സി പി എം പറഞ്ഞു; ദിവ്യ കീഴടങ്ങി

കണ്ണൂർ: എ ഡി എം ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ് പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി. പാർടി സംരക്ഷണത്തിലായിരുന്ന അവർ നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് ഇതിനു തയാറായത്. സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പാർടിയുടെ ഈ തീരുമാനം. ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അവരെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് […]

സത്യം മൂടിവെക്കാൻ ഭരണകൂടം ആഗ്രഹിക്കുമ്പോൾ…

തിരുവനന്തപുരം : നാടുഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കാപട്യം എന്തെന്ന് തിരിച്ചറിയാനുള്ള ഉരകല്ലാണ് സി പി എം നേതാവ് പി.പി. ദിവ്യയുടെ കേസെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ്റെ ഫേസ്ബുക്ക് പോസ്ററ് മുഖ്യമന്ത്രിയുടെ വൈതാളികർ പ്രച്ഛന്ന വേഷത്തിൽ അധികാര സോപാനങ്ങളിൽ കടന്നുകൂടി എങ്ങിനെയാണ് കട്ടുമുടിക്കുന്നതെന്ന് തിരിച്ചറിയണമെങ്കിലും മലയാളികൾ ഈ ചരിത്രം തിരിച്ചറിഞ്ഞിരിക്കണം.- അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിൻ്റെ പൂർണരൂപം: മുഖ്യമന്ത്രി തപ്പിയാലും കിട്ടാത്ത “ദിവ്യ”മാർ! സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന ആരോപണങ്ങൾ തുരുതുരാ ഉയർന്നു വരുമ്പോൾ എന്തുകൊണ്ടാണ് അവയുടെ അന്വേഷണം നനഞ്ഞ […]

സി പി എം നേതാവ് പി.പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല

തലശേരി: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന്, ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി.കേസിൽ ദിവ്യ മാത്രമാണ് പ്രതി. നവീൻ […]

കുഞ്ഞുങ്ങളില്ല; ചൈന ശിശു പരിപാലന കേന്ദ്രങ്ങൾ പൂട്ടുന്നു

ബൈജിംഗ്: ജനസംഖ്യ കുറയുന്ന സാഹചര്യത്തിൽ ചൈനയിൽ ശിശുപരിപാലന കേന്ദ്രങ്ങൾ കുറയുന്നു. 2023-ൽ രാജ്യത്തെ കിൻ്റർഗാർട്ടനുകളുടെ എണ്ണം 14,808 ആയി. 274,400ൽ നിന്നാണ് എണ്ണം കുത്തനെ ഇടിഞ്ഞതെന്ന് ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നു. തുടർച്ചയായ രണ്ടാം വാർഷിക ഇടിവാണിത്. 2023-ൽ, ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. വെറും ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. 2023 അവസാനത്തോടെ, ചൈനയിലെ ഏകദേശം […]

രഞ്ജിത്തിന് എതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസ്

ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സിനിമ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേരളത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണം ഉയർന്നുവന്ന സാഹചര്യത്തില്‍ നേരത്ത കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. യുവാവിന്റെയും രഞ്ജിത്തിന്റെയും മൊഴികള്‍ ഒരാഴ്ചയ്ക്കകം ബെംഗളൂരു പൊലീസ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക അതിക്രമണത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ […]

പൂരപ്പറമ്പിൽ വന്നത് ആംബുലൻസിലല്ല: സുരേഷ് ഗോപി

ചേലക്കര : തൃശ്ശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിലേക്ക് താൻ പോയത് ആംബുലന്‍സിലല്ലെന്നും ബിജെപി അധ്യക്ഷന്റെ വണ്ടിയിലായിരുന്നുവെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാദം. ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്‍ പൂര സ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. സുരേഷ് ഗോപിയെ എത്തിച്ചത് സേവാഭാരതി ആംബുലന്‍സില്‍ ആണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞിരുന്നു. സൂരേഷ് ഗോപി സേവാഭാരതി ആബുലന്‍സില്‍ എത്തുന്നതിന്റെ വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു. പൂരം അലങ്കോലമാക്കിയെന്ന […]

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ സമരത്തിന്

കല്പററ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ കാററിൽ പറത്തിയതിൽ പ്രതിഷേധിച്ച്  വയനാട് ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. നാനൂറിലേറെ പേർ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പാർപ്പിടം നഷ്ടപ്പെടുകയും ചെയ്ത ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് വയനാട് ഇനിയും മുക്തമായിട്ടില്ല. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതിലടക്കം പ്രതിഷേധിച്ച്‌ ചൂരല്‍മല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ അടുത്തയാഴ്ച സമരം നടത്താനാണ് ആലോചന. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സന്ദർശന വേളയില്‍ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ഡല്‍ഹിയിലെത്തി സമരം […]

മരണം പ്രവചിക്കാൻ നിർമിത ബുദ്ധിയും

ലണ്ടന്‍: നിർമിത ബുദ്ധിയുടെ സഹായത്തോടെ ബ്രിട്ടണിലെ ആശുപത്രികള്‍ മരണം പ്രവചിക്കാൻ തയാറെടുക്കുന്നു. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് പ്രവചനം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ രോഗിയുടെ മനസിലാക്കാൻ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. പരീക്ഷണ ഘട്ടത്തില്‍ 78 ശതമാനം കൃത്യത ഉണ്ടെന്ന് പറയുന്നു.ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച്‌ ജനിതക സവിശേഷകള്‍ ഉള്‍പ്പെടെ മനസിലാക്കാൻ ഇതിലൂടെ കഴിയും. ആരോഗ്യ ഏജൻസിയായ നാഷനല്‍ ഹെല്‍ത്ത് സർവീസിനു […]

തൃശ്ശൂർ പൂരം കലക്കൽ: മുഖം രക്ഷിക്കാൻ വെറുതെ ഒരു കേസ്

തൃശൂർ: പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഇതേ വിഷയത്തിൽ കേസെടുത്ത് പൊലീസ്. വെടിക്കെട്ട് വൈകിയേ ഉള്ളൂ, പൂരം കലങ്ങിയില്ല എന്നാണ്  മുഖ്യമന്ത്രിയുടെ വാദം. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് ഈ പോലീസ്  നടപടി. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കൽ, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ .ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജൻ്റെ പരാതിയിലാണ് […]