വായു മലിനീകരണം: മൂന്നാം സ്ഥാനത്ത് ഡൽഹി

ന്യൂഡൽഹി : ലോക വായു ഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്, വായു മലിനീകരണത്തിൽ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്താണ് ഡൽഹി. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് തൊട്ട് പിന്നിലാണ് ഡൽഹിയുടെ സ്ഥാനം.  സ്വിററ്സർലാൻ്റിലെ ഐ ക്യൂ എയർ എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി PM2.5 സാന്ദ്രത ഉള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഒരു വർഷം കടന്നപ്പോൾ […]

തിരഞ്ഞെടുപ്പ് ബോണ്ട്: ബിജെപിയ്ക്കായി നിയമം വഴിമാറി

ന്യൂഡൽഹി : ചട്ടം ഇളവ് ചെയ്ത്  ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ തിരഞ്ഞെടുപ്പ് ബോണ്ട് ,  ബിജെപി സ്വീകരിച്ചു എന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തി. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ് സംഭവം. ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണ് ആരോപണം.15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടത്തിൽ ഇളവ് നൽകിയത്. 333 സ്വകാര്യ വ്യക്തികൾ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോർട്ടും പുറത്ത് വന്നു. 2019 […]

കോണ്‍ഗ്രസ്സ് മുക്ത ഭാരതവും തിരഞ്ഞെടുപ്പും

പി.രാജന്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി. പറയുന്നു. എന്നാല്‍ കേരളത്തില്‍ ഈ ലക്ഷ്യം സഹായിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരമാവധി സീറ്റുകള്‍ നേടിക്കൊടുക്കുന്നതിനായിരിക്കും. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സഖ്യവും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയാടിസ്ഥാന ത്തിലുള്ള വോട്ടുകളുടെ ധ്രൂവീകരണത്തിനാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പായാല്‍ ഇന്‍ഡ്യയിലെ മുസ്ലിംകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.  ഇടതുപക്ഷത്തിന്‍റെ എതിരാളികളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാമെന്നാണ് […]

ക്ഷുഭിതയൗവനവും സുകുമാരനും…

സതീഷ് കുമാർ വിശാഖപട്ടണം സർവ്വഗുണസമ്പന്നരായ നായകന്മാരെ വകഞ്ഞു മാറ്റി ക്ഷുഭിതയൗവനങ്ങളുടെ കഥകൾ  വെള്ളിത്തിരയിലേക്ക് എത്തുന്നത്  എഴുപതുകളിലാണ്.  ഹിന്ദിയിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തുമൊക്കെ വ്യവസ്ഥിതികളോട് കലഹിച്ച് രോഷാകുലരായ യുവത്വത്തിന്റെ പ്രതീകങ്ങളായപ്പോൾ ആ ദൗത്യം  മലയാള സിനിമയിൽ ഏറ്റെടുത്തത് സുകുമാരൻ എന്ന നടനായിരുന്നു. 1945 മാർച്ച് 18 – ന് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച സുകുമാരൻ  ഇന്ത്യൻ ചലച്ചിത്ര വേദിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച “നിർമ്മാല്യ ”  ത്തിലെ  വെളിച്ചപ്പാടിന്റെ ധിക്കാരിയായ മകനായിട്ടാണ് വെള്ളിത്തിരയിലേക്കു കടന്നുവരുന്നത്. പഠിച്ചിട്ടും ജോലിയൊന്നും […]

രാജീവ് ചന്ദ്രശേഖർ ബന്ധം: ഇ പി പ്രതിക്കൂട്ടിൽ

കൊച്ചി :ബി ജെ പിയുടെ തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ്റെ ആരോപണം കത്തുന്നു. ആരോപണം ആവർത്തിച്ച പ്രതിപക്ഷനേതാവ് സതീശന്‍, ജയരാജൻ കേസ് കൊടുത്താല്‍ തെളിവ് പുറത്തുവിടാമെന്ന് പറഞ്ഞു. ജയരാജൻ്റെ കുടുബത്തിൻ്റെ വകയായിരുന്ന കണ്ണൂരിലെ വൈദേഹി റിസോർട്ടിലെ ഈഡി അന്വേഷണം ഒഴിവാക്കാൻ രാജീവ്‌ ചന്ദ്രശേഖറുമായി അദ്ദേഹം ചങ്ങാത്തം കൂടി. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു. ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. ഇ.പി വഴിവിട്ട് സ്വത്തു നേടി എന്ന് […]

ലക്ഷം കോടി രൂപയിലേറെ വരുന്ന കള്ളപ്പണം പിടിച്ചെടുത്തു: മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്( ഇ.ഡി) കേസുകളെടുക്കുന്നത് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന കള്ളപ്പണം പിടിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മോദി ഇ.ഡിയെ കുറിച്ച് വാചാലനായത്. 2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പി.എം.എല്‍.എ) 1800 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. […]

തിരഞ്ഞെടുപ്പ്; ജീവനക്കാർക്ക് ആനുകൂല്യങ്ങൾ

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുമ്പ് ആനുകൂല്യങ്ങൾ വാരിവിത റി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനുമാണ് തീരുമാനം. റബറിന്റെ താങ്ങുവിലയും വർധിപ്പിച്ചു. പത്ത് രൂപയാണ് വർദ്ധനവ്. ഫെബ്രുവരിയിൽ റബറിന് മാറ്റി വയ്ക്കുന്ന സാമ്പത്തിക പാക്കേജിൽ 23 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിരുന്നു. 576.48 കോടി രൂപയുണ്ടായിരുന്നതിൽ […]