എക്സാലോജിക് : വീണാ വിജയന്റെ ഹർജി തള്ളി

ബെംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വിണയുടെ കമ്പനിയായ എക്സാലോജിക്കിന് എ തിരായ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്.എഫ്‌.ഐ.ഒ ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇനി വീണയ്ക്ക് സുപ്രിംകോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കാം. ബെംഗളൂരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഒററവരി വിധി പുറപ്പെടുവിച്ചത്. അറസ്ററ് ചെയ്യാനുള്ള അധികാരമുള്ള ഏജൻസിയാണ്  എസ്.എഫ്‌.ഐ.ഒ . കരിനിയമമായി ഉപയോഗിക്കുന്നു […]

കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് റദ്ദാക്കി

ന്യൂഡല്‍ഹി : കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിച്ച നടപടി ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ പിൻവലിച്ചു. വ്യാപകമായ രീതിയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് ഐ ഐ സി സി ട്രഷറര്‍ അജയ് മാക്കന്‍ നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നൽകുന്ന ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിച്ചിരുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും 210 കോടി തിരിച്ചു വാങ്ങാനാണ് ആദായനികുതി […]

പിണറായി സർക്കാരിൻ്റെ കിഫ്ബി കനത്ത ബാധ്യത എന്ന് സിഎജി

തിരുവനന്തപുരം: ഇടതുമുന്നണി കൊട്ടിഘോഷിക്കുന്ന കിഫ്‌ബി വായ്പകൾ സർക്കാരിന് ബാധ്യത അല്ലെന്ന സർക്കാർ വാദം തള്ളിയ കംപ്ട്രോളർ ആൻ്റ് ഓഡിററർ ജനറൽ (സിഎജി ) റിപ്പോര്‍ട്ട് നിയമസഭയില്‍ വന്നു. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിലാണ് ഈ പരാമർശം. ഒന്നാം പിണറായി സർക്കാരിനെ കാലത്ത് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കൊണ്ടുവന്ന കിഫ്‌ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി […]

സംഭാവനയുടെ കാര്യത്തിലും ബിജെപിക്ക് മേധാവിത്വം

ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികളിൽ അസാധാരണമായ രീതിൽ വളർന്നു പന്തലിച്ച് ബിജെപി, സംഭാവന ലഭിക്കുന്ന കണക്കിലും മുന്നിലെത്തി.കോൺഗ്രസിന് സിപിഎമ്മിനും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് മാത്രമേ കിട്ടിയുള്ളൂ.രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണ് ബിജെപിയുടെ ഖജനാവിൽ വീണത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർക്ക് ലഭിച്ച മൊത്തം സംഭാവനയുടെ അഞ്ചിരട്ടിയോളം ബിജെപിക്ക് മാത്രമായി ലഭിച്ചുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ( എഡിആർ ) വ്യക്തമാക്കി.2022-23 കാലയളവിൽ ബി […]

സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷദ്വീപിൽ വ്യോമ,നാവിക താവളങ്ങൾ

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക താവളങ്ങളും നിര്‍മ്മിച്ച്‌ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. മാലദ്വീപില്‍ നിന്ന് 524 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും തുടർന്ന് ചൈനയുടെ പിന്തുണയുള്ള […]

‘മാസപ്പടി’പുറത്ത് വന്നപ്പോൾ ഖനനാനുമതി റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിനു ശേഷമാണ് കരിമണൽ കമ്പനിയായ ആലുവ സി.എം.ആര്‍.എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ കെ ആർ ഇ എംഎലിനു ലഭിച്ച് കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് എന്ന വിവരം പുറത്തുവന്നു. ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബര്‍ 18-ന് അണ്. 2019 ഫിബ്രവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിരുന്നു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19- ന് കേന്ദ്ര സർക്കാർ […]

റിലയൻസ് വെച്ചടി വെച്ചടി വളരട്ടെ….

എസ്. ശ്രീകണ്ഠൻ ഇരുപതു ലക്ഷം കോടി കടന്നു റിലയൻസിൻ്റെ കമ്പോള മൂല്യം. ഒരു ഇന്ത്യൻ കമ്പനിക്ക് ഈ നേട്ടം നടാടെ. ഇക്കൊല്ലം ഇതിനകം റിലയൻസ് ഓഹരി കയറിയത് 14 % ൽ ഏറെ. ബിഎസ്ഇയിൽ ഇന്ന് ഒരു വർഷത്തെ ഉയർന്ന വിലയായ 2957 രൂപ വരെ ഒരു വേള എത്തി. 2005 ആഗസ്തിലാണ് റിലയൻസ് ഒരു ലക്ഷം കോടി കടക്കുന്നത്. രണ്ടു കൊല്ലം കൊണ്ട് ഇത് രണ്ടു ലക്ഷം കോടി കടന്നു. തിയ്യതി പറഞ്ഞാൽ 2007 ഏപ്രിലിൽ . […]