ആറാട്ടിനാനകള്‍ എഴുന്നള്ളി
സതീഷ് കുമാര്‍ വിശാഖപട്ടണം എത്രകണ്ടാലും മതിവരാത്ത ചില കാഴ്ച്ചകള്‍ ഉണ്ട് ഈ ഭൂമിയില്‍ … ഒന്ന് കടല്‍, മറ്റൊന്ന് ആന … കാട്ടുമൃഗമാണെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ആന ഒരു നാട്ടുമൃഗം തന്നെയാണ്. പൂരങ്ങളുടേയും ഉത്സവങ്ങളുടേയും നാടായ കേരളത്തില്‍ ആനകളില്ലാത്ത എഴുന്നള്ളിപ്പ് മലയാളികള്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെട്ടിരുന്ന തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരത്തിന് ഒരുകാലത്ത് 101 ആനകള്‍ വരെ അണിനിരന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കൂപ്പുകളില്‍ കൂറ്റന്‍ മരത്തടികള്‍ പിടിക്കുവാന്‍ നിസ്സാരനായ മനുഷ്യന് ഇപ്പോഴും ആനകളെ […]