ഭൂമി വരൾച്ചയിലേക്ക്; ശുദ്ധജല സ്രോതസ്സുകള്‍ കുറയുന്നു

വാഷിങ്ടണ്‍: ഭൂമി നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുവെന്നാണ് സൂചനകൾ. നാസ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇത് ആഗോള ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഈ വരള്‍ച്ചയുടെ അനന്തരഫലങ്ങള്‍ വലുതായിരിക്കും. വരള്‍ച്ചക്കാലത്ത്, കൃഷിക്കും നഗര ഉപയോഗത്തിനും ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് ജലവിതരണം കുറയുന്നതിൻ്റെ കാരണമാകുന്നു. ജലസ്രോതസ്സുകളിലെ ഈ ക്ഷാമം ദാരിദ്ര്യത്തിനും, രോഗസാധ്യത വർദ്ധിപ്പിക്കാനും ഇടയാവും. 2015 മുതല്‍ 2023 വരെ ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉള്‍പ്പെടെ, കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിൻ്റെ […]

ചെലവു ചുരുക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ അമേരിക്ക

ഫ്ലോറിഡ: അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ, ചെലവുകൾ വെട്ടിക്കുറക്കുന്നതിനായി, ദശലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോണള്‍ഡ് ട്രംപ് ഭരണത്തില്‍ കാര്യക്ഷമത വകുപ്പിന്‍റെ ചുമതല വഹിക്കാനിരിക്കുന്ന വ്യവസായി വിവേക് രാമസ്വാമി.ലോക കോടീശ്വരൻ ഇലോണ്‍ മസ്ക്കിനും ചുമതലയുള്ള വകുപ്പാണ് കാര്യക്ഷമത വകുപ്പ്. സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ചെലവ് വെട്ടിക്കുറച്ച്‌ രാജ്യത്തെ രക്ഷിക്കാൻ വരെ പിരിച്ചുവിടുകയേ വഴിയുള്ളൂ.ഫ്ലോറിഡയിലെ മാർ എ ലഗോയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ചെലവ് കൂടുകയും […]

ജനസംഖ്യ കൂട്ടാൻ സെക്‌സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

മോസ്‌കോ: യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചതിനു ശേഷം, ജനന നിരക്ക് കുറയുന്നത് പരിഹരിക്കുന്നതിന് ലൈംഗിക മന്ത്രാലയം രൂപീകരിക്കാൻ റഷ്യ സർക്കാർ നീക്കം തുടങ്ങി. കുടുംബ സംരക്ഷണം,പിതൃത്വം,മാതൃത്വം, കുട്ടികളുടെ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട റഷ്യൻ പാർലമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയുമായ നിന ഒസ്താനിനയാണ് നിർദേശത്തിൻ്റെ ഉപജ്ഞാതാവ്. യുക്രെയ്‌ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിലെ ജനസംഖ്യനിരക്കിന് വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനസംഖ്യ വർധിപ്പിക്കാനുള്ള ആഹ്വാനവുമായി പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തന്നെ മുന്നോട്ടെത്തിയത്. രാത്രി 10 മുതല്‍ പുലർച്ചെ […]

ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ 90 മിസൈലുകള്‍

ടെൽ അവീവ്: ഇസ്രായേലിലെ വടക്കന്‍ നഗരമായ ഹൈഫയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല 90 മിസൈലുകൾ തൊടുത്തുവിട്ടു. നിരവധി കെട്ടിടങ്ങൾക്കും വാഹങ്ങങ്ങൾക്കും നാശമുണ്ടായിയെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേര്‍ക്കാണ് നിലവില്‍ പരുക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിദാനമായ അയേണ്‍ ഡോം ഹിസ്ബുല്ലയുടെ ആക്രമണത്തെ് പ്രതിരോധിച്ചെങ്കിലും, ചിലത് ജനസാന്ദ്രയേറെയുള്ള ഹൈഫ തീരത്താണ് പതിച്ചത്. ഗലീലി മേഖലയില്‍ നിന്നാണ് മിസൈല്‍ ഹിസ്ബുല്ല പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചു.ഇസ്രായേലിനെതിരെയുള്ള വലിയ റോക്കറ്റാക്രമണങ്ങളിലൊന്നാണിത്. […]

ഒമ്പതുവയസ്സുള്ള കുട്ടികളെ വിവാഹം ചെയ്യാൻ ഇറാഖിൽ അനുമതി !

ലണ്ടൻ: ഒമ്പതു വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് അനുമതി നല്‍കുന്ന നിയമഭേദഗതിക്ക് ഇറാഖ് നീക്കം ആരംഭിച്ചതായി ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് പറയുന്നു. വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഭേദഗതിയാണ് ഇറാഖ് സർക്കാർ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികള്‍ക്ക് അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് ഈ നിയമ ഭേദഗതി വഴി ഉദ്ദേശിക്കുന്നത് എന്നാണ് വിശദീകരണം. നിയമഭേദഗതി ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമാണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഷിയ പാര്‍ട്ടികളുടെ കുട്ടുക്കെട്ട് […]

മോസ്കോയിൽ യുക്രയ്‌നിൻ്റെ വന്‍ ഡ്രോണ്‍ ആക്രമണം

മോസ്കോ: റഷ്യന്‍ സൈന്യത്തിന്റെ ആയുധപ്പുരകൾ ലക്ഷ്യമിട്ട് മോസ്കോയിൽ യുക്രയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. യുക്രയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവച്ചിട്ടൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതില്‍ അധികം ഡ്രോണുകള്‍ വീഴ്ത്തിയെന്നും പറയുന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റഷ്യന്‍ അധീന പ്രദേശങ്ങളില്‍ വിമാനം പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി എന്നാണ് സംഭവത്തെ […]

സ്വിറ്റ്‌സര്‍ലണ്ടില്‍ ബുര്‍ക്ക നിരോധ നിയമം ജനവരി ഒന്ന് മുതല്‍

ബേൺ : ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ്, പൊതു ഇടങ്ങളില്‍ ബുര്‍ക്ക നിരോധിക്കുന്നു. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ജനവരി 1 ന് ഈ നിയമം പ്രാബല്യത്തിൽ വരും. പൊതുയിടത്ത് സ്ത്രീകൾ ബുര്‍ക്ക ധരിച്ചാല്‍ 900 പൗണ്ടാണ് പിഴ ഒടുക്കേണ്ടതായി വരിക. ഈ നിയമം സ്വിറ്റ്‌സര്‍ലണ്ടിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു. മുഖം മൂടുന്ന […]

അമേരിക്കയിൽ ഡോണൾഡ് ട്രംപ് യുഗം വീണ്ടും

ന്യൂയോർക്ക്: അമേരിക്കയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് മികച്ച ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. അഭിപ്രായ സർവേകളെല്ലാം പാടെ പാളി. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ അമേരിക്കൻ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടി. അമേരിക്കൻ ജനതയ്ക്ക് നന്ദി ട്രംപ് നന്ദി പറഞ്ഞു. […]

മുസ്ലീം രാജ്യമായ തുർക്കിയിൽ വിവാഹം കുറഞ്ഞു; വിവാഹമോചനം കൂടുന്നു

അങ്കാറ: ഇസ്ലാമിക പാരമ്പര്യം പിന്തുടരുന്ന രാജ്യമായ തുർക്കിയിലെ വിവാഹങ്ങൾ 1.82 ശതമാനം കുറഞ്ഞു. 2022 നെ അപേക്ഷിച്ച് 2023 ൽ വിവാഹമോചനങ്ങൾ 5.79 ശതമാനമായി താഴ്ന്നുവെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന് മറ്റ് മുസ്ലീം രാജ്യങ്ങളിൽ  വെച്ച് ഏറ്റവും ഉയർന്നതാണ് തുർക്കിയിൽ വേർപിരിയുന്ന ദമ്പതികളുടെ എണ്ണം. പാകിസ്ഥാൻ, ഇന്തോനേഷ്യ, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇറാൻ, യു.എ.ഇ. തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ വിവാഹ മോചനം ഉണ്ടെങ്കിലും ഇത്രയും ഉയർന്ന തോതിലല്ല. തുർക്കിയിലെ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2001 […]

അഭിപ്രായ വോട്ടെടുപ്പില്‍ കമല ഹാരിസിന് നേരിയ മുൻതൂക്കം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഒരല്പം മുന്നിലാണെന്ന് ഫോര്‍ബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ആണ് ഈ പ്രവചനം.എന്നാല്‍ പത്തുശതമാനം വോട്ടര്‍മാരില്‍ ഒരാളെങ്കിലും അവസാന നിമിഷം അവരുടെ മനസ് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് ഫോര്‍ബ്‌സ് കരുതുന്നു. കടുത്ത മത്സരമാണ് നടക്കുന്നതെങ്കിലും അവസാന നിമിഷം അട്ടിമറി സംഭവിച്ചേക്കാമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നുണ്ട്. 48-49 ശതമാനം […]