ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ …
സതീഷ് കുമാർ വിശാഖപട്ടണം “ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ……” https://youtu.be/NpokTlKna7s?t=10 എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു …. “ നാലുനില പന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി ഏകയായി രാഗലോലയായി […]