ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പങ്ങൾ …
സതീഷ് കുമാർ വിശാഖപട്ടണം ചന്ദനം എന്ന വാക്കിന്റെ അർത്ഥം “സന്തോഷദായകം” എന്നാണ്. സുഗന്ധം പരത്തുന്ന ലോകത്തിലെ അപൂർവ്വ വൃക്ഷങ്ങളിൽ ഒന്നായ ചന്ദനമരത്തിന് പല ലോക സംസ്കാരങ്ങളും പവിത്രമായ സ്ഥാനമാണ് നൽകിയിരിക്കുന്നത് . ഈ മരത്തിന്റെ തടി അരച്ചു കുഴമ്പുരൂപത്തിലാക്കി ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകി വരുന്നു. ചന്ദനക്കുറി അണിയുന്നത് ഐശ്വര്യദായകമായിട്ടാണ് ഭാരതീയസംസ്ക്കാരം ഉദ്ഘോഷിക്കുന്നത്… ചന്ദനം ശിരസ്സിലണിഞ്ഞാൽ തലച്ചോറിന് കുളിർമ്മ ലഭിക്കുകയും തദ്വാരാ മനസ്സിനെ ശാന്തമാക്കുന്ന ഔഷധമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.. വിശുദ്ധിയുടേയും സുഗന്ധത്തിന്റേയും കേദാരമായ ഈ പുണ്യവൃക്ഷം മഹാഭാരതം , […]