മുഖ്യമന്ത്രിക്കും വീണയ്ക്കും എതിരെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി :മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ആലുവയിൽ കരിമണൽ കമ്പനിയായ സി എം ആർ എൽ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം 14ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു.പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ […]

രാഹുലും സുധാകരനും മൽസരിക്കണമെന്ന് കെ പി സി സി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും മൽസരിക്കണമെന്ന് കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിക കമ്മിററി തയാറാക്കി. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്. വയനാട്ടിൽ അഭിപ്രായം പറയേണ്ടത് രാഹുൽ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോൺഗ്രസിന്റെ അഭിപ്രായം.രാഹുൽ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് […]

എന്തെല്ലാം കാഴ്ചകൾ,,,,, എല്ലാം നവം നവം തന്നെ

ക്ഷത്രിയൻ വിളിച്ചുണർത്തിയിട്ട് അത്താഴയില്ലെന്ന് പറയുന്ന അവസ്ഥയിലാണ് അത്യുത്തര കേരളത്തിലെ സാക്ഷാൽ വി.പി.പി. മുസ്തഫ സഖാവിന്റെ അവസ്ഥ.തിരുവനന്തപുരത്ത് തദ്ദേശ മന്ത്രിയുടെ ഓഫീസിലെ വല്യപുള്ളിയായിരുന്നു-പ്രൈവറ്റ് സെക്രട്ടറി.മന്ത്രിക്ക് വേണ്ടി വേണേൽ ഫയലിൽ തുല്യം ചാർത്താൻ അവകാശ അധികാരമുള്ള കസേരയായിരുന്നു ഇരുപ്പ്. അഞ്ചാറ് മാസം മുമ്പ് രാജിവെപ്പിച്ചു.ഒരു തള്ളും തള്ളി.കാസർക്കോട്ട് ഉണ്ണിത്താനെ മെരുക്കാൻ താപ്പാനയാകുമെന്ന്.തള്ള് കേട്ടപ്പഴേ തോന്നി ടിയാനെ അനന്തപുരിയിൽ നിന്ന് ഓടിക്കാൻ കാരണഭൂതൻ കണ്ട അടവാണെന്ന്. ഇപ്പോൾ കേൾക്കുന്നു ടിയാനെ ഗ്യാലറിയിൽ ഇരുത്തി ജില്ലാ സെക്രട്ടറി ബാലകൃഷ്ണനെ കളത്തിലിറക്കിയെന്ന്. മുസ്തഫ സഖാവിന് […]

ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോ ഗ്രാം മയക്കുമരുന്ന്

പോർബന്തർ: ഗുജറാത്തിലെ പോർബന്തറിന് സമീപം കിടന്നിരുന്ന കപ്പലിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചേർന്നായിരുന്നു ഈ വൻ വേട്ട നടത്തിയത്. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം 2000 കോടിയിലേറെ വരും.കപ്പലിലെ ജീവനക്കാരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പൽ നിരീക്ഷണ […]

പൗരത്വ നിയമം മാര്‍ച്ച്‌ ആദ്യവാരം

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള പോർട്ടല്‍ കേന്ദ്രസർക്കാർ തയ്യാറാക്കി.മാർച്ച്‌ ആദ്യവാരം വിജ്ഞാപനം പുറത്തിറക്കും. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നല്‍കുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നല്‍കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടാവും. 2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്.

നടൻ ദിലീപിന് ആശ്വാസം; ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല

കൊച്ചി:സിനിമ നടിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്ന് സർക്കാരിന്റെ അപ്പീൽ ഹർജി കോടതി തീർപ്പാക്കി.ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ ആരോപണം. ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസ് സോഫി […]

കള്ളപ്പണ നിയമം: ഇ ഡി വിളിച്ചാൽ ഹാജരാവണം- കോടതി

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം(പിഎംഎല്‍എ ) അനുസരിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ( ഇഡി) ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് ഈ വിധി. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണം. പിഎംഎൽഎ നിയമം അനുസരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരും ഇ ഡി കേസിൽ ചോദ്യം […]

ലെന വിവാഹിതയായി; വരൻ ബഹിരാകാശ സംഘത്തിലെ പ്രശാന്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും സിനിമാ നടി ലെനയും വിവാഹിതരായി. ലെന തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഐ എസ് ആർ ഒ ചെയർമാർ ഡോ. സോമനാഥിനോപ്പം പ്രശാന്തും ലെനയും——————————————————————————————————————————————— ഈ വർഷം ജനുവരി 17-ന് വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു.പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ […]

ഒമ്പത് പ്രതികൾക്ക് 20 വർഷം ജീവപര്യന്തം

കൊച്ചി: സി. പി. എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് വധശിക്ഷയില്ല. ഒമ്പത് പ്രതികൾക്ക് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി വിധിച്ചു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കുമാണ് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷയുണ്ട്. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം […]