മൂന്നു ജില്ലയിൽ മഴ: ചില ജില്ലകളിൽ ചൂട് കൂടും
തിരുവനന്തപുരം: കൊല്ലം,തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം,പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് […]
ഭൂമി ചുട്ടുപൊള്ളും എന്ന് നാസയുടെ വിലയിരുത്തൽ
വാഷിംഗ്ടണ്‍: സൂര്യനിൽ നിന്നുള്ള സൗരജ്വാലകളെ ഭൂമി കൂടുതലായി സ്വീകരിക്കുന്നത് മൂലമാണ് അസാധാരണമായ കാലാവസ്ഥാ മാററം ആണ് സംഭവിക്കുന്നതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. കൂടുതല്‍ സൗരജ്വാലകളെ ഭൂമി വലിച്ചെടുത്താല്‍ അത് നമ്മുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കും. അത്യുഷ്ണം ഭൂമിയെ വൈകാതെ തന്നെ കീഴടക്കും.അത് മനുഷ്യന് ജീവനും, മറ്റ് ജീവജാലങ്ങള്‍ക്കും വരെ ഭീഷണിയുയര്‍ത്തും. 2023ലെ ഫെബ്രുവരി, മാര്‍ച്ച്, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഭൂമി കൂടുതൽ സൗരജ്വാലകളെ ഭൂമി സ്വീകരിച്ചു. അത് തുടരുന്നു എന്നാണ് സൂചനകൾ. ഫെബ്രുവരിയിൽ ഇത് […]
സമരാഗ്നി കലങ്ങി: സുധാകരൻ – സതീശൻ പോര് പരസ്യമായി
ആലപ്പുഴ : കെ പി സി സി യുടെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യമായി തെറിവിളിച്ചു. നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു സതീശനെ സമാധാനിപ്പിച്ചു. സതീശൻ പത്രസമ്മേളനത്തിനു എത്താൻ ഇരൂപതു മിനിററ് വൈകിയ സാഹചര്യത്തിൽ അണ് സുധാകരൻ അസഭ്യപദ പ്രയോഗം നടത്തിയത്.സതീശൻ എത്താൻ വൈകിയതോടെ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തില്‍ അസഭ്യപദ പ്രയോഗം നടത്തുകയായിരുന്നു. […]
മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം
ഗോഹത്തി : ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം മന്ത്രിസഭ.ഏക വ്യക്തി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡാണ്. മൂന്നാഴ്ച മുന്‍പാണ് ഇവിടെ നിയമം കൊണ്ടുവന്നത്. എല്ലാ പൗരന്മാര്ക്കും മതത്തിന്റെ പരിഗണന കൂടാതെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ പൊതു നിയമം കൊണ്ടുവരുന്നതാണ് ഏക വ്യക്തി നിയമം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് അസം […]
രഹസ്യ ബോണ്ടുകള്‍ നമുക്ക് വേണ്ട
പി.രാജന് 2018-ല്‍ ബി.ജെ.പി.സര്‍ക്കാര്‍ ആവിഷ്ക്കരിച്ച തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഒരു വലിയ ചുവട് വയ്പാണ്. ഈ പദ്ധതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത സന്നദ്ധ സംഘടനകളും മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പിലെ ധനപരമായ ഇടപാടുകളില്‍ ചില വിദേശ രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നുവെന്ന് അടുത്ത് കാലത്തായി ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കേസ് അന്താരാഷ്ട്ര മാനങ്ങളും കൈവരിച്ചിരിക്കുന്നു. ചൈനക്കെതിരായ ആരോപണങ്ങള്‍ അതിനൊരു […]
സീൻ മാറ്റുന്ന സർവൈവൽ ത്രില്ലർ – മഞ്ഞുമ്മൽ ബോയ്സ്
ഡോ ജോസ് ജോസഫ് 2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ജാൻ എ മൻ എന്ന ചിത്രത്തിനു ശേഷം ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ്.അതിജീവനവും സൗഹൃദവുമാണ് ചിത്രത്തിൻ്റെ പ്രമേയം. ഭരതൻ്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ ജയറാം ചിത്രം മാളൂട്ടിയാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ക്ലാസിക് സർവൈവൽ ത്രില്ലർ.പിന്നീട് നീരാളി, ഹെലൻ, മലയൻ കുഞ്ഞ്, 2018 തുടങ്ങിയ അതിജീവനം പ്രമേയമാക്കിയ ഏതാനും ചിത്രങ്ങൾ കൂടി മലയാളത്തിൽ ഇറങ്ങി. […]
വായനയെ സർഗ്ഗാത്മകമാക്കിയ സാഹിത്യ ‘ജ്യോതിഷി’….
ആർ. ഗോപാലകൃഷ്ണൻ ഗഹനചിന്തകളും നർമ്മസംഭവങ്ങളും ചരിത്ര’ചിത്ര’ങ്ങളും എല്ലാം ഇടകലർത്തി പണ്ഡിതനെയും പാമരനേയും ഒരുപോലെ രസിപ്പിച്ചുവായിപ്പിച്ച ഒരു പ്രതിവാര ‘സാഹിത്യ പംക്തി’ ആയിരുന്നുവല്ലോ എം. കൃഷ്ണൻ നായരുടെ ‘സാഹിത്യവാരഫലം’. സാഹിത്യനിരൂപണങ്ങളുടെ ശുഷ്കശൈലിയിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം ഇതിൽ എഴുതി. ഈ പംക്തിയിൽ പല പ്രബലന്മാരും വിമർശിക്കപ്പെട്ടു; അതെസമയം, നവാഗതരിൽ പലരെയും ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യവും ഇതര വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ കഥകളും അനുഭവാഖ്യാനങ്ങളും ചേർന്ന ഒരു കോളം; “ഇത് ഒരു ‘സാഹിത്യ നിരൂപണ’മല്ല, വെറും ജർണ്ണലിസം – (പെരിയോഡിക്കൽ കോളം […]