ബിസിനസ് പങ്കാളിത്തം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെട്ടിലാവുന്നു

തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി. ജയരാജൻ്റെ കുടുംബവും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചില്ല. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.താനും ജയരാജനുമായുള്ള ബിസിനസ് പങ്കാളിത്തം സി.പി.എം-ബി.ജെ.പി. ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതിരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ […]

സുരേഷ് ഗോപിക്ക് സ്വാഗതമെന്ന് ഗോപിയാശാൻ

തൃശൂർ :‘‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എ‌പ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’’– കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി കുറിപ്പിൽ വ്യക്തമാക്കി. എൻ ഡി എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഗോപിയുടെ മകൻ […]

മുന്‍ എംഎല്‍എ രാജേന്ദ്രന്‍ സി പി എം വിട്ട് ബിജെപിയിലേക്ക്

തൊടുപുഴ : സി പി എം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ബി ജെ പി യുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ അദ്ദേഹം ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടു. സി പി എമ്മുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു രാജേന്ദ്രൻ.   നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രാജേന്ദ്രൻ, എല്‍ഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോര്‍ജിന്റെ കണ്‍വെൻഷനില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ വന്നത്. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി രാജേന്ദ്രനെ […]

കോടതികൾ ഇനി എത്രകാലം … ?

കൊച്ചി :  നീതിന്യായ വ്യവസ്ഥയേയും സുപ്രിംകോടതിയെ തന്നെയും ഭാവിയിലെ ഭരണകൂടങ്ങളും തൽപ്പര കക്ഷികളായ രാഷ്ടീയ നേതൃത്വങ്ങളും കൂടി അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ:   ഏറെക്കാലത്തെ ഗ്രഹണത്തിനു ശേഷം സുപ്രീംകോടതി അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ. അടുത്ത അധികാരം കിട്ടിയാൽ സംഘപരിവാർ ആദ്യമായി ചെയ്യുക ഇതുപോലൊരു ചീഫ് ജസ്റ്റിസ് ഇനി ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയായിരിക്കും. അതുപോലെ,ഇലക്ഷൻ ബോണ്ടിന്റെ കാര്യത്തിൽ സുതാര്യത ആവശ്യപ്പെട്ട് […]

ഗണേഷ് പാര്‍ക്ക് @ അയർലണ്ട്

ആർ. ഗോപാലകൃഷ്ണൻ  പരമ്പരാഗത ഭാരതീയ ശില്പവൈഭവത്തിൽ സൗന്ദര്യദർശനത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘ഗണപതി ശില്പങ്ങൾ’. മനോഹരവും കൗതുകരവുമായ ഈ മാതംഗരൂപിയുടെ മാനുഷിക ചേഷ്ടകളുടെ ആവിഷ്ക്കാരങ്ങൾ കണ്ടാൽ ഏതു സൗന്ദര്യാസ്വാദകനും, അയാളൊരു അവിശ്വാസിയായിരുന്നാൽ പോലും, പ്രണമിച്ചു പോകും. പ്രണമിക്കുക മാത്രമല്ല ശില്പിയുടെ നൈപുണ്യത്തിനു മുന്നിൽ ‘ഏത്തമിടൽ’ പോലും നടത്തിപ്പോകും! 🌏 ചിത്രങ്ങളിൽ ഉള്ളത്  അയർലണ്ടിലെ ഒരു ഗണേഷ് പാര്‍ക്കിൽ നിന്നുള്ളതാണ്: അയർലണ്ടിലെ വിക്ലോ കൗണ്ടി റൌണ്ട്വുഡിന് സമീപം സ്ഥിതി ചെയ്യുന്ന വിക്ടേഴ്‌സ് വേ. (Victor’s Way, located near […]

വ്യാജ രേഖ ഉപയോഗിച്ച് 21 ലക്ഷം ഫോണുകൾ

ന്യൂഡൽഹി : വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് മൊബൈൽ ടെലഫോൺ സിം കാർഡുകളിൽ കുറഞ്ഞത് 21 ലക്ഷമെങ്കിലും എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (എഐ ആൻഡ് ഡിഐയു) പരിശോധിച്ചത്. കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാൻ അസാധുവായതോ നിലവിലില്ലാത്തതോ വ്യാജമോ ആയ രേഖകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇവയാണ് വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നും പറയുന്നു. […]

വേനൽ മഴ പത്തു ജില്ലകളിലേക്ക്

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും. കടുത്ത വേനലിന് നേരിയ ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം […]

ഇ എം എസ്സിൻ്റെ ഒരു തുറന്നകത്ത്

പി. രാജൻ എം.എ. ജോണിനും പരിവർത്തനവാദികൾക്കും എന്ന തലക്കെട്ടിൽ മാർക്സിസ്റ്റ് നേതാവ് ഇ.എം.എസ്സ്. എഴുതിയ തുറന്ന കത്ത് ഇന്ന് ഓർമ്മ വന്നത് സ്വാഭാവികമാണ്. പരിവർത്തനവാദികൾക്ക് രാഷ്ട്രീയ രംഗത്ത് ലഭിച്ച വലിയ അംഗീകാരമായിരുന്നൂ അത്. ഒരു പക്ഷെ സംസ്ഥാന നിയമസഭകളിലോ പാർളിമെൻ്റിലോ പ്രാതിനിധ്യമില്ലാത്ത ഒരു രാഷ്ടീയ ഗ്രൂപ്പിനു ഇത്തരത്തിൽ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിൽ നിന്ന് അംഗീകാരം ലഭിച്ചതായി ഓർക്കുന്നില്ല. ഈ കത്തിന് എം.എ. ജോൺ എഴുതിയ മറുപടിയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. കോൺഗ്രസ്സിനേയോ  സി.പി.ഐയേയോ സിപി. എം നേയോ […]

പ്രഭാവർമ്മയും ഹിന്ദുത്വ രാഷ്ടീയവും

കോഴിക്കോട് : ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയ പരിസരം നൽകുന്ന പിൻവെളിച്ചത്തിലാണ് പ്രഭാവർമ്മ നീരൂറ്റി വളർന്നു നിൽക്കുന്നത്. കവിതയിൽ പുതിയ മാറ്റത്തിന്റെ വിത്തിട്ടു മുളപ്പിച്ചു വളർത്തിയെടുത്ത തലമുറ പൂർണമായും കടന്നുപോയിട്ടില്ല. – സരസ്വതീ സമ്മാൻ നേടിയ കവി പ്രഭാവർമ്മയെക്കുറിച്ച് രാഷ്ടീയ നിരീക്ഷകനായ ഡോ .ആസാദ്  ഫേസ്ബുക്കിൽ കുറിച്ചു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ: ജാതിഹിന്ദുത്വ വരേണ്യതയുടെ കാവ്യഭാവുകത്വമാണ് പ്രഭാവർമ്മയുടെ കൈമുതൽ. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാ കവികളുടെ പ്രധാന സംഭാവന ആ ജീർണ ഭാവുകത്വത്തെ കയ്യൊഴിഞ്ഞു പുതിയ ജനാധിപത്യ ഭാവുകത്വത്തെ […]