തിരഞ്ഞെടുപ്പ് ബോണ്ട്: അദാനി,റിലയൻസ് കമ്പനികളുടെ പേരില്ല

ന്യൂഡൽഹി : രാഷ്ട്രീയ സംഭാവനകൾ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി.രാജ്യത്തെ വ്യവസായ ഭീമന്മാരായ അദാനി, റിലയൻസ് എന്നീ കമ്പനികളുടെ പേര് ഇതുസംബന്ധിച്ച വിവരങ്ങളിൽ കാണുന്നില്ല. ബോണ്ടുകളുടെ 75 ശതമാനവും ബിജെപിയാണ് പങ്കുപറ്റിയിരിക്കുന്നത്.കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ […]

മാസപ്പടി : പിണറായിക്ക് എതിരെ വിജിലൻസ് അന്വേഷണമില്ല

കൊച്ചി : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ അന്വേഷണം നടത്താനാവില്ലെന്ന റിപ്പോർട്ട് വിജിലന്‍സ് കോടതിയില്‍  സമർപ്പിച്ചു. കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി കോടതി പരിഗണിക്കുമ്പോൾ ആണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 27 നു വീണ്ടും പരിഗണിക്കും. മാത്യുവിന്‍റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് വിജിലന്‍സ് ബോധിപ്പിച്ചു. മാത്രമല്ല നേരത്തെ വിജിലന്‍സ് കോടതികള്‍ സമാനമായ അന്വേഷണാവശ്യം തള്ളിയതാണെന്നും, വിവിധ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും […]

അശ്ലീലവും അസഭ്യവും: 18 ഒ.ടി.ടി പ്ലാററ്ഫോമുകൾ പൂട്ടി

ന്യൂഡല്‍ഹി: സർഗാത്മക ആവിഷ്‌കാരത്തിന്റെ മറവിൽ അശ്ലീലവും അസഭ്യവും പ്രചരിപ്പിച്ച 18 ഒ.ടി.ടി പ്ലാററ്ഫോമുകൾക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡാ, ട്രൈ ഫ്ലിക്കുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, Mojflix,ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് ശിക്ഷ നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും നിരോധം […]

ബി ജെ പി രണ്ടു സീററു നേടുമെന്ന് ന്യൂസ് 18 സർവേ പ്രവചനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കേരളത്തില്‍ ബിജെപി രണ്ടു മണ്ഡലം പിടിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി നിയന്ത്രിക്കുന്ന ന്യൂസ് 18 നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നു. എന്നാൽ മണ്ഡലങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുന്നില്ല. തിരുവനന്തപുരവും തൃശ്ശൂരും ആണ് ബി ജെ പി ആഞ്ഞുപിടിക്കുന്ന മണ്ഡലങ്ങൾ. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയും ആണ് ബി ജെ പി സ്ഥാനാർഥികൾ. പൊതുവെ ബി ജെ പി അനുകൂല […]

സാഹിത്യ വാരഫലവും വിഷവൃക്ഷവും …

കൊച്ചി : സാഹിത്യ വാരഫലം എന്ന പംക്തിയേയും അത് എഴുതിയിരുന്ന പ്രൊഫ. എം. കൃഷ്ണൻ നായരെയും പരിഹസിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ്റെ വിയോജനക്കുറിപ്പ്. മലയാള നാട്, കലാകൗമുദി, മലയാളം എന്നീ വാരികകളിലായി തുടർച്ചയായി 35 വർഷത്തോളം ഈ പംക്തി കൈകാര്യം ചെയ്തിരുന്ന കൃഷ്ണൻ നായരെ അതിരൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം. ‘അദ്ദേഹത്തിന്റെ അഭിരുചികൾ തെറ്റിദ്ധരിപ്പിക്കുന്നതും മാരകവും ആയിരുന്നു. അത് കൊണ്ടാണ്, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്,ഏതാണ്ട് ഇരുപതിലേറെ കൊല്ലം മുൻപ് ഒരു അഭിമുഖത്തിൽ അദ്ദേഹത്തെ ഞാൻ ‘മലയാള […]

ഉത്തരാഖണ്ഡിൽ ഏകവ്യക്തി നിയമം പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഏകസിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡ് ബില്ലിനു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. എന്നാല്‍, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നിയമം പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ശുപാര്‍ശ ചെയ്യുന്നുണ്ട്. […]

ചൂടു കനക്കുന്നു: വൈദ്യുതി നിരക്ക് ഇനിയും കുതിക്കും

കൊച്ചി : വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുന്നത് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതിയാണിപ്പോൾ. ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വൻ തോതിൽ വർദ്ധിച്ചു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് പുന:സ്ഥാപിച്ചെങ്കിലും അതു ഗുണം ചെയ്തില്ല. കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് തടസ്സം.വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയേ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇത് വൈദ്യുതി […]

എല്ലാ മണ്ഡലവും യു ഡി എഫിന് എന്ന് പ്രവചനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 മണ്ഡലത്തിലും യു.ഡി.എഫ് ജയിക്കുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ നിഗമനം. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും കേന്ദ്ര സർക്കാരിനെ നയിക്കുന്ന എന്‍ഡിഎയും പച്ചതൊടില്ല. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കുറിയും വയനാട്ടിൽ മൽസരിക്കുന്നത് യു ഡി എഫിനു ഗൂണം ചെയ്യും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് […]