തിരഞ്ഞെടുപ്പിൽ പ്ലാസ്ററിക് പടിക്ക് പുറത്ത്

തിരുവന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിൽ പ്ലാസ്ററിക്കിൻ്റെ ഉപയോഗം ഒഴിവാക്കാൻ സംസ്ഥാന ശുചിത്വമിഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പ്രചാരണ ബാനറുകള്‍ , ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിർദ്ദേശം. സര്‍ക്കാര്‍ നിര്‍ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിൻ്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ […]

ബൈജൂസിന്റെ സ്ഥാപകൻ ബൈജു ദുബായിലേക്ക് മുങ്ങി ?

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തുവരും മുമ്പ് തന്നെ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന. ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കണ്ണൂർ സ്വദേശിയായ അദ്ദേഹം രാജ്യംവിടാതിരിക്കാന്‍ […]

എ ഡി ബി യുടെ ‘ഏജൻ്റ് ‘ ക്യാബിനററ് റാങ്ക് കൈപ്പറ്റുമ്പോള്‍

ക്ഷത്രിയൻ എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്ന് ആയിരം വട്ടം തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. നാടൻ ഭാഷയിൽ പറഞ്ഞാൽ കെട്ടുതാലി വിറ്റ് മദ്യപിക്കുന്ന മുഴുകുടിയന്റെ അവസ്ഥ. പുര കത്തുമ്പോൾ വാഴ വെട്ടുകയെന്ന് കേട്ടിട്ടില്ലേ ? കഴിഞ്ഞ ദിവസം അത് കണ്ടു. ഖജനാവിൽ പണം എന്തെങ്കിലും തരണേ എന്ന് കേന്ദ്രത്തോട് യാചിക്കാനും അതല്ല, അവരെ കണക്ക് പറഞ്ഞ് ഉത്തരം മുട്ടിച്ച് പിടിച്ച പിടിയാൽ ചെക്കും വാങ്ങാൻ ധനമന്ത്രി ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം ഡൽഹിക്ക് പോയി. കണക്ക് […]

അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം  വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഏറെ പ്രശസ്തമായ “മതിലുകൾ ” എന്ന നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കാൻ തീരുമാനിക്കുന്നു . രാഷ്ട്രീയ തടവുകാരനായി ജയിലിൽ എത്തുന്ന ബഷീറിന്റെ ആത്മകഥാംശമുള്ള രചനയായിരുന്നല്ലോ  മതിലുകൾ. തടവുപുള്ളിയായി ജയിലിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കേ മതിലിനപ്പുറത്തുള്ള പെൺജയിലിൽ  തടവുകാരിയായി എത്തുന്ന നാരായണി എന്ന സ്ത്രീയുമായി  ബഷീറിന് ഉണ്ടാക്കുന്ന പരിചയവും  അടുപ്പവും ഒരിക്കലും കാണാതെ ശബ്ദത്തിലൂടെ മാത്രം  മനസ്സുകൾ പങ്കുവെച്ച് അവർ പ്രണയത്തിലേക്ക് എത്തിച്ചേരുന്നതുമായിരുന്നു മതിലുകൾ എന്ന  നോവലിൻ്റെ പുതുമ.   ചിത്രത്തിൽ  നായിക നേരിട്ടു […]

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി.തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട് ആനി രാജയും മൽസരിക്കും. തിരുവനന്തപുരത്ത് മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ വിജയസാധ്യത മാത്രം പരിഗണിച്ച് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരാണ് മററു സ്ഥാനാർഥികൾ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമായത്.

ഹരിയാന,ഗുജറാത്ത് എന്നിവിടങ്ങളിൽ എഎപി -കോണ്‍ ധാരണ

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സീററു വിഭജന ചർച്ചയിൽ ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളായ കോണ്‍ഗ്രസും എഎപിയും ധാരണയിലെത്തി. ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ഗോവ, ചണ്ഡിഗഢ്, ഹരിയാന എന്നിവിടങ്ങളിലാണ് തീരുമാനം. പഞ്ചാബിന്റെ കാര്യത്തില്‍ ചർച്ച പൂർത്തിയായിട്ടില്ല. ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു കക്ഷികളും ധാരണയായത്. ഡല്‍ഹിയില്‍ എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും.  

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി : വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ടെക്നോളജി കമ്പനിയായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലയാളിയായ അദ്ദേഹത്തിനു ഇനി രാജ്യം വിടാനാവില്ല. 43 കാരനായ രവീന്ദ്രന്റെ വിദേശ യാത്രയെക്കുറിച്ച്‌ എമിഗ്രേഷന്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന അര്‍ത്ഥത്തില്‍ ‘ഇന്റിമേഷന്‍’ സര്‍ക്കുലര്‍ ഇഡി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ബൈജു രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള ബൈജൂസ്, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു. കോവിഡ് പാന്‍ഡെമിക് സമയത്ത് അതിന്റെ ഓണ്‍ലൈന്‍ പഠന ഉല്‍പ്പന്നങ്ങളുടെ […]

വന്ദേഭാരത് മംഗളൂരു വരെ

കൊച്ചി: തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി. സര്‍വീസ് എന്നുമുതലാണ് എന്ന് റെയില്‍വേവ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.രാവിലെ 6.15-നാണ് മംഗളൂരുവില്‍നിന്ന് പുറപ്പെടും.