കുഴല്‍പ്പണ കേസിൽ അന്വേഷണം ഇനിയും…

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന ആരോപണത്തെപ്പറ്റിയുള്ള കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ്. പോലീസ് മേധാവിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. […]

യുക്രെയിൻ യുദ്ധം: ഇന്ത്യൻ കമ്പനികള്‍ക്ക് ഉപരോധം

വാഷിങ്ടണ്‍: യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 19 ഇന്ത്യൻ കമ്പനികള്‍ക്കും രണ്ട് പൗരൻമാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും നല്‍കിയെന്നാണ് ആരോപണം. അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്ബനികള്‍. ഏതാണ്ട് 200,000ഡോളർ മൂല്യമുള്ള അമേരിക്കൻ നിർമിത എയർക്രാഫ്റ്റ് ഭാഗങ്ങള്‍ 2023 മാർച്ചിനും 2024 മാർച്ചിനും […]

ഗൂഗിളിന് റഷ്യയിൽ അമ്പരപ്പിക്കുന്ന പിഴ; അപ്പീൽ ഹർജി നൽകും

മോസ്കോ:സസ്പെൻഡ് ചെയ്യപ്പെട്ട റഷ്യൻ യൂട്യൂബ് ചാനല്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിക്കാത്തതിനാൽ കനത്ത പിഴ. ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5 ഡിസില്യണ്‍ ഡോളർ)ആണ്. അതായത് 2,000,000,000,000,000,000,000,000,000,000,000,000 റൂബിൾ. സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അണ്‍ഡിസില്യണ്‍ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യണ്‍ എന്നും പറയുന്നു. ആഗോള ജി.ഡി.പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സംഖ്യ. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്‌ 100 ട്രില്യണ്‍ ഡോളറാണ് ആഗോള ജി.ഡി.പി. യൂട്യൂബ് അക്കൗണ്ട് […]

കൈക്കൂലിക്ക് തെളിവില്ല; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: അത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ട്, മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീൻ ബാബു പറഞ്ഞുവെന്ന കണ്ണൂർ കലക്ടർ അരുണ്‍ കെ.വിജയന്റെ പരാമർശം റിപ്പോർട്ടിലുണ്ട്. കലക്ടർ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല. കലക്ടർക്ക് പറയാനുള്ളത് അദ്ദേഹം കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ കുറിപ്പിലാണ് വിവാദ പരാമർശമുള്ളത്. കൈക്കൂലി […]

ലക്കി ഭാസ്കർ തട്ടിപ്പിന് കൂട്ട് ഭാഗ്യം

    ഡോ ജോസ് ജോസഫ്           ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം തീയേറ്ററുകളിലെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ഭാസ്കർ.1992ൽ ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചു കുലുക്കിയ  ഓഹരി കുംഭകോണമാണ് ഈ പീരിയഡ് ഫിനാൻഷ്യൽ ക്രൈം ത്രില്ലറിൻ്റെ പശ്ചാത്തലം. തെലുങ്ക്, ഹിന്ദി, തമിഴ്,മലയാളം എന്നീ നാല് ഭാഷകളിൽ പുറത്തിറങ്ങിയ ഈ പാൻ ഇന്ത്യൻ. ചിത്രത്തിൻ്റെ രചനയും  സംവിധാനവും തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയാണ് നിർവ്വഹിച്ചിരിക്കുന്നത്.ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാ മന്നനായിരുന്ന […]

ഹവാലപ്പണം 41 കോടി; പിന്നിൽ മൂന്നു നേതാക്കൾ ?

തൃശൂര്‍:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന് സൂചന. സംസ്ഥാന പോലീസിൻ്റെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയ വിവരമാണിത്. അവർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നു. കർണാടയിലെ ഒരു വമ്പനാണ് ഈ കുഴൽപ്പണ ആസൂത്രണത്തിനു പിന്നിലെന്ന് പറയുന്നു. ഇ ഡി ഈ റിപ്പോർട്ടിന്മേൽ ഒരു നടപടിയും […]

കേളികൊട്ടുയരുന്ന കേരളം …………….

 സതീഷ് കുമാർ വിശാഖപട്ടണം  പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്നാണല്ലോ ഐതിഹ്യം. ഐതിഹ്യങ്ങളെ ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കി കണ്ടാൽ അതൊരിക്കലും യുക്തിഭദ്രമായിരിക്കില്ല.  എന്നാൽ കവിഭാവനയിലൂടെ ഏത് ഐതിഹ്യത്തേയും വിശ്വാസത്തേയും കോർത്തിണക്കിയാലും   ആ സർഗ്ഗസൗന്ദര്യത്തിനു മുൻപിൽ  നമ്മൾ അറിയാതെ കൈ കൂപ്പി പോകും .   1969-ൽ പുറത്തിറങ്ങിയ “കൂട്ടുകുടുംബം “എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ വയലാർ രാമവർമ്മ അത്തരമൊരു ചേതോഹര ചിത്രം കാഴ്ചവെയ്ക്കുന്നുണ്ട് .കേട്ടുപഴകിയ ഐതിഹ്യ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ചുക്കൊണ്ട് അദ്ദേഹം എഴുതി .. “പരശുരാമൻ മഴുവെറിഞ്ഞു […]

പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യൻ പോൾ

കൊച്ചി: ഡോ.മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സർക്കാരിന് അനുകൂലമായി വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചുവെന്ന് മുൻ ഇടതു മുന്നണി സ്വതന്ത്ര എംപി സെബാസ്റ്റ്യൻ പോള്‍ വെളിപ്പെടുത്തി. എറണാകുളത്ത് നിന്ന് ഇടത് സ്വതന്ത്രനായി ജയിച്ചാണ് സെബാസ്റ്റ്യൻ പോള്‍ അന്ന് ലോക്സഭയില്‍ എത്തിയത്. പാർട്ടി വിപ്പ് അദ്ദേഹത്തിന് ബാധകമായിരുന്നില്ല. അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയുടെ ദൂതൻമാർ നേരിട്ടെത്തിയാണ് 25 കോടി രൂപയുടെ കാര്യം സംസാരിച്ചതെന്നും വയലാർ രവി ഇക്കാര്യം സ്ഥിരീകരിച്ചാതായും […]