പർവ്വതനിരയുടെ  പനിനീരുമായെത്തിയ ഭാര്യ … 

സതീഷ് കുമാർ വിശാഖപട്ടണം വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന “അമ്മാളു കൊലക്കേസ് ”  കേരള സാമൂഹ്യ രംഗത്ത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു… സമൂഹത്തിൽ വിലയും നിലയുമുള്ള ഒരു കോളേജ് പ്രൊഫസർ തന്റെ പ്രണയ സാഫല്യത്തിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ  സംഭവമായിരുന്നു അമ്മാളു  കൊലക്കേസ്സ് . ഏകദേശം ഒരു മാസത്തോളം കേരളത്തിലെ പത്രമാധ്യമങ്ങളുടെ സ്ഥിരം തലക്കെട്ട് അമ്മാളു  കൊലക്കേസിനെക്കുറിച്ചു മാത്രമായിരുന്നു എന്നറിയുമ്പോൾ ഈ കൊലക്കേസ് കേരളത്തിൽ സൃഷ്ടിച്ച പ്രകമ്പനം എത്രയായിരുന്നുവെന്ന് ഊഹിക്കാമല്ലോ ….?  വിവാദമായ ഈ […]

ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തങ്ങൾ

സതീഷ് കുമാർ വിശാഖപട്ടണം ഭാരതീയരെ സംബന്ധിച്ചിടത്തോളം കുടുംബം ഒരു ശ്രീകോവിൽ എന്ന സങ്കല്പം നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ്. വിവാഹം ഒരു പവിത്ര ബന്ധമായാണ് ആർഷഭാരത സംസ്ക്കാരം ഉദ്ഘോഷിക്കുന്നത്. നിർഭാഗ്യകരമെന്ന് പറയട്ടെ , വാണിയംകുളം ചന്തയിലെ  മാടുകച്ചവടം പോലെയാണ് ഇപ്പോഴും നമ്മുടെ നാട്ടിലെ  ഭൂരിഭാഗം വിവാഹങ്ങളും  നടക്കുന്നത്… കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു പുരുഷകേസരിയും സംഘവും  വീട്ടിലെത്തി  പെണ്ണുകാണൽ എന്ന ഓമനപ്പേരിലൂടെ അറിയപ്പെടുന്ന കാപ്പികൂടിയിലൂടെ വിവാഹം എന്ന ഈ ആജീവനാന്ത  വ്യവസ്ഥിതി ഉറപ്പിക്കപ്പെടുന്നു… എണ്ണിക്കൊടുക്കുന്ന പണത്തിന്റേയും സ്വർണ്ണത്തിന്റേയും അളവ് […]

നിശാസുരഭികൾ വസന്തസേനകൾ …

സതീഷ് കുമാർ വിശാഖപട്ടണം “ന്യൂ ജെൻ “സംവിധായകന്മാർ മലയാളചലച്ചിത്രരംഗത്ത് എല്ലാ കാലത്തും ഉണ്ടായിരുന്നു… പതിവു ശൈലിയിൽ നിന്നും മാറി വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ആശയങ്ങളുമായി ചലച്ചിത്രകലയെ സമീപിക്കുന്നവരെയാണല്ലോ നമ്മൾ ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്നത്.  എഴുപതുകളിൽ  മലയാളത്തിൽ അത്തരം പുതിയ കാഴ്ചപ്പാടുകളും ദൃശ്യചാരുതയും കൊണ്ടുവന്ന സംവിധായകനായിരുന്നു എൻ. ശങ്കരൻനായർ…     അദ്ദേഹത്തിന്റെ  മദനോത്സവം, വിഷ്ണുവിജയം, രാസലീല , തമ്പുരാട്ടി, ശിവതാണ്ഡവം തുടങ്ങിയ ചിത്രങ്ങൾ അക്കാലത്ത് യുവതീ യുവാക്കളെ  വലിയ അളവിൽ ആകർഷിച്ചിരുന്നു…   പ്രമീള നായികയായി അഭിനയിച്ച് […]

മരണമെത്തുന്ന നേരം…

സതീഷ്‌കുമാർ വിശാഖപട്ടണം ഈ പുണ്യഭൂമിയിൽ ജന്മമെടുത്ത എല്ലാവരും അഭിമുഖീകരിക്കുന്ന കടുത്ത യാഥാർത്ഥ്യമാണ് മരണം… മരണം എപ്പോൾ എങ്ങിനെ കടന്നു വരുന്നു എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. “രംഗബോധമില്ലാത്ത കോമാളി ” എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ തന്നെ വിശേഷിപ്പിച്ച മരണചിന്തകളെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ ഒരു കഥയുണ്ട് “സ്വർഗ്ഗവാതിൽ തുറക്കുന്ന സമയം. “ എന്റെ ഓർമ്മ ശരിയാണെങ്കിൽ വർഷങ്ങൾക്ക് മുമ്പ്  “കലാകൗമുദി ” യിൽ പ്രസിദ്ധീകരിച്ച ആ കഥയാണ് പിന്നീട് ഐ വി ശശിയുടെ […]

ഇതാ ഒരു രാഗമാലിക ….

സതീഷ് കുമാർ വിശാഖപട്ടണം ഭാരതീയ വേദാന്തം  പ്രപഞ്ചത്തിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ഓംകാരത്തെയാണ്. കർണ്ണാടകസംഗീതത്തിൽ ഏതൊരു ശബ്ദത്തേയും പുറപ്പെടുവിപ്പിക്കാൻ സപ്തസരങ്ങളിലൂടെ സാധിക്കുന്നു. സ്വരസ്ഥാനങ്ങൾക്കനുസൃതമായിട്ടുള്ള ശബ്ദസഞ്ചാരങ്ങളാണ്  രാഗങ്ങൾ …. കർണ്ണാനന്ദകരവും  ആസ്വാദകമനസ്സിനെ ഉത്തേജിപ്പിക്കുന്നതുമായ ഈ  രാഗങ്ങളാണ് ഭാരതീയ സംഗീതത്തെ അമൃതവർഷിണിയായി രൂപാന്തരപ്പെടുത്തുന്നത് … അതുകൊണ്ടുതന്നെ ലോക സംഗീതത്തിന്റെ ഭൂപടത്തിൽ കർണ്ണാടകസംഗീതരാഗങ്ങൾക്കും ഹിന്ദുസ്ഥാനി രാഗങ്ങൾക്കുമുള്ള സ്ഥാനം നിസ്തുലമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു …. നാലു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ “ശങ്കരാഭരണം ” എന്ന സംഗീതാത്മക ചിത്രം ഈ സാരസ്വതരഹസ്യമാണ് വെളിപ്പെടുത്തുന്നത് … ശങ്കരാഭരണത്തിന്റെ […]

പൊൽതിങ്കൾക്കല……………

സതീഷ് കുമാർ വിശാഖപട്ടണം 1961 – ൽ പുറത്തിറങ്ങിയ നീലായുടെ “പൂത്താലി ” എന്ന ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ആകെ അമ്പരന്നു പോയി. തിരശ്ശീലയിൽ നായകനും വില്ലനും ഒരാൾ തന്നെ.  ഒരാളെപ്പോലെ രണ്ടുപേർ. https://youtu.be/29nHlk0rSQ8 ഇതെന്തൊരു മറിമായം. അതെ , ഒരു നടൻ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ (ഡബ്ബിൾ റോൾ ) അഭിനയിക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തിൽ പരീക്ഷിക്കപ്പെട്ടത് “പൂത്താലി ” എന്ന ചിത്രത്തിലായിരുന്നു ….  ഈ രണ്ടു റോളുകളിലും അഭിനയിച്ചത്  ടി. കെ. ബാലചന്ദ്രൻ […]

വെള്ളിത്തിര കാണാത്ത ഗാനങ്ങൾ ….

സതീഷ് കുമാർ വിശാഖപട്ടണം  ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനപ്രിയ സംഗീതശാഖയാണ് ചലച്ചിത്രഗാനങ്ങൾ ….. കുടിൽ തൊട്ട് കൊട്ടാരം വരെ പണ്ഡിതപാമര ഭേദമില്ലാതെ  ഒരു കാലത്ത് വരേണ്യവർഗ്ഗം പരമ പുച്ഛത്തോടെ കണ്ടിരുന്ന സിനിമാ പാട്ടുകൾ ഇന്ന് എല്ലാവരും ആസ്വദിക്കുന്നുണ്ട്… പുതിയ കാലത്ത് ചലച്ചിത്രഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും  ഒട്ടേറെ നൂതനമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും 50 വർഷം മുമ്പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ആകാശവാണിയെ ആശ്രയിച്ചാണ് അന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പാട്ടുകൾ കേട്ടിരുന്നത്….. അതുകൊണ്ടുതന്നെ  റേഡിയോ നിലയങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയും ഏറ്റവും […]

വാൽക്കണ്ണെഴുതിയ  വനപുഷ്പം പോലെ…

സതീഷ് കുമാർ വിശാഖപട്ടണം ഒരു സിനിമ ബോക്സോഫീസിൽ വമ്പൻ വിജയം കൈവരിച്ചാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് സ്വാഭാവികമാണല്ലോ …? ഇത്തരം ചിത്രങ്ങളിൽ അതാതു ഭാഷകളിലെ  മാർക്കറ്റ് വാല്യൂ ഉള്ള നായികാനായകന്മാരായിരിക്കും അഭിനയിക്കുക . എന്നാൽ ഒരു ഭാഷയിൽ വൻവിജയം നേടിയ ചിത്രത്തിലെ നായിക  എല്ലാ ഭാഷകളിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ച്‌ വലിയ വിജയം നേടിയെടുത്ത ചരിത്രവും നമുക്ക് അപരിചിതമല്ല. 1974-ൽ മഞ്ഞിലാസിന്റെ ബാനറിൽ എം ഓ ജോസഫ് നിർമ്മിച്ച്  കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് ലക്ഷ്മി […]

കല്പാന്തകാലത്തോളം …

സതീഷ് കുമാർ വിശാഖപട്ടണം കായംകുളം കേരള ആർട്ട്സ് ക്ലബ്ബിന്റെ “രാമരാജ്യം “എന്ന നാടകം കണ്ടുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത മലയാള സാഹിത്യകാരനായ മലയാറ്റൂർ രാമകൃഷ്ണനും പത്നി വേണിയും . നാടകത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ വേണിക്ക് വളരെ ഇഷ്ടമായി. ഏതാണ്ട് ഇതേ സമയത്തായിരുന്നു മലയാറ്റൂർ കഥയെഴുതി  പി. എൻ. മേനോൻ സംവിധാനം ചെയ്യുന്ന “ഗായത്രി “എന്ന സിനിമയുടെ പ്രാരംഭ ജോലികൾ നടന്നുകൊണ്ടിരുന്നത്. ഗായത്രിയിലെ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവർ ഒരു പുതുമുഖത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മലയാറ്റൂരിന്റെ […]

ഒന്നാം രാഗം പാടി …

സതീഷ് കുമാർ വിശാഖപട്ടണം  1985-ൽ ജോഷി സംവിധാനം ചെയ്ത്  മമ്മൂട്ടിയും സുമലതയും നായികാനായകന്മാരായി അഭിനയിച്ച “നിറക്കൂട്ട് ”  എന്ന ചലച്ചിത്രം പ്രിയവായനക്കാരുടെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടുണ്ടാകില്ലെന്ന് കരുതട്ടെ ….. മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി തന്റെ പ്രിയപ്പെട്ട മുടി മുഴുവൻ മുറിച്ചു കളഞ്ഞ്  മൊട്ടത്തലയുമായി പ്രത്യക്ഷപ്പെട്ടതിനാലാണ് ആ ചലച്ചിത്രം അന്ന്  വാർത്തകളിൽ നിറഞ്ഞു നിന്നത് .  ഈ   ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്  “പൂമാനമേ ഒരു  രാഗമേഘം  താ ……” എന്ന പൂവച്ചൽ ഖാദർ […]