മതം തിരിച്ച് വാട്സാപ്പ് ഗ്രൂപ്പ്: കേസെടുക്കാൻ പോലീസ്

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർധ വളർത്താനും ഇത് വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ അഭിപ്രായപ്പെട്ടു. ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ നിയമോപദേശം തേടുകയായിരുന്നു. ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി […]

എൻ ഡി എ ക്ക് നേട്ടം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങൾക്ക് മേൽക്കൈ കിട്ടിയേക്കും. ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയേക്കും.മൂന്ന് സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ […]

അഞ്ചു കോടിയുടെ കള്ളപ്പണവുമായി ബി ജെ പി ദേശീയ സെക്രട്ടറി കുടുങ്ങി

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡ, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിടിയിലായി. ഉടനെത്തിയ പൊലീസ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവാണ് താവ്ഡ. മുംബൈ വിരാറിലെ ഒരു ഹോട്ടലിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് താവ്ഡെയെ വളഞ്ഞത്. മുൻ മന്ത്രിയായ അദ്ദേഹം ബിഹാറിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്.ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ ഒരാളാണ് വിനോദ് […]

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടില്‍

തിരുവനന്തപുരം :നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു.എറണാകുളം സ്വദേശി ആന്റണി തട്ടിലാണ് വരൻ. ബി.ടെക് ബിരുദധാരിയായ ആന്റണി വ്യവസായിയാണ്. അടുത്തമാസം ഗോവയില്‍ വിവാഹം നടക്കുമെന്നാണ് സൂചന. സിനിമ നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. 2002ല്‍ പുറത്തിറങ്ങിയ ‘കുബേരൻ’ എന്ന സിനിമയില്‍ ബാലതാരമായിമായിട്ടായിരുന്നു കീർത്തിയുടെ രംഗപ്രവേശം.പ്രിയദർശൻ ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെ നായികയായി. പിന്നീട് നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ഏറ്റവുമൊടുവില്‍ ‘കല്‍ക്കി’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തില്‍ ‘ബുജി’യുടെ ശബ്ദമായും കീർത്തി […]

തിരുപ്പതി ക്ഷേത്രത്തിൽ 300 അഹിന്ദു ജീവനക്കാരെ ഒഴിവാക്കും

തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ ഹിന്ദുമത വിശ്വാസികൾ അല്ലാത്ത മുന്നൂറോളം ജീവനക്കാരെ ഒഴിവാക്കും. അവർക്ക് സ്വമേധയാ വിരമിക്കാം. അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാം. ഇതുസംബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്ററ് തീരുമാനമെടുത്തു. ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദുക്കൾക്ക് മാത്രമേ ജോലിയുള്ളൂവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നയത്തിൻ്റെ ഭാഗമാണ് ഈ നടപടിയെന്ന് ദേവസ്ഥാനം ചെയർമാൻ ബി.ആർ.നായിഡു അറിയിച്ചു. ഹിന്ദു ഇതര ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ നായിഡു വിസമ്മതിച്ചു, […]

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂര്‍ ജാമ്യം

ന്യൂഡല്‍ഹി:യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.അറസ്റ്റു ചെയ്താല്‍ സിദ്ദിഖിനെ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. പരാതി നല്‍കിയത് എട്ട് വർഷത്തിനുശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി […]

മല്ലികപ്പൂവിന്  മധുരഗന്ധം ……………….

  സതീഷ് കുമാർ വിശാഖപട്ടണം  മലയാള സിനിമയുടെ ആധികാരിക ചരിത്രം എഴുതുന്നവർ ഒരുപക്ഷേ കെ. പി. കൊട്ടാരക്കര എന്ന നിർമ്മാതാവിന് വലിയ സ്ഥാനമൊന്നും നൽകുകയില്ലായിരിക്കാം. എങ്കിലും അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച 28 സിനിമകളും പ്രേക്ഷകർ കൈകളും നീട്ടി സ്വീകരിച്ചവയായിരുന്നു .  തനി കച്ചവട സിനിമകൾ ആയിരുന്നുവെങ്കിലും എല്ലാ ജീവിത ദുഃഖങ്ങളും  മറന്ന് രണ്ടര മണിക്കൂർ ശരിക്കും ആസ്വദിക്കുവാനുള്ള  മസാല വിഭവങ്ങളും അദ്ദേഹത്തിന്റെ പ്രിയ സംവിധായകരായ ശശികുമാറും എ.ബി. രാജും ആ സിനിമകളിൽ  ഒരുക്കി വെച്ചിട്ടുണ്ടായിരിക്കും.         […]

ഭൂമി വരൾച്ചയിലേക്ക്; ശുദ്ധജല സ്രോതസ്സുകള്‍ കുറയുന്നു

വാഷിങ്ടണ്‍: ഭൂമി നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുവെന്നാണ് സൂചനകൾ. നാസ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇത് ആഗോള ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഈ വരള്‍ച്ചയുടെ അനന്തരഫലങ്ങള്‍ വലുതായിരിക്കും. വരള്‍ച്ചക്കാലത്ത്, കൃഷിക്കും നഗര ഉപയോഗത്തിനും ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് ജലവിതരണം കുറയുന്നതിൻ്റെ കാരണമാകുന്നു. ജലസ്രോതസ്സുകളിലെ ഈ ക്ഷാമം ദാരിദ്ര്യത്തിനും, രോഗസാധ്യത വർദ്ധിപ്പിക്കാനും ഇടയാവും. 2015 മുതല്‍ 2023 വരെ ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉള്‍പ്പെടെ, കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിൻ്റെ […]