യുക്രെയിൻ യുദ്ധം: ഇന്ത്യൻ കമ്പനികള്‍ക്ക് ഉപരോധം
വാഷിങ്ടണ്‍: യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 19 ഇന്ത്യൻ കമ്പനികള്‍ക്കും രണ്ട് പൗരൻമാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും നല്‍കിയെന്നാണ് ആരോപണം. അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്ബനികള്‍. ഏതാണ്ട് 200,000ഡോളർ മൂല്യമുള്ള അമേരിക്കൻ നിർമിത എയർക്രാഫ്റ്റ് ഭാഗങ്ങള്‍ 2023 മാർച്ചിനും 2024 മാർച്ചിനും […]