ലൈംഗിക പീഡനം: 880 മില്യണ്‍ ഡോളര്‍ നൽകി ഒത്തുതീർപ്പ്

ലോസ് ആഞ്ചലസ് : കത്തോലിക്കാ ക്രൈസ്തവ പുരോഹിതന്മാർ ലൈംഗികമായി പീഡിപ്പിച്ച 1,353 വിശ്വാസികൾക്ക് 880 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ചലസ് അതിരൂപത തീരുമാനിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപത.വിശ്വാസികളെ കുട്ടിക്കാലത്ത് പീഡിപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. നഷ്ടപരിഹാരമായി ഒരു അതിരൂപത ഒറ്റത്തവണയായി ചെലവഴിയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതോടെ ലൈംഗിക ദുരുപയോഗ വ്യവഹാരങ്ങളില്‍ ലോസ് ഏഞ്ചല്‍സ് നല്‍കുന്ന ഇതുവരെയുള്ള മൊത്തം തുക 1.5 ബില്യണ്‍ ഡോളറില്‍ കൂടുതലായി. […]

പിറന്നത് ചരിത്രം; റോക്കററിനെ മാറോടണച്ച്‌ യന്ത്രകൈകള്‍

ടെക്‌സസ്: വീണ്ടും ചരിത്രമെഴുതി ഇലോണ്‍ മസ്‌കും സ്പേസ് എക്സും . ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‌പേസ് എക്‌സ് പുതുയുഗം കുറിച്ചു. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി ‘മെക്കാസില്ല’ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്. വിക്ഷേപണത്തിന് ശേഷം […]

ഫ്‌ലോറിഡയിൽ ചുഴലിക്കാറ്റ് ദുര്‍ബലമായി

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.എന്നാല്‍ അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല. കാറ്റഗറി 3 കൊടുങ്കാറ്റായി ഗള്‍ഫ് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാറ്റഗറി 1 ലേക്ക് മാറി എന്നായിരുന്നു റിപ്പോര്‍ട്ട്.മാരകമായ കൊടുങ്കാറ്റ് ഫ്‌ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ചു. ജനസാന്ദ്രതയുള്ള ടാംപ ഉള്‍ക്കടലിന് തെക്ക് സിയെസ്റ്റ കീയില്‍ കരയിലെത്തിയപ്പോള്‍ ചുഴലിക്കാറ്റിന് പരമാവധി 120 മൈല്‍ (205 കിലോമീറ്റര്‍) വേഗതയുണ്ടായിരുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ടാംപ, സെന്റ് […]

ഫ്ലോറിഡയില്‍ചുഴലി ; നാശം വിതച്ച് കനത്ത കാറ്റും മഴയും

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കര തൊട്ടു. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. വൈദ്യുതി ബന്ധം താറുമാറായി. ആറ് വിമാനത്താവളങ്ങൾ അടച്ചു.2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ടാംപാ ബേ ഏരിയയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 9 ഇഞ്ചിലധികം മഴ പെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടാംപാ […]

ഇറാന് ഉടൻ തിരിച്ചടി എന്ന് പ്രധാനമന്ത്രി നെതന്യാഹു

ടെൽ അവീവ് : ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് സൂചന. ഇതു സംബന്ധിച്ച് പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രായേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിൽ […]

പശ്ചിമേഷ്യ വീണ്ടും കത്തും; മിസൈൽ വർഷവുമായി ഇറാൻ

ടെല്‍ അവീവ്: ഹിസ്ബുള്ള-ഇസ്രായേല്‍ പോരിൽ യുദ്ധത്തിൽ ഇറാൻ നേരിട്ട് പങ്കാളിയാകുന്നതോടെ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുമെന്ന് ഉറപ്പായി. ഇറാൻ മിസൈൽ വർഷം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. നിരവധി പേർ മരിച്ചിട്ടുണ്ട്. ഇതിനിടെ,  ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേററു. . ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നാലു പേരുടെ നില ഗുരുതരമാണ്.  ഭീകരാക്രമാണെന്നാണ് സൂചന ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. […]

സുനിതയേയും ബച്ച് വില്‍മോറിനെയും രക്ഷിക്കാൻ പേടകമെത്തി

ഫ്‌ളോറിഡ: നാസയുടെ ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശനിലയത്തിലെത്തി കുടുങ്ങിപ്പോയ സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ9 പേടകം ബഹിരാകാശ നിലയത്തിലെത്തി. അവർ ഫെബ്രുവരിയില്‍ മടങ്ങിയെത്തും എന്നാണ് നാസയുടെ പ്രതീക്ഷ. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് ക്രൂ9 ൽ അഞ്ച് മാസ ദൗത്യത്തിനായി അയച്ചത്. സുനിത വില്യംസിനോയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കുക ക്രൂ9 പേടകത്തിലാണ്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ […]

ഉന്നത ഇന്റലിജന്‍സ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍

ടെല്‍ അവീവ്: വ്യോമാക്രമണത്തിൽ ഇറാനിലെ സായുധ സംഘടനയായ ഹിസ്ബുളളയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഹസ്സന്‍ ഖലീല്‍ യാസിന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍.. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ആക്രമണം. ഇനി ദൈവം മാത്രം തുണയെന്ന് ബെയ്റൂത്ത് ഗവര്‍ണര്‍ മാര്‍വാന്‍ അബൂദ് പറഞ്ഞു. അതേ സമയം ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേലി ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ വിജയം പ്രഖ്യാപിച്ചു. നേരത്തെ തെക്കന്‍ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ നസ്റല്ലയുടെ […]

ഹിസ്ബുല്ല: പ്രചരണം നിർത്തിവെച്ച് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുമായ മെഹബൂബ മുഫ്തിയും മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചു. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചതോടെ ശ്രീനഗറിന്റെയും ബുദ്ഗാം ജില്ലയുടെയും വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഇസ്രായേല്‍ – അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ നസ്‌റല്ലയുടെ ചിത്രങ്ങളും പിടിച്ചായിരുന്നു […]

നസ്റല്ലയെ വധിച്ചു; സഫിയെദ്ദീൻ ഹിസ്ബുല്ല തലവനാവാൻ സാധ്യത

ബെയ്റൂട്ട്: ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം തുടരുന്നതിനിടെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രയേൽ സൈന്യം രംഗത്തെത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഹിസ്ബുള്ളയുടെ തലവനാണ് നസ്റല്ല. ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചു.എന്നാൽ നസ്റല്ലയുമായുള്ള ബന്ധം ഇന്നലെ വൈകുന്നേരം മുതൽ നഷ്ടപ്പെട്ടതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുത്തുള്ള വൃത്തങ്ങൾ പറഞ്ഞു. 32 വർഷം ഹിസ്ബുല്ലയെ നയിച്ച നസ്റല്ലയുടെ […]