യു.പി. മദ്രസ നിയമം: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു. മദ്രസകളിലെ 17 ലക്ഷം വിദ്യാർത്ഥികളെയും 10,000 അധ്യാപകരെയും സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ക്രമീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം സുപ്രീം കോടതി വിധി മരവിപ്പിച്ചു. മദ്രസ നിയമം, മതേതരത്വത്തിൻ്റെ ലംഘനമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളെ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസ […]

ബോംബ് സ്ഫോടനം; സി പി എം പ്രവർത്തകൻ മരിച്ചു

കണ്ണൂര്‍: പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു.3 പേർക്കു പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ പണിപൂർത്തിയാകാത്ത വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത്. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ […]

നയാപൈസ ഇല്ലാ, കയ്യിൽ നയാപൈസ ഇല്ലാ…… 

ക്ഷത്രിയൻ  കയ്യിൽ നാല് കാശ് ഇല്ലാ എന്ന് വിളിച്ചു പറയൽ ദാദിദ്ര്യത്തെക്കുറിച്ചുള്ള വിളംബരമാണ്. ഖജനാവിൽ കാശില്ലെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയിൽ കാശില്ലാത്തത്  കൊണ്ടാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞാലും ഇരുവരും വിളിച്ചുപറയുന്നത്  ദാരിദ്ര്യത്തെക്കുറിച്ചാണെന്ന് തന്നെയാണ് മലയാളം. ഖജനാവിലെ കാശിനെക്കുറിച്ച് സംസ്ഥാന ധനമന്ത്രി വിളിച്ചുപറഞ്ഞത് അറയ്ച്ചറച്ചാണെന്ന വസ്തുതയുണ്ട്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞാൽ അത് ഭരണപരാജയമാണെന്ന് വിലയിരുത്തിയേക്കുമെന്ന ഭയത്താലായിരുന്നു സംഗതി ഘട്ടംഘട്ടമായി സൂചിപ്പിച്ചത്. അപ്പോഴേക്കും ജനങ്ങൾക്ക് കാര്യം മനസിലായി എന്ന കാര്യം വേറെ. ഒന്നാം തീയതി പിറക്കും […]

മുഖ്യമന്ത്രി സ്ഥാനം ഒഴിയണോ? കെജ്രിവാൾ തീരുമാനിക്കട്ടെ : ഹൈക്കോടതി

ന്യൂഡൽഹി: അരവിന്ദ് കേജ്‍രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് തിഹാർ ജയിലിൽ ആണിപ്പോൾ. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‍രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി പറഞ്ഞു. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു കോടതി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ഇ.ഡി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്നു കേജ്‌രിവാൾ ബോധിപ്പിച്ചിരുന്നു.

മാസപ്പടി വിവാദം: കോടതി നേരിട്ട് കേസെടുക്കണം എന്ന് കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതി എന്ന് കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എം എൽ എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു ഹർജിയിലെ ആദ്യ ആവശ്യം. അത് മാററി കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് പുതിയ ആവശ്യം. മാത്യു നിലപാട് മാറ്റിയതിന് പിന്നാലെ, ഹര്‍ജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി മാറ്റി. ഈ മാസം പന്ത്രണ്ടിന് കേസില്‍ കോടതി വിധി പറയും. […]

രാഹുൽ ഗാന്ധിയുടെ ആസ്തി 20 കോടി രൂപ; വരുമാനം ഒരു കോടി

കല്പററ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് രണ്ടാം തവണ മൽസരിക്കുന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തി 20 കോടി രൂപ. വാർഷിക വരുമാനം ഒരു കോടി രൂപ. നാമനിർദ്ദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022-23 സാമ്പത്തിക വർഷത്തിൽ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും വ്യക്തമാക്കുന്നുണ്ട്. ബാങ്കിൽ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ട്. 4.33 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിൽ 3.81 […]

കള്ളപ്പണക്കേസില്‍ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇ ഡി

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട് ഏപ്രിൽ 5 ന് ഹാജരാകാൻ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന നിലപാട് ഇ ഡി സ്വീകരിച്ചത്. കരുവന്നൂർ കള്ളപ്പണക്കേസില്‍ പാർട്ടി […]

കുരുവിപ്പെട്ടി നമ്മുടെ പെട്ടി

സതീഷ് കുമാർ വിശാഖപട്ടണം വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ ഉത്സവമെന്ന് വിശേഷിപ്പിക്കാവുന്ന  ഇന്ത്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ് . ഡെമോക്രസി അഥവാ ജനാധിപത്യത്തിൻ്റെ തുടക്കം ഗ്രീസിൽ നിന്നായിരുന്നെങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ജനാധിപത്യ സംവിധാനം നിലവിൽ വരുന്നത് 1688-ൽ ബ്രിട്ടനിൽ ആയിരുന്നു . ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ 1947-ൽ സ്വതന്ത്രമായതോടെ ജനാധിപത്യ സമ്പ്രദായം  ഇന്ത്യയും പിന്തുടരുകയായിരുന്നു . ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളെ ഭരിക്കുന്ന രീതിയാണ് ജനാധിപത്യം. സ്വാർത്ഥത തൊട്ടു തീണ്ടാത്ത രാജ്യസ്നേഹികളായ പൊതുജന […]