പിണറായിയുടെ ആസനം താങ്ങുന്ന സാംസ്ക്കാരിക നായകർ ..

തൃശ്ശൂർ: സാംസ്കാരികനായകരിൽ തൊണ്ണൂറു ശതമാനം ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികർ ആക്കാൻ പിണറായി വിജയന് കഴിഞ്ഞുവെന്ന് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്ററ് താഴെ ചേർക്കുന്നു: ഇ.എം.എസ്, വി.എസ്,പിണറായി എന്നീ 3 സ്റ്റാലിൻമാർ തങ്ങളുടെ കാലത്ത് നടത്തിയ വെട്ടിനിരത്തലുകളിൽ നാം ചെറുപ്പകാലത്തു പരിചയപ്പെട്ടിട്ടുള്ള സി. പി. എമ്മിലെ പ്രതിഭകളും അപൂർവം സുമനസ്സുകളും നശിച്ചു പോയി.അതിനാൽ പിണറായിയിൽ ജനിച്ച പ്രസ്ഥാനം അവസാനത്തെ സ്റ്റാലിനിസ്റ്റ് പ്രതിഭയായ പിണറായിയോടെ അവസാനിക്കും. അതിനർത്ഥം പിണറായിക്ക് […]

സംസ്ക്കാരം സര്‍വ്വ പ്രധാനം

പി.രാജന്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കും.പള്ളികളിലെ ഓശാന ശുശ്രൂഷയിലും ഇഫ്താര്‍ വിരുന്നുകളിലും പങ്കെടുക്കും. സര്‍വ്വ മതസ്ഥരോടും ബഹുമാനം പ്രകടിപ്പിക്കുന്ന ഈ കാഴ്ച സത്യത്തില്‍ അരോചകമുളവാക്കുന്നു.നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ മതങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് സ്ഥാനമില്ല എന്നാണോ ഈ പ്രകടനങ്ങള്‍ക്കര്‍ത്ഥം? മതങ്ങളെല്ലാം മനുഷ്യനെ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന പ്രചരണം ഹിന്ദുമതത്തിന്‍റെ സമര്‍ത്ഥമായ കള്ളത്തരമാണെന്ന് സുവിശേഷ പ്രചാരകന്‍ ദിനകരന്‍ ഒരു ലേഖനത്തിലെഴുതിയിരുന്നു. ആ നിരീക്ഷണത്തില്‍ സത്യമുണ്ട്. എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും […]

എല്ലാം നിയമാനുസൃതം: കോൺഗ്രസ് വാദം ശരിയല്ലെന്ന് ആദായനികുതിവകുപ്പ്

ന്യൂഡൽഹി : തങ്ങൾ നിയമപരമായി സ്വീകരിക്കുന്ന നടപടികളോട്  കോൺഗ്രസ്സ്   സഹകരിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്. പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദരാക്കാന്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ ‘നികുതി ഭീകരത’ നടപ്പാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അവർ തള്ളി. 2013 ഏപ്രിലിനും 2019 ഏപ്രിലിനും ഇടയില്‍ പാര്‍ട്ടിക്ക് അറുനൂറിലേറെ കോടി രൂപ ലഭിച്ചു. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ നികുതി കുടിശിക അടയ്ക്കാനോ പാര്‍ട്ടി തയാറായിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. ഇതുവരെ പിടിച്ചെടുത്ത […]

സി പി എം ബാങ്ക് തട്ടിപ്പ്; നടപടി ഉറപ്പെന്ന് വീണ്ടും പ്രധാനമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, സംസ്ഥാനത്തെ സി പി എം നേതാക്കൾക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബി.ജെ.പി ബൂത്ത് നേതാക്കളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഉൾപ്പെട്ട സ്വര്‍ണക്കടത്തും മോദി പരാമർശിച്ചു. സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ട്.രാജ്യത്തിന് മുഴുവന്‍ ബോധ്യവുമുണ്ട്.കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ […]

കെട്ടുകഥ പോലെ അതിജീവനത്തിൻ്റെ ആടുജീവിതം

 ഡോ ജോസ് ജോസഫ് ” നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് ” മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതത്തിൻ്റെ പുറംചട്ടയിലെ പ്രശസ്തമായ വാക്യമാണിത്. സൗദി അറേബ്യയിലെ  മരുഭൂമിയ്ക്കു നടുവിലെ മസറയിൽ കുടുങ്ങി തീർത്തും  മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ  അടിമജീവിതം നയിക്കേണ്ടി വന്ന ആറാട്ടുപുഴക്കാരൻ നജീബിൻ്റെ അതിദയനീയമായ യഥാർത്ഥ കഥയാണ് ആടുജീവിതത്തിലൂടെ  ബെന്യാമിൻ വരച്ചുകാട്ടിയത്. 2009 – ലെ സാഹിത്യ അക്കാദമി അവാർഡും 2015-ലെ പത്മപ്രഭ പുരസ്ക്കാരവും നേടിയ ഈ നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ബ്ലെസി […]

വ്യഭിചരിക്കുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ

കാബൂൾ: അഫ്ഘാനിസ്ഥാനിൽ വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ അറിയിച്ചു.ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്നാണ് ഇതിനർഥം. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളായതു കൊണ്ട് ഞങ്ങൾക്ക് ഇതിന് അവകാശമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ   അഖുന്ദ്‌സാദയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. […]

ഇസ്രായേലിന് അമേരിക്ക വീണ്ടും ആയുധങ്ങൾ നൽകുന്നു

വാഷിംഗ്ടൺ: പലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക തീരുമാനിച്ചു. എന്നാൽ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് അമേരിക്ക വിട്ടുനിന്നതിന് ശേഷമാണ് ജോ ബൈഡൻ ഭരണകൂടം ആയുധങ്ങൾ നൽകാൻ അനുമതി കൊടുത്തത്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു.

ട്രഷറി കാലി: ശമ്പളവും പെൻഷനും വീണ്ടും മുടങ്ങും ?

കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നൽകേണ്ട ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.ഇതിനായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകപ്പ് പറയുന്നത്.