വയനാട് നല്കുന്ന വിപത് സൂചനകള്‍
അരൂപി. “രണ്ട് ‘പ’കാരങ്ങളെ – പട്ടിണി, പട്ടര് – പേടിച്ചാണ് ഞാന്‍ തിരുവിതാംകൂറില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയത്. പക്ഷേ മൂന്ന് ‘പ’കാരങ്ങളെ – പുല്ല്, പനി, പന്നി – പേടിച്ച് ഞാന്‍ തിരികെ പോകുന്നു” എന്ന് പറഞ്ഞ് തനിക്കെഴുതി കിട്ടിയ തീറാരാധാരം തിരികെ ജന്മിക്ക് നല്‍കിക്കൊണ്ടാണ് എസ്.കെ.പൊററക്കാട്ടിന്റെ ‘വിഷകന്യക’യിലെ കഥാപാത്രം ഔസേഫ് വയനാടന്‍ ചുരമിറങ്ങുന്നത്. 1930-കളിലെ ക്ഷാമവും, ഔസേഫ് ‘പട്ടര്’ എന്ന് വിശേഷിപ്പിച്ച സര്.സി.പി. അഴിച്ചുവിട്ട പീഡനങ്ങളും കാരണമാണ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും അനേകായിരങ്ങള്‍ മലബാറിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം […]