ചിത്രഗീതികളിൽ തെളിയുന്ന കറുപ്പഴകുകൾ….
സതീഷ് കുമാർ വിശാഖപട്ടണം കറുപ്പിന് ഏഴഴകാണെന്നാണ് പണ്ഡിതമതം. എന്നാൽ ചിലപ്പോഴെങ്കിലും കറുപ്പ് പ്രതിഷേധത്തിന്റെ , ദുഃഖത്തിന്റെ , അവഗണനയുടെ, വിവേചനത്തിൻ്റെ , ഭയത്തിൻ്റെ, പരിഹാസത്തിൻ്റെയൊക്കെ കൊടിയടയാളമായി മാറുന്ന കാഴ്ചകൾ പൊതു സമൂഹത്തെ അലോസരപ്പെടുത്താറുണ്ട്.. കറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ മലയാള ചലച്ചിത്രഗാനങ്ങളിൽ ഈ നിറം സൃഷ്ട്രിച്ച ഭാവതലങ്ങൾ ഒന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ചെറിയ കുറിപ്പിലൂടെ….. “കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് …. “ https://youtu.be/nz__B23qTYc?t=20 “ഞാവൽ പഴങ്ങൾ “എന്ന ചിത്രത്തിനു വേണ്ടി മുല്ലനേഴി എഴുതി ശ്യാം സംഗീതം […]
അറസ്ററ് നിയമവിരുദ്ധമോ ? ഹൈക്കോടതിയിൽ ഹര്‍ജി ബുധനാഴ്ച
ന്യൂഡൽഹി : മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹർജി അടിയന്തിരമായി കേൾക്കാനുള്ള ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു. ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇതിനിടെ, അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത രാതി ഇഡി ഓഫീസിലെത്തി. അല്‍പസമയത്തിനുശേഷം മടങ്ങി. മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുകയാണ്. കേസിലെ പ്രതി കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം […]
അനുപമേ അഴകേ …
സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ എം ജി ആർ നായകനായി അഭിനയിക്കുന്ന “പാശം ” എന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. കോയമ്പത്തൂരിൽ ജനിച്ചുവളർന്ന ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലെ 18 വയസ്സുള്ള സെലിൻ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ സെലിൻ എന്ന പേര് എം ജി ആറിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ നായികക്ക് ഒരു പുതിയ പേരിട്ടു. “സരസ്വതി ദേവി . “ എ.വി.എം. സ്റ്റുഡിയോയിൽ ഒരു മലയാളചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേർന്ന […]
കരാറുകാരന് പണം:ആര്‍സി ബുക്ക് വിതരണം തുടങ്ങുന്നു
തിരുവനന്തപുരം: സർക്കാരിൻ്റെ ഖജനാവിൽ പണമില്ലാത്തതു മൂലം മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് വിതരണം മുടങ്ങിയത്. കോടികളുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് 9 കോടി നൽകാൻ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. അടുത്ത ആഴ്ച വിതരണം നടക്കുമെന്നാണ് സൂചന. വിതരണത്തിനായി 25,000 രേഖകൾ […]
ബോണ്ട് വാങ്ങിയതിനു പിന്നാലെ വൻപദ്ധതികളുടെ അനുമതികൾ
മുംബൈ: തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി വിവാദത്തിലായ മേഘ എൻജിനീയറിങ് കമ്പനിക്ക് പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതി ലഭിച്ചത് ദുരൂഹതയായി മാറുന്നു. ജമ്മു കശ്മീരിലെ സോജില പാസ് ഉൾപ്പെടെയുള്ളവയുടെ കരാറുകളൂം ഇതിലുൾപ്പെടുന്നു. 2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കന്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിക്ക് അനുമതി ലഭിച്ചു. മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കന്പനി വാങ്ങിയത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ […]
റഷ്യയെ ഞെട്ടിച്ച് ഐ എസ് ആക്രമണം: 150 പേർ മരിച്ചു
മോസ്കോ: റഷ്യയിൽ തലസ്ഥാനമായ മോസ്കോയിൽ ഇസ്ലാമിക് സ്റേറററ് നടത്തിയ ആക്രമണത്തിൽ 150 പേര്‍ മരിച്ചു. 180 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ 11 പേർ പിടിയിലായതായി റിപ്പോർട്ടുണ്ട്. […]
ഭരണ പ്രതിസന്ധി തുടരും: മുഖ്യമന്ത്രി ആറു നാൾ ഇ ഡി കസ്ററഡിയിൽ
ന്യൂഡൽഹി: ആറ് ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിൻ്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ ഡൽഹി സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ കേജ്‌രിവാൾ പ്രതികരിച്ചു.ആവശ്യമെങ്കിൽ ജയിലിൽനിന്ന് സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്വ അറിയിച്ചത്. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ […]
മുഖ്യമന്ത്രി ചട്ടം ലംഘിക്കുന്നു എന്ന് കോൺഗ്രസ്
തിരുവനന്തപുരം : സർക്കാർ ചെലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നുവെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിനാണ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയുടെ പരാതി. സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് അച്ചടിച്ച മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള […]
അവശ്യാധിഷ്ഠിത അഴിമതിയും ജനാധിപത്യം എന്ന വലിയ നുണയും..
കൊച്ചി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതിനെ വിമർശിച്ച് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്. ‘ഏറ്റവും വലിയ കൊള്ളക്കാരുടെ ഭരണകൂടമാണ് അഴിമതിക്കെതിരെ എന്ന വ്യാജേന പ്രതിയോഗികളെ അകത്താക്കുന്നത്. ഈ സെലക്ടീവ് അഴിമതിവിരുദ്ധത സാർവത്രിക അഴിമതിയേക്കാൾ നെറികെട്ടതാണ്.പലരും ധരിക്കുന്നത് പോലെ, ഇലക്ട്രോറൽ ബോണ്ടുകളിലൂടെയുള്ള അഴിമതി മാത്രമാണ് സംഘപരിവാർ അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ ഏക അഴിമതി മാർഗ്ഗം എന്ന് കരുതരുത് .അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.’ – അദ്ദേഹം നിരീക്ഷിക്കുന്നു. […]