ശബരിമലയിൽ തങ്ക സൂര്യോദയം…

സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന  ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ …  “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ”  എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്.  മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമാക്കുന്നത്.   കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ  ശബരിമലയിൽ എത്തുന്ന […]

ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ …

സതീഷ് കുമാർ വിശാഖപട്ടണം  പുതുവർഷത്തിലെ ആദ്യത്തെ മാസമാണ് ജനുവരി. റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദേവനായ  “ജാനസ് ലാനു യാരിയസി “ന്റെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മാസങ്ങളെകുറിച്ച് പല കവികളും വളരെയധികം ഗാനങ്ങൾ എഴുതിയിട്ടുണ്ടല്ലോ ….? അതോടൊപ്പം  ഗ്രിഗോറിയൻ കലണ്ടറിലെ  ആദ്യമാസമായ ജനുവരിയെക്കുറിച്ചും വയലാർ അതിമനോഹരമായ ചില ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി  തോട്ടാൻ പിക്ച്ചേഴ്സിന്റെ പേരിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത “ഓമന ” എന്ന ചിത്രത്തിലാണ് ജനുവരിയെ പ്രകീർത്തിച്ചു […]

മോഹം കൊണ്ടു ഞാൻ …

സതീഷ് കുമാർ വിശാഖപട്ടണം ആ ചെറുപ്പക്കാരന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കണം , സംവിധാനം ചെയ്യണം ,  സിനിമ നിർമ്മിക്കണം ,  പാട്ടുകൾ എഴുതണം ,  സംഗീതം ചെയ്യണം ,  പാട്ടുകൾ പാടണം:.. അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ … പക്ഷേ സിനിമാരംഗത്തേക്ക് ഒന്ന് കടന്നു കിട്ടേണ്ടെ …. ?  എന്താ ഒരു മാർഗ്ഗം …..?  കുറെ നാളത്തെ ആലോചനക്കുശേഷം ഒരു വഴി കണ്ടെത്തി …..   മാന്യമായി ചെയ്തിരുന്ന “ടൈംസ് ഓഫ് ഇന്ത്യ ” […]

കേര കേദാര ഭൂമിയിൽനിന്നും …

സതീഷ് കുമാർ വിശാഖപട്ടണം 1975-ൽ പുറത്തിറങ്ങിയ ക്രോസ് ബെൽറ്റ് മണിയുടെ “പെൺപട “എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ആർ. കെ. ശേഖർ ആയിരുന്നു. വെറും പതിനൊന്നു വയസ്സ് പ്രായമുള്ള എല്ലാവിധ സംഗീതോപകരണങ്ങളിലും വളരെ വൈദഗ്ദധ്യം  കാണിച്ചിരുന്ന മകൻ ദിലീപായിരുന്നു പിതാവിനെ സംഗീതസംവിധാനത്തിൽ സഹായിച്ചിരുന്നത്…   ഈ ബാലന്റെ സംഗീതത്തിലുള്ള അസാമാന്യ പാടവം കണ്ട ആർ കെ ശേഖറിന്റെ  സുഹൃത്തായ മലയാള സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ  “പെൺപട ” എന്ന ചിത്രത്തിലെ  ഒരു ഗാനത്തിന്  ഈ  കുട്ടിയെക്കൊണ്ട്   സംഗീതം ചെയ്യിപ്പിച്ചു .  അങ്ങനെ […]

വെള്ളിനക്ഷത്രമേ നിന്നെ നോക്കി …

സതീഷ് കുമാർ വിശാഖപട്ടണം “പെണ്ണായി പിറന്നെങ്കിൽ  മണ്ണായി തീരുവോളം  കണ്ണീരു കുടിക്കാനോ  ദിനവും കണ്ണീര് കുടിക്കാനോ….” ഏകദേശം അര നൂറ്റാണ്ടിന് മുമ്പ് “അമ്മയെ കാണാൻ ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച  ഒരു ഗാനത്തിന്റെ വരികളാണിത് … അന്നത്തെ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെണ്ണായി പിറന്നവൾ ദിനവും കണ്ണീരു കുടിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായി സ്ത്രീ സമൂഹം തന്നെ കരുതിയിരുന്നുന്നെന്ന് തോന്നുന്നു… കാലം മാറി …. സ്ത്രീ […]

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു…

സതീഷ് കുമാർ വിശാഖപട്ടണം പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു…. പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു … സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ […]

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായീ …

സതീഷ് കുമാർ വിശാഖപട്ടണം “ചിരി ആരോഗ്യത്തിന് അത്യുത്തമം” …ഇരുപത്തിനാലു മണിക്കൂറും മുഖം വീർപ്പിച്ചിരുന്ന്   ചിരിക്കാൻ മറക്കുന്നവർക്കുള്ള  പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്. ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും …. നമ്മുടെ പ്രിയഗായിക  ചിത്രയെ നോക്കൂ …..ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല. ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്… ഇന്ന് ലോകത്തിലെ  പലയിടത്തും ലോഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല  സന്ദേശമാണ് അവയെല്ലാം  സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് … ചിരിയുടെ  ഉറവിടം പല വിധമാണല്ലോ […]

മലയാളത്തിന്റെ ഹൃദയമുരളിയിലൊഴുകി വന്ന സംവിധായകൻ …

സതീഷ് കുമാർ വിശാഖപട്ടണം  1988-ൽ വൻവിജയം നേടിയ  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത , “പൊന്മുട്ടയിടുന്ന താറാവ് ” എന്ന ചിത്രം പ്രേക്ഷകർ  മറന്നിട്ടുണ്ടാവില്ലെന്ന് കരുതട്ടെ … ചിത്രത്തിലെ ഓരോ രംഗവും പിന്നീട് ഓർത്തോർത്തു ചിരിക്കാനുതകുന്ന ഒരു സുന്ദരകലാസൃഷ്ടിയായിരുന്നു ഈ സിനിമ … ചിത്രത്തിന് സംവിധായകൻ ആദ്യം നിശ്ചയിച്ച പേര് “പൊൻമുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നുവത്രെ ! തങ്ങളുടെ കുലത്തൊഴിലിനെ  അപമാനിക്കുകയാണോ എന്ന സംശയത്താൽ ഈ ചിത്രത്തിനെതിരെ  ചിലർ അന്ന് പ്രതിഷേധമുയർത്തി …. അവസാനം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി […]

ചാലക്കുടിയുടെ മുത്ത്

സതീഷ് കുമാര്‍ വിശാഖപട്ടണം അണയാന്‍ പോകുന്നതിന് മുന്‍പ് ആളിക്കത്തുന്ന തിരിനാളം പോലെയായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്റെ ജീവിതം. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1971 ജനുവരി ഒന്നാം തിയ്യതി തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയോരത്തുള്ള കൊച്ചു കുടിലില്‍ ഒരു ബാലന്‍ ജനിക്കുന്നു. നിറയെ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്ന ആ ബാലന്‍ എങ്ങനേയോ ചാലക്കുടി ചന്തയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി മാറി. കൊടിയ ദാരിദ്ര്യത്തിനു നടുവിലും മനസ്സില്‍ കലയുടെ നെയ്ത്തിരികള്‍ തെളിഞ്ഞു കത്തിയിരുന്ന ആ യുവാവ് […]

പാറപ്പുറത്തെ ഓർക്കുമ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം  മാവേലിക്കര താലൂക്കിൽപ്പെട്ട കുന്നം ഗ്രാമത്തിലെ കെ. ഇ. മത്തായി എന്ന മുൻപട്ടാളക്കാരനെ ഒരുപക്ഷേ മലയാളികൾക്ക് അത്ര വലിയ പരിചയം ഉണ്ടാകില്ല. എന്നാൽ “പാറപ്പുറത്ത് “എന്ന തൂലികാനാമത്തിൽ ഒട്ടേറെ പട്ടാളകഥകൾ എഴുതി മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഈ എഴുത്തുകാരനെ അക്ഷരകേരളത്തിന്  ഒരിക്കലും മറക്കാൻ കഴിയുകയില്ല.  ഇദ്ദേഹത്തിന്റെ  ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല , നിണമണിഞ്ഞ കാൽപ്പാടുകൾ , പണി തീരാത്ത വീട്, മനസ്വിനി, അരനാഴികനേരം, മകനേ നിനക്ക് വേണ്ടി , ഓമന തുടങ്ങിയ ഒട്ടേറെ കൃതികൾക്ക് ചലച്ചിത്രാവിഷ്ക്കാരം  ഉണ്ടായിട്ടുണ്ട്. 1972 – […]