വിദ്വേഷ പ്രചരണം; ചാനലുകള്‍ക്ക് പിഴ

ന്യൂഡല്‍ഹി: സമൂഹത്തില്‍ സപർധയുണ്ടാക്കാൻ ശ്രമിക്കുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് വിവിധ വാർത്താ മാധ്യമങ്ങളില്‍ നിന്ന് പിഴ ഈടാക്കി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റല്‍ സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ).ടൈംസ് നൗ നവ് ഭാരതിന് ഒരു ലക്ഷം രൂപയും, ന്യൂസ് 18 ഇന്ത്യക്ക് 50000 രൂപയുമാണ് പിഴ. വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയാണ് എൻ.ബി.ഡി.എസ്.എയുടെ തലവൻ. ഏഴ് ദിവസത്തിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു.വിദ്വേഷ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആജ് തക് ചാനലിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. […]

പേടിഎമ്മിന് തിരിച്ചടി: 5.49 കോടി രൂപ പിഴ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎം പേയ്‌മെന്റ്സിന് 5.49 കോടി രൂപ പിഴ ചുമത്തി. 2017ലാണ് പേടിഎം പേയ്‌മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. രാജ്യത്തെ യുപിഐ പേയ്‌മെന്റുകൾക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം. 1.6 ബില്യൺ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയാണ് ഈ രംഗത്തെ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് കമ്പനികൾ. ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ […]

മാര്‍ച്ചില്‍ ഇനിയും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ വേനല്‍ മഴ കുറയും. വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ ദിനങ്ങള്‍ വർധിക്കും -കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.പല ജില്ലകളിലും രാത്രി താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. കൂടാതെ പലയിടത്തും പകലുള്ള താപനിലയെക്കാള്‍ കൂടുതല്‍ താപനിലയാണ് രാത്രിയില്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളില്‍ 38 […]

മത വികാരങ്ങൾ ചൂഷണം ചെയ്യരുതെന്ന് കമ്മീഷൻ

ന്യൂഡൽഹി : മത-സാമുദായിക വികാരങ്ങള്‍ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങള്‍ പാടില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം. ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യാജ പ്രസ്താവനകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും പാടില്ല എന്നീ നിർദ്ദേശങ്ങള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നേതാക്കളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങള്‍ പാടില്ല. മാതൃക പെരുമാറ്റച്ചട്ട ലംഘനം അനുവദിക്കില്ല. സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും കോട്ടം പറ്റുന്ന പ്രവർത്തികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ […]

നാലായിരം കോടി വന്നു ; ശമ്പളവും പെൻഷനും നൽകും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകുമെന്ന ആശങ്ക ഒഴിവായി. കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്ര സർക്കാർ കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ബാലഗോപാൽ ആരോപിച്ചിരുന്നു. പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് […]

പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കേന്ദ്ര സർക്കാർ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഇതോടെ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങളുടെ വില വീണ്ടും കുത്തനെ ഉയരും. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച്‌ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി. കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 […]

ട്രഷറി പൂട്ടേണ്ടി വരുമോ ? ശമ്പളം മുടങ്ങുമോ ?

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിൽ ശമ്പളവും പെന്‍ഷനും വൈകുമോയെന്ന ആശങ്കയിലാണ് സർക്കാർ. 14 ദിവസമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്.ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാനായോ എന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ എത്തിയാലേ അറിയാനാവൂ. മാറിയില്ലെങ്കില്‍ ഇടപാടുകള്‍ നിലയ്ക്കും. വെള്ളിയാഴ്ച തുടങ്ങേണ്ട ശമ്പളം, പെന്‍ഷന്‍ വിതരണവും തടസ്സപ്പെടും.ഇപ്പോള്‍ ഏകദേശം 3700 കോടിയാണ് ഓവര്‍ ഡ്രാഫ്റ്റ്. വ്യാഴാഴ്ചവരെയായിരുന്നു ഓവര്‍ ഡ്രാഫ്റ്റില്‍ തുടരാമായിരുന്നത്. ഇതിനകം ഓവര്‍ ഡ്രാഫ്റ്റ് നീങ്ങിയില്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടിവരും.

മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി

സതീഷ് കുമാർ വിശാഖപട്ടണം രാമായണത്തിലെ രാമലക്ഷ്മണന്മാരെ പോലെയായിരുന്നു മലയാളസിനിമയിൽ പ്രേംനസീറും അടൂർഭാസിയും . രാമായണത്തിൽ നായകനായ രാമനോടൊപ്പം സഹായിയായി ലക്ഷ്മണൻ എന്നുമുണ്ടായിരുന്നുവല്ലോ.മലയാള സിനിമയിലും അങ്ങനെ തന്നെയായിരുന്നു. നായകൻ നസീർ ആണെങ്കിൽ ഉപനായകനായി ഭാസിയും ഉണ്ടായിരിക്കും. പ്രേക്ഷകർക്കും ഈ അപൂർവ ജോഡികളെ വളരെ ഇഷ്ടമായിരുന്നു.   ലോക റെക്കോർഡ് സൃഷ്ടിച്ച പ്രേംനസീർ, ഷീല ജോടിയേക്കാൾ ഏകദേശം ഇരട്ടി വരും നസീറും ഭാസിയും കൂടെ ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ . നായകനോടൊത്ത് കോമഡി സ്റ്റണ്ട് ചെയ്യാനും നായികയെ പ്രണയിക്കാനൊരു ഹംസമായും വില്ലൻ […]

ദേശ് കീ നേതാ ആലപ്പി പിടിക്കാൻ…

ക്ഷത്രിയൻ അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ കാര്യകർത്തിയുടെ മനസ്സിലിരിപ്പ് കേട്ട് കോൾമയിർ കൊണ്ടത് മോഡിജിയും അമിത്ഷ ജിയും. എടുക്കാത്ത ലോട്ടറിക്ക് ബംബർ അടിച്ചാൽ ആരും കിട്ടുണ്ണിയായി പോകും.  കഴിഞ്ഞ തവണ പ്രാണരക്ഷാർത്ഥം ഓടിയതൊന്നുമല്ല. രാജ്യം മുഴുവൻ ഓടണമല്ലോ. അപ്പോൾ ആലപ്പീൽ എത്താൻ പറ്റില്ലെങ്കില്ലോ ,നാട്ടുകാർ നിലവിളക്കും കത്തിച്ച് നമ്മെ നോക്കിയിരിക്കുകയല്ലേ.  This time,I am ready to context for ആലപ്പീ.സീറ്റ് തിരിച്ചു പിടിക്കാൻ. But, only thing […]