പ്രണയലേഖനം എങ്ങിനെയെഴുതണം……………….
സതീഷ് കുമാർ വിശാഖപട്ടണം മഹാകവി കാളിദാസൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് ഭാഷയിലെങ്ങാനും സാഹിത്യ സൃഷ്ടി നടത്തിയിരുന്നുവെങ്കിൽ ഷേക്സ്പിയറിനും ഷെല്ലിക്കും കിട്ടിയതിനേക്കാൾ ലോകത്തിന്റെ ആദരവ് അദ്ദേഹംനേടിയെടുക്കുമായിരുന്നു. ആകാശത്തിലൊഴുകി നടക്കുന്ന മേഘങ്ങളെ തന്റെ പ്രിയതമയ്ക്കുള്ള പ്രണയ സന്ദേശങ്ങൾ കൈമാറുന്ന സന്ദേശ വാഹകരാക്കുന്ന കാളിദാസന്റെ കാവ്യഭാവനയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. അദ്ദേഹത്തിന്റെ”മേഘസന്ദേശ ” ത്തെ അതിശയിപ്പിക്കുന്ന ഒരു ഭാവനാ സങ്കല്പം ലോകസാഹിത്യത്തിൽ വേറെ എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുമില്ല . കാളിദാസ നാടകങ്ങളുടെ മഹത്വവും കച്ചവട മൂല്യവും തിരിച്ചറിഞ്ഞ കുഞ്ചാക്കോ അദ്ദേഹത്തിന്റെ “അഭിജ്ഞാനശാകുന്തളം” […]