അവ്യക്തതയുടെ പേക്കൂത്ത്
പി.രാജൻ കേന്ദ്രം അവഗണിക്കുന്നൂയെന്നു കുറ്റപ്പെടുത്തി ദക്ഷിണ സംസ്ഥാന മുഖ്യമന്ത്രിമാർ ദൽഹിയിൽ പോയി നിലവിളിയും പോർവിളിയും ഒന്നിച്ചു നടത്തുകയാണ്. ഏതെങ്കിലും സംസ്ഥാനത്തോട് പ്രത്യേക പരിഗണന കേന്ദ്രസർക്കാർ കാണിക്കുന്നുണ്ടോയെന്നു ആവലാതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാർ ആദ്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ ഈയവഗണനാവാദം ആരും പരിഗണിക്കാൻ പോകുന്നില്ല. ധനകാര്യ കമ്മിഷൻ്റെ ശുപാർശകൾ അനുസരിച്ചും ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ചുമല്ലാതെ കേന്ദ്ര സർക്കാറിന് നികുതി വരുമാനം പങ്ക് വെക്കാനാകില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിക്കുന്നുവെന്ന പരാതി […]