വേറിട്ട വഴിയിലൂടെ സഞ്ചരിച്ച  വി  ടി  നന്ദകുമാർ …

 സതീഷ് കുമാർ വിശാഖപട്ടണം  ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ . അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ  സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ  “രണ്ടു പെൺകുട്ടികൾ “എന്ന നോവലാണ്  സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്. ഈ നോവൽ പ്രശസ്ത സംവിധായകനായ മോഹൻ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി. വിഷയം സ്വവർഗ്ഗരതി ആയിരുന്നെങ്കിലും  യാതൊരുവിധ അശ്ലീല സ്പർശവുമില്ലാത്ത ഒരു ക്ലീൻ സിനിമയാക്കി “രണ്ടു പെൺകുട്ടികളെ ” മാറ്റിയെടുത്തു മോഹൻ എന്ന കൃതഹസ്തനായ സംവിധായകൻ. സാഹിത്യ രംഗത്ത് […]

ഒരേയൊരു ചെറുകഥ മാത്രം ….

 സതീഷ് കുമാർ വിശാഖപട്ടണം  മലയാളസാഹിത്യരംഗത്ത് പത്തും പതിനഞ്ചും ഇരുപതും നോവലുകൾ വരെ  ചലച്ചിത്രമാക്കിയ എഴുത്തുകാരുണ്ട്… എന്നാൽ  സാഹിത്യരംഗത്ത് നിറഞ്ഞു നിൽക്കുകയും വെറും ഒരു ചെറുകഥ മാത്രം  ചലച്ചിത്രമാക്കപ്പെടുകയും ചെയ്ത ഒരേയൊരു എഴുത്തുകാരനേ മലയാളസാഹിത്യരംഗത്തുള്ളൂ ! വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന സാക്ഷാൽ വി.കെ.എൻ. മലയാള സാഹിത്യത്തിൽ ഹാസ്യത്തിന് പുതിയ മാനം നൽകി ചിരിയുടെ വെടിക്കെട്ട് തീർത്ത എഴുത്തുകാരനാണ് വി.കെ.എൻ… നാട്ടിൻപുറത്തിന്റെ  നന്മകൾ നിറഞ്ഞ കഥകൾകൊണ്ട് മലയാള സിനിമ രംഗത്ത്  അന്നും ഇന്നും ഒട്ടേറെ പ്രേക്ഷകരെ സമ്പാദിച്ച സത്യൻ അന്തിക്കാടാണ് വി […]

മലയാള സിനിമയുടെ ഗന്ധർവ്വൻ …

 സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു  കഥ പറയുവാനുണ്ട്.  30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. “ഞാൻ ഗന്ധർവൻ ” എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി  ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു . ഇതിനിടെ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. […]

ഒരു പെണ്ണിന്റെ കഥ …

 സതീഷ് കുമാർ വിശാഖപട്ടണം  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല . മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ് . ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു .എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല . ഇവിടെയാണ് 1971-ൽ പുറത്തുവന്ന […]

മലയാളത്തിന്റെ സ്വന്തം  ബേപ്പൂർ സുൽത്താൻ…

സതീഷ് കുമാർ വിശാഖപട്ടണം ആഷിഖ് അബു സംവിധാനം ചെയ്ത ഹൊറർ ചിത്രം “നീലവെളിച്ചം ” കഴിഞ്ഞവർഷമാണ് തീയേറ്ററുകളിൽ എത്തിയത്.    വൈക്കം മുഹമ്മദ് ബഷീറിന്റെ  “നീലവെളിച്ചം ” എന്ന ചെറുകഥയെ ആസ്പദമാക്കി  1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്  പുതിയ ചിത്രം.  ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ എഴുതി  എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി പാടിയ […]

പണിതീരാത്ത  പ്രപഞ്ചമന്ദിരം…

 സതീഷ് കുമാർ വിശാഖപട്ടണം  സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു  സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല  പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട് .  1973-ൽ പുറത്തിറങ്ങിയ “പണിതീരാത്തവീട് “എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ സുഖവാസകേന്ദ്രമായ നൈനിത്താളിന്റെ പശ്ചാത്തലത്തിൽ 1964-ൽ പാറപ്പുറത്ത് എഴുതിയ നോവലാണ് “പണിതീരാത്തവീട് “ ചിത്രകലാ കേന്ദ്രത്തിനു വേണ്ടി കെ എസ് ആർ മൂർത്തിയാണ് ഈ ചിത്രം നിർമ്മിച്ചത് . സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനായകെ എസ് […]

മറഞ്ഞിരുന്നാലും  മനസ്സിന്റെ കണ്ണിൽ …

സതീഷ് കുമാർ വിശാഖപട്ടണം 1971 – ലാണ് സുചിത്ര മഞ്ജരിയുടെ  ബാനറിൽ പി ഭാസ്കരൻ സംവിധാനം ചെയ്ത “വിലയ്ക്ക് വാങ്ങിയ വീണ ” എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി  സംഗീതം പകർന്ന്  ജയചന്ദ്രൻ പാടിയ ” കളിയും  ചിരിയും  മാറി  കൗമാരം വന്ന് കേറി ….”  എന്ന ഗാനം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. എൻെറ ഓർമ്മ ശരിയാണെങ്കിൽ ഈ ഗാനരംഗത്താണ് മലയാളികൾ ആദ്യമായി “അക്കോർഡിയൻ ” എന്ന പാശ്ചാത്യ സംഗീതോപകരണം […]

പവനരച്ചെഴുതിയ കോലങ്ങൾ …

 സതീഷ് കുമാർ വിശാഖപട്ടണം    കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ഒഴുകിവരുന്ന രാഗ മാധുര്യം.സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഓമൽ ചൊടികളുടെ ചുംബന ലഹരിയാൽ അമ്പാടിയെ കോരിത്തരിപ്പിച്ച് അനശ്വരമായി തീർന്ന വേണുനാദം . ഈ മുരളികയുടെ മാസ്മരിക ഭാവങ്ങളെ സംഗീത പ്രേമികളുടെ ഹൃദയ സരസ്സുകളിലേക്ക് പകർന്നു നൽകി ഒട്ടേറെ സംഗീത പരിപാടികൾക്ക് ആവേശം പകർന്ന ഒരു സംഗീതജ്ഞൻ മലയാള ചലച്ചിത്ര വേദിയെ കുറച്ചു സമയത്തേക്കെങ്കിലും രാഗിലമാക്കിയ ചരിത്രമാണ് ഇന്ന് ഓർമ്മയിലേക്ക് ഓടിയെത്തുന്നത്. 1975-ൽ  ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്നും […]

ഓടിപ്പോയ വസന്തകാലമേ …

സതീഷ് കുമാർ വിശാഖപട്ടണം 1952-ൽ പുറത്തിറങ്ങിയ ” മരുമകൾ “എന്ന ചിത്രത്തിലെ നായകനായിരുന്നു  അബ്ദുൽ ഖാദർ എന്ന യുവനടൻ .  അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അതേ വർഷം തന്നെ പുറത്തിറങ്ങിയ  ” വിശപ്പിന്റെ വിളി ” യിൽ അബ്ദുൾ ഖാദറിന്  സഹനടനായ തിക്കുറിശ്ശി സുകുമാരൻനായർ  പുതിയ പേരിട്ടു ….  പ്രേംനസീർ … ആ പേരിനെ അനശ്വരമാക്കിക്കൊണ്ട്  ഏതാണ്ട് നാലുപതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ  പ്രേമനായകനായി പ്രേംനസീർ നിറഞ്ഞുനിന്നു . മലയാളസിനിമയെ “ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സി” ന്റെ പൂമുഖവാതിലിലേക്ക് […]

വരമഞ്ഞളാടിയ രാവിന്റെ സംഗീതം…

സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ” ഗർജ്ജിക്കുന്ന സിംഹം ” എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഒരുവിധം നന്നായി പാട്ടുകൾ പാടുന്ന നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയാമല്ലോ.. 1998 – ൽ സിബി മലയിൽ സംവിധാനം ചെയ്ത “പ്രണയവർണ്ണങ്ങൾ ” എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനായി അഭിനയിക്കുന്നതും അതേ ചിത്രത്തിൽ ഒരു പാട്ടുപാടുന്നതും ….. വിദ്യാസാഗർ സംഗീതം പകർന്ന് സുരേഷ് ഗോപി പാടിയ ഈ ഗാനത്തിന്റെ രചന, ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ നവാഗതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു […]