കേരളത്തിൽ എപ്രിൽ 26 ന് വിധിയെഴുത്ത്

ന്യൂഡൽഹി : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്രിൽ 26 ന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. രാജ്യത്തെ 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്ക് 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ആണ് കേരളത്തിൽ തെര‍ഞ്ഞെടുപ്പ്. ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് : ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന് സിക്കിം- ഏപ്രിൽ 19 ഒറീസ- മെയ് 13 ജൂൺ 4 ന് വോട്ടെണ്ണൽ […]

കലാകേരളത്തിന്റെ ശ്രീ …

സതീഷ് കുമാർ വിശാഖപട്ടണം  കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെക്കുറിച്ച് മലയാളത്തിൽ എത്രയോ കവികൾ എത്രയെത്ര ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് ….!  എന്നാൽ  “തിരുവോണം” എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻതമ്പി എഴുതിയ   “തിരുവോണപ്പുലരിതൻ   തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…”  https://youtu.be/v4XqeKI1M28?t=35 എന്ന ഗാനത്തെ മറികടക്കുന്ന  മറ്റൊരു ഗാനവും  കേട്ടതായി ഓർക്കുന്നില്ല …  “ദൈവത്തിന്റെ സ്വന്തം നാട് “എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെക്കുറിച്ചും എത്രയോ പാട്ടുകൾ നമ്മൾ കേട്ടിരിക്കുന്നു.  “കേരളം കേരളം  കേളികൊട്ടുയരുന്ന കേരളം കേളീകദംബം പൂക്കും കേരളം കേരകേളി സദനമാം  എൻകേരളം…” https://youtu.be/FDnBNGauXvE?t=14 എന്ന […]

പരിസ്ഥിതി വിഷയങ്ങളുടെ ഡോക്യു- ഡ്രാമ ഇതുവരെ 

   ഡോ ജോസ് ജോസഫ്  കഴിഞ്ഞ വർഷം നടന്ന മൂന്നാമത് കർണാടക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ   പരിസ്ഥിതി വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രമാണ് ഇതുവരെ. 2017 ൽ മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത  അനിൽ തോമസാണ് ഇതുവരെയുടെ സംവിധായകൻ. കലാഭവൻ ഷാജോൺ നായക വേഷത്തിലെത്തുന്ന ഇതുവരെ ബ്രഹ്മപുരം മാലിന്യ പ്ലാൻറ് ഉൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾക്ക്  ഇരയാകേണ്ടി വരുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും നിസ്സഹായതയുമാണ്  ചർച്ച […]

മനുഷ്യായുസ്സിൽ ഒന്നരവർഷം കൊറോണ അപഹരിച്ചു ?

ന്യുയോർക്ക് : കൊറോണ ബാധ മനുഷ്യായുസ്സിൽ ഒന്നരവർഷം കുറച്ചതായി ലാന്‍സറ്റ് ജേണലിലെ പഠനത്തില്‍ കണ്ടെത്തി. കോവിഡ് പടര്‍ന്നു പിടിച്ച 2019 നും 2021 നുമിടയില്‍ ലോകത്തെ 84% രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് പഠനത്തിൽ പറയുന്നു.മെക്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തിലെ ഏറ്റവും രൂക്ഷമായ ഇടിവ്. 2020–21 വര്‍ഷത്തില്‍ ലോകത്താകമാനം 13 കോടി ആളുകളാണ് മരിച്ചത്. ഇതില്‍ കോവിഡ് മരണങ്ങള്‍ മാത്രം 1.6 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതേ […]

അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ അന്വേഷണം

വാഷിങ്ടൺ: വഴിവിട്ട സഹായങ്ങൾക്കായി ഇന്ത്യയിലെ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയും അദ്ദേഹത്തിൻ്റെ ഗ്രൂപ്പും ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടൊയെന്ന് അധികൃതർ അന്വേഷിക്കുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടത്.യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്. ഒരു ഊര്‍ജോല്പാദന പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്നാണ് ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ​ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ പരിധിയിൽ വരും.അതേസമയം, ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ, അദാനി ഗ്രൂപ്പ് […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടത്തിലേറെ തവണ ?

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിൽ അധികമായി നടത്തുമെന്ന് സൂചന. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിക്കുക. 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും.തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.  

കരുവന്നൂര്‍ മാത്രമല്ല, മറ്റു 12 സഹ. ബാങ്കുകളും പ്രതിക്കൂട്ടിൽ

കൊച്ചി: സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിൽ നിക്ഷേപത്തട്ടിപ്പ് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകൾ രജിസ്റ്റർ ചെയ്ത ബാങ്കുകളുടെ പേരുകളാണ് ഇ ഡി അറിയിച്ചത്. അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക തട്ടിപ്പിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് […]

ബോണ്ടുകളിൽ ദുരൂഹത: വാങ്ങിയതിനു പിന്നിൽ ഭരണ-രാഷ്ടീയ സമ്മർദ്ദം ?

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേഷണം നേരിടുന്ന കമ്പനികൾ തങ്ങളുടെ സാമ്പത്തിക നിലയ്ക്ക് നിരക്കാത്ത രീതിയിൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് സംശയങ്ങൾക്ക് ഇടയാക്കുന്നു. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര അന്വേഷണം നേരിടുന്നു. ചില കമ്പനികൾ ആകെ ലാഭത്തിന്‍റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി. സർക്കാരിന്‍റെ വൻ കരാറുകൾ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങൾ കോടികൾ ബോണ്ട് വഴി സംഭാവന ചെയ്തത്. […]

തിരഞ്ഞെടുപ്പ് വരുന്നു: പെട്രോള്‍ – ഡീസല്‍ വില കുറച്ചു

ന്യൂഡൽഹി :ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചു. പെട്രോള്‍ – ഡീസല്‍ വില രണ്ടു രൂപ വീതം കുറയും. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. നേരത്തെ ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ സംസ്ഥാനം പെട്രോളിനും ഡീസലിനും വിലകുറച്ചിരുന്നു. രാജസ്ഥാനിലെ ഇന്ധന നികുതി വാറ്റ് 2 ശതമാനം കുറച്ചതോടെയാണ് വില കുറഞ്ഞത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലും ഇന്ധന വാറ്റ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ എല്‍പിജിക്കും സിഎന്‍ജിക്കും […]