റസൂലേ നിൻ കനിവാലെ…
സതീഷ് കുമാർ വിശാഖപട്ടണം ഭക്തിസാന്ദ്രമായ ഗാനങ്ങളാൽ സമ്പന്നമായിരുന്നു നമ്മുടെ ചലച്ചിത്ര ഗാനശാഖ. ഹൈന്ദവ ഭക്തിഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ധാരാളമുണ്ടെങ്കിലും മുസ്ലിം ഭക്തിഗാനങ്ങൾ മലയാളത്തിൽ താരതമ്യേന വളരെ കുറവാണ്. ഒരുപക്ഷേ വിഗ്രഹാരാധനയുടെ അഭാവമായിരിക്കാം അതിനു കാരണമെന്ന് തോന്നുന്നു. 1981- ൽ പുറത്തുവന്ന “സഞ്ചാരി “എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ “റസൂലേ നിൻ കനിവാലേ റസൂലേ നിൻ വരവാലേ പാരാകെ പാടുകയായ് വന്നല്ലോ റബ്ബിൻ ദൂതൻ റസൂലേ നിൻ കനിവാലേ റസൂലേ റസൂലേ റസൂലേ നിൻ വരവാലേ റസൂലേ […]