തെരഞ്ഞെടുപ്പു വേളയിൽ മുഖ്യമന്ത്രിയെ അറസ്റ്റു ചെയുമ്പോൾ

കോഴിക്കോട് : ആയിരക്കണക്കിനു കോടി രൂപയുടെ ബോണ്ടിടപാടുകൾ നടത്തി അത് ഒളിച്ചുവെക്കാൻ ശ്രമിച്ച ബി ജെ പിയുടെയും നരേന്ദ്ര മോദിസർക്കാറിന്റെയും തട്ടിപ്പ് സുപ്രീംകോടതിയാണ് പൂറത്തെത്തിച്ചതെന്ന് പ്രമുഖ ഇടതുപക്ഷ നിരീക്ഷകനായ ഡോ.ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.പലവിധ കേസുകളിൽ പെട്ടവരോ നികുതിവെട്ടിപ്പ് നടത്തുന്നവരോ ആയ കമ്പനികളിൽനിന്ന് കോടികളുടെ ബോണ്ട് കൈപ്പറ്റിയത് ഒറ്റനോട്ടത്തിൽ തന്നെ അഴിമതിയാണെന്ന് വ്യക്തം. ഡോ ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററ് പൂർണരൂപത്തിൽ : ബി ജെ പി ആവുക, അല്ലെങ്കിൽ ബി ജെ പിയ്ക്ക് ഒപ്പം നിൽക്കുക എന്ന സന്ദേശമാണ് […]

സംഘപരിവാർ കാരുണ്യം സോണിയ കുടുംബത്തോടും…

തൃശ്ശൂർ : ഗാന്ധി കുടുംബത്തിന് എതിരെ കിട്ടാവുന്ന വേദികളിലെല്ലാം ആഞ്ഞടിക്കുന്ന സംഘ്പരിവാർ സംഘടനകളൂം ബി ജെ പിയും അവരുടെ സർക്കാരും സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയോട് ഇത്ര കരുണ കാണിക്കുന്നതിൻ്റെ കാരണം എന്താണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ്റെ ചോദ്യം. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സോണിയ ഗാന്ധിയുടെ മരുമകൻ ഉൾപ്പെട്ട പ്രമാദമായ DLF -വാദ്ര കേസിൽ വർഷങ്ങളായിട്ടും എന്താണ് സംഘപരിവാർ ഏജൻസികളുടെ നടപടികൾ പുരോഗമിക്കാത്തത് എന്നത് പല കൊല്ലങ്ങളായുള്ള നിരവധി പേരുടെ […]

വേനൽ മഴ വന്നിട്ടും താപനില ഉയരുന്നു

കൊച്ചി: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. വേനൽ മഴ എത്തിയിട്ടും സംസ്ഥാനത്ത് ചൂടിന് ശമനമില്ല. തൃശൂർ ജില്ലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത്. 40 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39° വരെയും, പത്തനംതിട്ട […]

ഇ ഡി യെ വട്ടം ചുററിച്ച് വീണ്ടും ഉത്തരവുകളുമായി മുഖ്യമന്ത്രി കെജ്രിവാൾ

ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്ററിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തരവുകൾ ഇറക്കുന്നത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിനു തലവേദനയാവുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അത് എങ്ങനെയായിരുന്നു എന്ന് തിരക്കുകയാണ് ഇ ഡി. മുഖ്യമന്ത്രിക്ക് ലാപ്ടോപ്പോ കടലാസോ നൽകിയിട്ടിലെന്നും അവർ വിശദീകരിക്കുന്നുണ്ട്. പിന്നെ ഉത്തരവുകൾ പുറത്ത് വരുന്നത് എങ്ങനെയെന്ന് ഇ ഡി ക്ക് ഒരു ധാരണയുമില്ല. സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം […]

ഗവർണർക്ക് അതൃപ്തി: വി സി രാജിവെച്ചു

കൽപ്പററ: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.സി ശശീന്ദ്രന്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ശശീന്ദ്രന്‍റെ പ്രതികരണം. പൂക്കോട് ക്യാമ്പസിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസറായിരുന്ന ശശീന്ദ്രനെ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. മുന്‍ വിസി ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലായിരുന്നു പുതിയ വിസിയുടെ നിയമനം. സിദ്ധാര്‍ത്ഥിൻ്റെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച […]

വോട്ടു തേടൽ ദൈവത്തിൻ്റെ പേരിലും…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്ര മന്ത്രിയും ആററിങ്ങലിലെ എൻ ഡി എ സ്ഥാനാർഥിയുമായ വി മുരളീധരൻ ഫ്‌ളക്‌സ് ബോർഡിൽ മത ചിഹ്നം ഉപയോഗിച്ചു. ഇടതു മുന്നണിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പയുന്നു. പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ബോർഡുകൾ നീക്കം ചെയ്തിരുന്നു. വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്.

വോട്ടര്‍ പട്ടികയില്‍ ഇന്നു കൂടി പേരു ചേർക്കാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. 18 വയസ് തികഞ്ഞ ഇന്ത്യന്‍ പൗരന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ഏപ്രില്‍ 4ന് ആണ് നാമനിർദ്ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് […]

കേന്ദ്ര ഏജൻസികളുടെ അഴിഞ്ഞാട്ടം: ഇടപടാൻ കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, കേന്ദ്ര സർക്കാരിൻ്റെ വിവിധ അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും ഉള്ള മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ കമ്മീഷന് മുന്നിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു. പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാർട്ടിയുടെ ഓഫീസ് ദീർഘകാലത്തേക്ക് അടച്ചിടാൻ […]