അപരനായി വന്ന് ഹൃദയം കവർന്നു …
സതീഷ് കുമാർ വിശാഖപട്ടണം ആനപ്രേമി , നല്ലമേളക്കാരൻ , കറകളഞ്ഞ മിമിക്രി കലാകാരൻ , മലയാള സിനിമയിലെ ഏറ്റവും വിവാദം സൃഷ്ടിച്ച പ്രണയകഥയിലെ നായകൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള നടനാണ് ജയറാം . പത്മരാജൻ മലയാള സിനിമക്ക് നൽകിയ മികച്ച സംഭാവനകളിലൊന്നാണ് ഈ അനുഗൃഹീതനടൻ . പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയായ ജയറാം കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവനിൽ മിമിക്രിയുമായി നടന്നിരുന്ന കാലത്താണ് സംവിധായകൻ പത്മരാജൻ ജയറാമിനെ കണ്ടുമുട്ടുന്നതും “അപരൻ “എന്ന ചിത്രത്തിൽ നായകനാക്കുന്നതും […]
സാമൂഹിക മാറ്റങ്ങൾക്ക് തിരികൊളുത്തിയ നാടകാചാര്യൻ …
സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ വിപ്ലവനാടക പ്രസ്ഥാനത്തിന്റെ കുലപതിയാണ് തോപ്പിൽ ഭാസി. ശൂരനാട് കേസിൽ പ്രതിയായി ഒളിവിൽ കഴിയുമ്പോഴാണ് അദ്ദേഹം “സോമൻ ” എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകം രചിക്കുന്നത്. എൻ രാജഗോപാലൻ നായരും ജി ജനാർദ്ദനകുറുപ്പും ചേർന്ന് സംവിധാനം ചെയ്ത ഈ നാടകം ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയേറ്ററിൽ 1952 ഡിസംബർ 6-നാണ് കറ കളഞ്ഞ കമ്മ്യൂണിസ്റ്റും രമണൻ , കളിത്തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനുമൊക്കെയായ എടത്തിരുത്തി സ്വദേശി ഡി എം പൊറ്റേക്കാട് ഉദ്ഘാടനം ചെയ്തത് … […]
ചിലങ്കകളെ കിലുകിലെ ചിരിപ്പിച്ച മാദകനാദം …
സതീഷ് കുമാർ വിശാഖപട്ടണം ചെന്നൈയിലെ എഗ് മൂറിനടുത്തുള്ള പുതുപ്പേട്ടയിൽ ജനിച്ച ലുർദ്മേരി എന്ന സുന്ദരിയായ പെൺകുട്ടിക്ക് സംഗീതവാസന അമ്മയിൽനിന്നാണ് പകർന്നു കിട്ടിയത്. മേരിയെ സ്കൂളിൽ ചേർത്തപ്പോൾ കൊടുത്ത പേര് രാജേശ്വരി എന്നായിരുന്നു. അതിനാൽ ഈ പെൺകുട്ടി വളർന്നുവലുതായി ഒരു ഗായികയായപ്പോൾ എൽ.രാജേശ്വരി എന്ന പേരിലാണ് അറിയപ്പെട്ടത് …എന്നാൽ ആ സമയത്ത് തമിഴിൽ എം. എസ്. രാജേശ്വരി എന്നൊരു ഗായിക ഉണ്ടായിരുന്നതിനാൽ സംഗീതസംവിധായകർ ഈ രാജേശ്വരിക്ക് മറ്റൊരു പേർ കൊടുത്തു …..”എൽ.ആർ. ഈശ്വരി ” .. […]
കസ്തൂരിമാൻമിഴിയുടെ മലർശരം …
സതീഷ് കുമാർ വിശാഖപട്ടണം ഒരുകാലത്ത് മലയാളനാടക വേദിയെ സാങ്കേതികമികവ് കൊണ്ട് അത്ഭുതപ്പെടുത്തിയ കലാനിലയത്തിന്റെ ബ്രഹ്മാണ്ഡനാടകങ്ങൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കും… കടമറ്റത്ത് കത്തനാർ, രക്തരക്ഷസ്സ് , നാരദൻ കേരളത്തിൽ തുടങ്ങിയ നാടകങ്ങളിലൂടെ കലാനിലയം വൻചലനങ്ങളാണ് നാടക രംഗത്ത് സൃഷ്ടിച്ചെടുത്തത്. ഈ നാടകങ്ങൾ കണ്ടിട്ടുള്ളവർ കലാനിലയത്തിന്റെ പ്രസിദ്ധമായ ഒരു നാടക അവതരണഗാനവും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കുമെന്ന് കരുതട്ടെ … “സത്ക്കലാദേവി തൻ ചിത്രഗോപുരങ്ങളേ സർഗ്ഗസംഗീതമുയർത്തൂ സർഗ്ഗസംഗീതമുയർത്തൂ …..” എന്നു തുടങ്ങുന്ന ആ പ്രശസ്ത ഗാനം വയലാറോ ,ഓ എൻ വിയോ എഴുതിയതാണെന്നാണ് പലരുടേയും ധാരണ. https://youtu.be/ZLDE_kmuhJw?t=11 എന്നാൽ മനോഹരമായ […]
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി …
സതീഷ് കുമാർ വിശാഖപട്ടണം മലബാറിന്റെ സാംസ്ക്കാരിക കളിത്തൊട്ടിലായ കോഴിക്കോട് നഗരത്തിലെ ടൗൺ ഹാളിൽ ഒരു നൃത്ത പരിപാടി നടക്കുന്നു. പ്രശസ്ത സാഹിത്യകാരനായ എം .ടി. വാസുദേവൻനായരായിരുന്നു ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ ഒരു മലയാളി കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയുടെ നൃത്തം സദസ്സിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചെന്നു മാത്രമല്ല എം.ടി. യുടെ ഭാര്യ കലാമണ്ഡലം സരസ്വതി അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ നായിക ഈ പെൺകുട്ടി ആയാൽ നന്നായിരിക്കും എന്ന് ഒരു അഭിപ്രായം കൂടി പറയുകയുണ്ടായി… […]
ആത്മവിദ്യാലയത്തിന്റെ ശോഭയിൽ …
സതീഷ് കുമാർ വിശാഖപട്ടണം 1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര “എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നു കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്ത്വചിന്താപരമായ ഗാനം . 68 വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള ചലച്ചിത്രസംഗീതലോകത്ത് ആത്മവിദ്യാലയം ഒരു കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന ഈ ഗാനം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെ മാസ്റ്റർപീസ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. പല ഗാനമേളകളിലും ശ്രോതാക്കളുടെ […]
നന്ദിയാരോടു ഞാൻ ചോല്ലേണ്ടൂ…
സതീഷ് കുമാർ വിശാഖപട്ടണം നിത്യജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് നന്ദി. ആരെങ്കിലും ഒരു സഹായമോ ഉപകാരമോ ചെയ്തുതന്നാൽ നന്ദി പറയുക എന്നത് മനുഷ്യൻ ആർജ്ജിച്ചിട്ടുള്ള സംസ്ക്കാരത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യ ജീവിതത്തിന്റെ ആകെയുള്ള കണക്കെടുത്താൽ ആർക്കെല്ലാം നന്ദി പറയണമെന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ ചോദ്യത്തിന് വിപ്ലവാത്മകമായ ഒരു കാവ്യ പരിവേഷം നൽകിയത് കവിയും ഗാനരചയിതാവുമായ കോന്നിയൂർ ഭാസായിരുന്നു. 1992-ൽ പ്രദർശനത്തിനെത്തിയ “അഹം ” എന്ന മോഹൻലാൽ ചിത്രത്തിലാണ് […]
സ്വപ്നങ്ങളേ വീണുറങ്ങൂ..
സതീഷ് കുമാർ വിശാഖപട്ടണം ദാമ്പത്യജീവിതത്തിലെ തെറ്റിദ്ധാരണകളുടെ കഥകളുമായി മലയാളത്തിൽ വളരെയധികം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇങ്ങനെ പിരിഞ്ഞിരിക്കുന്ന ദമ്പതികളുടെ ഹൃദയദു:ഖങ്ങൾ ചലച്ചിത്രഗാനങ്ങളായി പുറത്തുവന്നപ്പോൾ പ്രേക്ഷകരും അവരുടെ ഹൃദയവേദനകൾ സഹാനുഭൂതിയോടെ ഏറ്റുവാങ്ങുകയുണ്ടായി. അത്തരമൊരു മനോഹരഗാനമായിരുന്നു 1981 – ൽ പുറത്തിറങ്ങിയ “തകിലുകൊട്ടാമ്പുറം ” എന്ന ചിത്രത്തിൽ ബാലു കിരിയത്ത് എഴുതി ദർശൻരാമൻ സംഗീതം കൊടുത്ത് യേശുദാസ് പാടിയ “സ്വപ്നങ്ങളേ വീണുറങ്ങൂ…. മോഹങ്ങളേ ഇനിയുറങ്ങൂ…. എന്ന ദു:ഖഗാനം. എൺപതുകളിൽ മലയാളസിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ബാലു കിരിയത്തിന്റേത്… കഥ , തിരക്കഥ , […]
ഉണ്ണികളേ ഒരു കഥ പറയാം
സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിൽ കെ എസ് സേതുമാധവനും പി എൻ മേനോനും ഭരതനും വെട്ടിത്തെളിച്ച രാജപാതയിലൂടെ കടന്നുവന്ന് ചലച്ചിത്രഭൂമികയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് കമൽ. തന്റെ മുൻഗാമികളെ പോലെ കലയുടേയും കച്ചവടത്തിന്റേയും സമന്വയ ഭാവങ്ങളായിരുന്നു കമലിന്റേയും ചിത്രങ്ങൾ. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകത്ത് ജനിച്ച കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന കാലത്തേ കലാരംഗത്ത് സജീവമായിരുന്നു. മണപ്പുറത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ മൊയ്തു പടിയത്തിന്റെ ബന്ധുകൂടിയായ കമലിന് ചലച്ചിത്ര […]
മലയാള മാസങ്ങളുടെ ചിത്രഗീതികൾ …
സതീഷ് കുമാർ വിശാഖപട്ടണം ഈജിപ്തുകാരാണത്രെ ഇന്ന് കാണുന്ന കാലഗണനാരീതിയായ കലണ്ടർ എന്ന സംവിധാനം രൂപവൽക്കരിച്ചത്. എന്നാൽ ആകാശഗോളങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ മെസപ്പെട്ടോമിയായിലും ഭാരതത്തിലുമാണ് പ്രചരിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്… ഭൂമിയുടേയും സൂര്യന്റേയും ചലനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതോടെയാണ് ഇപ്പോഴത്തെ ഗ്രിഗോറിയൻ കലണ്ടറുകൾ രൂപപ്പെട്ടത്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും പരക്കെ അംഗീകരിക്കപ്പെട്ടതും സപ്തർഷികലണ്ടറുകളാണ് … എന്നാൽ സപ്തർഷി കലണ്ടറുകളുടെ കാലഗണനാരീതിയും മാസ വിഭജനരീതിയും കൃത്യമായിരുന്നില്ല എന്നുകൂടി ആക്ഷേപമുണ്ടായിരുന്നു… ഇതു പരിഹരിക്കാനായി കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന കൊല്ലം നഗരത്തെ കേന്ദ്രീകരിച്ചുകൊണ്ട് […]