മതേതര ഇന്ത്യയെ പിന്തുണച്ച് 79 ശതമാനം പേർ

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ്‍ ഡിഎസ്) നടത്തിയ പ്രീ പോൾ സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും മതേതര ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം. പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും നടത്തുന്ന സിഎസ്‍ഡിഎസ് – ലോക്നീതി സർവേകൾ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.100 പാർലമെന്‍റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിങ് സ്റ്റേഷനുകളിലായിരുന്നു സർവേ. ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സിൽ […]

വേനൽ മഴ വടക്കൻ ജില്ലകളിലേക്കും

തിരുവനന്തപുരം: വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ മഴക്ക് സാധ്യത. കൊടും ചൂടിന് ആശ്വാസമായി വേനൽമഴയെത്തി.വടക്കൻ ജില്ലകളിലും മഴയെത്തുമെന്ന് പ്രവചമുണ്ട്. തെക്കൻ കേരളത്തിലാണ് മഴ പെയ്തത്.അതേസമയം ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചു. ശക്തമായ മഴയിൽ നഗരത്തിന്‍റെ പലമേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി.വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും […]

ഇറാൻ യുദ്ധത്തിന്: പശ്ചിമേഷ്യ വീണ്ടും ചോരക്കളമാവും ?

ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷാവസ്ഥ വഷളാവും എന്നാണ് അമേരിക്കയുടെ നിരീക്ഷണം. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കും യാത്രചെയ്യുന്ന പൗരന്മാർക്ക് ഇന്ത്യയും അമേരിക്കയും മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണമഴിച്ചുവിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കളമാവുകയും ചെയ്യും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഇറാനിലോ ഇസ്രയേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള […]

പെരിയാറിനെ പനിനീരാക്കിയ മധുരഗായകന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം 1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും. തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ […]

വ്യാജ വിലാസക്കേസിൽ സുരേഷ് ഗോപി വിയർക്കുന്നു

കൊച്ചി : വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു എന്ന കേസിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി.കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. സുരേഷ് ഗോപി, 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. എന്നാൽ കേസ് […]

സിദ്ധാർത്ഥന്‍റെ മരണം: സി ബി ഐ രംഗത്ത്

ന്യൂഡൽഹി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി.കോളേജിലെ എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അവരെ രക്ഷിക്കാനാണ് അന്വേഷണം വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിൽ നിന്ന് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ […]

സാമൂഹ്യ സമത്വവും സ്വദേശാഭിമാനിയും

പി.രാജന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാമത് ചരമദിനമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 28.  മഹാനായ പത്രാധിപര്‍ എന്ന നിലയില്‍ മാത്രമല്ല സമത്വ സുന്ദരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്ന നിലയിലും അദ്ദേഹം സമാദാരണീയനാണ്. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില വിമര്‍ശകര്‍ക്ക് ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ നവീകരണാശയങ്ങളുടെ തത്വം മനസ്സിലാക്കാന്‍ കഴിയാതെ പോയി. മഹാനായ […]