പൗരത്വ ഭേദഗതി നിയമവും മതമുഷ്ക്കിന് പിന്തുണയും

പി.രാജൻ ഭാരതത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സി പി എം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാൻ അതിൻ്റെ ആമുഖം വായിച്ച് പ്രകടനം നടത്തിയവർ പെട്ടെന്ന് തന്നെ ഭരണഘടനയിലെ 6-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്രം പാസ്സാക്കിയ പൗരത്വ നിയമത്തിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. മുസ്ലിമുകളിൽ ഭീതിയുണ്ടാക്കി കുറച്ച് വോട്ടും പാർളിമെൻ്റംഗത്വവും നേടാനുള്ള അടവ് നയം പയറ്റുകയാണ് മാർക്സിസ്റ്റ് – ഇന്ത്യ പ്രതിപക്ഷ സഖ്യത്തിൻ്റെ […]

അയോധ്യ രാമക്ഷേത്ര ആരതി ദൂരദര്‍ശനില്‍

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ തയാറെടുക്കുന്നു. രാവിലെ 6.30 നായിരിക്കും ആരതി. ദിവസവും രാംലല്ലയുടെ ദിവ്യ ദർശനമായിരിക്കുമെന്നാണ് ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ‘ഇനി മുതല്‍ എല്ലാ ദിവസവും രാംലല്ലയുടെ ആരതി ദര്‍ശിക്കാമെന്നും തത്സമയം രാവിലെ 6.30 മുതല്‍ ഡിഡി ഡിഡി നാഷണലില്‍ കാണാമെന്നും’ ദൂരദര്‍ശന്‍ എക്സ് അക്കൗണ്ടില്‍ കുറിച്ചു. അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇനി ദര്‍ശനം ദൂരദര്‍ശനിലൂടെ സാധ്യമാകുമെന്നും ഡിഡി നാഷണലിന്‍റെ വക്താവ് പറഞ്ഞു. ആരതി തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള […]

അന്ത്യശാസനം:ബോണ്ട് വിവരങ്ങൾ കൈമാറി എസ് ബി ഐ

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങി, തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. മാര്‍ച്ച് 15-ഓടെ കമ്മീഷൻ ഈ വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും ഒപ്പമുണ്ടാവും. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാകുംമുമ്പ് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഇതിനെ തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്. ഉത്തരവ് പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പു നൽകിയിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ജൂൺ […]

മാസപ്പടിക്കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി)നെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ)  അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ ആലുവ സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തു വരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡ‍ിസി എന്നീ […]

കുടിശ്ശിക കോടികൾ : ആശുപത്രികളിൽ മരുന്നു ക്ഷാമം

തിരുവനന്തപുരം : സർക്കാരിനെ വലയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധി, സർക്കാർ ആശുപത്രികളെയും ബാധിച്ചു തുടങ്ങി. കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. മററു മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും ഈ ഭീഷണിയുടെ നിഴലാണ്. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും. കോഴിക്കോട് വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്.ജീവന്‍ രക്ഷാ മരുന്നുകള്‍, […]

ആരിഫ് തോററാൽ ബി ജെ പി ജയിക്കും..

ക്ഷത്രിയൻ ആരാണ് മുഖ്യ ശത്രു സി.പി.എമ്മോ ബി ജെ പിയോ ? ഈ ചോദ്യത്തിനുത്തരം നൽകേണ്ടത് ഇന്ത്യാ മുന്നണിയിലെ കോൺഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാൽ.സി.പി.എമ്മിന്റെ എ.എം.ആരിഫിനെ തോൽപ്പിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത് ആലപ്പുഴയുടെ കളത്തിലിറങ്ങിയിരിക്കുകയാണ് കെ.സി. പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ നാണം കെട്ട തീരുമാനം.സംസ്ഥാനത്തെ 20 സീറ്റിലും എൽ.ഡി.എഫിനെ തോൽപ്പിക്കുകയാണ് യു.ഡി.എഫിന്റെ ദൗത്യം.പക്ഷെ ആലപ്പുഴയിൽ എൽ.ഡി.എഫ് തോറ്റാൽ ജയിക്കുന്നത് യു.ഡി.എഫ് മാത്രമല്ല; ബി.ജെ.പി.കൂടിയാണ്. ബി.ജെ.പി.ക്ക് രാജ്യസഭയിൽ ഒരാളെ സംഭാവന ചെയ്യേണ്ട ദൗത്യമാണോ കെ.സി.ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ […]

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കേ, കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ബി ജെ പി നയിക്കുന്ന എൻ ഡി എ സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഈ നിയമം. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. […]

പൊലീസ് സ്റ്റേഷനില്‍ പോകാതെ പരാതി നല്‍കാം

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത ശേഷം വേണം പരാതി നല്‍കേണ്ടതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം […]