ഇസ്രായേലിൻ്റെ നൂറു വിമാനങ്ങൾ ഇറാൻ ആക്രമിച്ചു

ടെഹ്റാൻ: ഇസ്രായേല്‍ വ്യോമസേന, ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയാണിത്. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും വ്യക്തമാക്കി തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) […]

പ്രാർഥനയ്ക്ക് ആളില്ല; പള്ളികൾ വിൽപ്പനയ്ക്ക്

ലണ്ടന്‍: കുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ കുത്തനെ കുറഞ്ഞു. മിക്ക പള്ളികളും കാട് പിടിച്ച്‌ നശിക്കുന്നു. കൊറോണ അടങ്ങിയിട്ടും ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് സഭ രക്ഷപെടുന്നില്ല. പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നതെന്ന്ചെംസ്ഫഡ് ബിഷപ്പ് ആയ ഗലി ഫ്രാന്‍സിസ് ദെഹ്ഖാനി പറയുന്നു.   കോവിഡിനു മുമ്പ് എല്ലാ ആഴ്ചയിലും ഏകദേശം 8,54,000 വിശ്വാസികള്‍ കുര്‍ബാനയ്ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. 2023 ല്‍ അത് 6,85,000 ആയി. പ്രതിവാര അനുഷ്ഠാനങ്ങള്‍ക്കായി എത്താറുണ്ടായിരുന്ന 1,69,000 വിശ്വാസികള്‍ അപ്രത്യക്ഷരായി. […]

മനുഷ്യന്‍റെ അഹന്തയും ആനകളുടെ ദുരിതങ്ങളും…

കൊച്ചി: കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഘോഷങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത. കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു – രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്ബ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും. സ്വന്തം ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത്. […]

കുടിയേറ്റം വിലക്കും; കനഡ ഇന്ത്യക്കാർക്ക് നേരെ വാതിലടയ്ക്കുന്നു

ഒട്ടാവ: ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികളുടെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യം തീർച്ച. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ പൗരന്മാർക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ്, കുറച്ചുകൊണ്ടുവരാനാണ് സർക്കാർ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. […]

തൃശ്ശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിന് വീഴ്ച- പൊലീസ് മേധാവി

കൊച്ചി: എ.ഡി.ജി.പി:എം.ആര്‍ അജിത് കുമാറിൻ്റെ വീഴ്ച മൂലമാണ് തൃശ്ശൂർ പൂരം കലങ്ങാൻ കാരണമെന്ന് വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവി ദർവേഷ് സിങ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും അജിത് കുമാർ പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജിപിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ഹർജിക്കാരനായ ബി.ജെ.പി നേതാവിന്റെ ബി ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.പൂരത്തിലെ പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് മേധാവിയുടെ […]

ജോജുവിൻ്റെ കിടിലൻ ‘പണി’

ഡോ ജോസ് ജോസഫ് ജൂണിയർ ആർട്ടിസ്റ്റായി തുടങ്ങി മലയാളത്തിലെ സൂപ്പർ നായക നിരയിലേക്കു വളർന്ന ജോജു ജോർജ് ആദ്യമായി സംവിധായകൻ്റെ വേഷമണിയുന്ന ചിത്രമാണ് പണി. ‘പല്ലിന് പല്ല്, ചോരയ്ക്കൂ ചോര’ എന്ന് വെല്ലുവിളിച്ചു കൊണ്ട് പണിയ്ക്ക് മറുപണിയുമായി മുന്നേറുന്ന റിവഞ്ച് ത്രില്ലറാണ് ചിത്രം. നടനായി രണ്ടര പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോജുവാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചെയിൻ റിയാക്ഷൻ പോലെ തുടർ പണികളുമായി വളച്ചു കെട്ടലുകളില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് ജോജു സ്വീകരിച്ചിരിക്കുന്നത്. ജന്മനാ മൂകയും ബധിരയുമായ […]

എം എൽ എ യുടെ വില അമ്പതു കോടി….

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മാററി മന്ത്രിയാവാൻ ശ്രമിക്കുന്ന എൻ സി പി യിലെ തോമസ് കെ തോമസ് കൂറുമാറാനായി ഇടതുമുന്നണിയിലെ ആൻ്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നീ എം എൽ എ മാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന വാർത്ത വിവാദമാവുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുൻ ഗതാഗത മന്ത്രിയുമായ ആന്റണി രാജു, ആർഎസ്പി(എല്‍) നേതാവ് കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് ബിജെപി സഖ്യകക്ഷിയായ എൻ സി പി (അജിത് പവാർ)ല്‍ ചേരാനായി പണം […]

ആത്മഹത്യക്കേസിൽ ദിവ്യയുടെ ജാമ്യ ഹർജി: വിധി 29 ന്

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ല മജിസ്ട്രേട്ട് നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി പി എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി […]

ചുഴലി ഭീഷണിയിൽ പത്തു ലക്ഷം പേരെ മാററിപ്പാർപ്പിച്ചു

ഭുവനേശ്വര്‍: ചുഴലിക്കാററ് ഭയന്ന് ഒഡീഷയിലെ തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ  സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്നാണ് കരുതുന്നത്. ഒഡീഷ -പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പതിനാലോളം ജില്ലകളിൽ കാററ് നാശനഷ്ടം വിതച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ മഴയുണ്ടാവാനുംസാധ്യതയുണ്ട്.വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ചുഴലിക്കാറ്റിന്റെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍. കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് മുതല്‍ അടച്ചിടും. മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്ന കര്‍ശന […]