ടെസ്ല കാറുമായി മസ്ക് വരുമോ ?

എസ്. ശ്രീണ്ഠൻ ഇലോൺ മസ്ക്ക് വരുന്ന ഏപ്രിലിൽ ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ് . അമേരിക്കയിൽ ട്രംപ് ജയിച്ച സ്ഥിതിക്ക് മസ്ക്കിൻ്റെ ഇന്ത്യാ യാത്ര നേരത്തേയാക്കുമോ?. അടിയന് സംശയമില്ലാതില്ല. മോദി സമ്മതം മൂളിയാൽ മസ്ക്ക് നാളെ വരും. ട്രംപിൻ്റെ വലം കൈയായി മസ്ക്ക് ഉയർന്ന സ്ഥിതിക്ക് മോദി പരിഗണിക്കാതിരിക്കില്ല. ടെസ്‌ലയുടെ ഇലക്ട്രിക് കാർ, സ്റ്റാർ ലിങ്കിൻ്റ ബ്രോഡ്ബാൻ്റ് ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയിൽ വരും. സമ്പദ് രംഗം കെട്ടിപ്പൂട്ടി വയ്ക്കാൻ ഒരു ട്രംപിനും ഒരു മോദിക്കും കഴിയില്ല. ആരു പൂട്ടാനൊരുങ്ങിയാലും ഒരു […]

രാഹുൽ ഗാന്ധിയുടെ വിവരക്കേടുകൾ…

എസ്. ശ്രീകണ്ഠൻ രാഹുൽ ഗാന്ധിക്ക് മറ്റൊരു കുംഭകോണം ആരോപിക്കാൻ വകയായി.അജ്ഞതയിൽ കൊട്ടാരം കെട്ടാം. കെട്ടിപ്പൊക്കിയ കൊട്ടാരം വെറും ശീട്ടു കൊട്ടാരം. എൻഡിഎ ഒറ്റക്കെട്ടായി മോദിയെ പിന്തുണച്ചതോടെ ഓഹരി കമ്പോളം വീണ്ടും ഉയരങ്ങളിൽ മുത്തമിട്ടു. സെൻസെക്സ് ഇന്ന് ഒരു വേള 76795 ൽ.പുതിയ റെക്കോഡ്. നിഫ്റ്റി റെക്കോഡിനരികെ 23,338 ൽ. ഒടുവിൽ സെൻസെക്സ് ക്ളോസ് ചെയ്തത് 76,693 ൽ.ഒറ്റ ദിവസം കയറിയത് 1618 പോയൻറ്. നിഫ്റ്റി 23, 290 ൽ. 468 പോയൻറ് നേട്ടം. അപ്രതീക്ഷിതമായി ഐടി കമ്പനികളിൽ […]

മൂന്നാം തവണയും മോദി വരുമ്പോൾ…

എസ്. ശ്രീകണ്ഠൻ   നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരുന്നെങ്കിൽ അത് മികച്ച പ്രോഗ്രസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്.മോദിക്ക് കീഴിൽ രാജ്യം വൻ ശക്തിയാവുന്നു . വികസനം എത്താത്ത മേഖലകളിലേക്ക് വികസനം എത്തുന്നു.ഞാനിതെഴുതുമ്പോൾ മെയ് മാസത്തെ ജിഎസ്ടി കണക്കുകൾ പുറത്തു വന്നു. മൊത്തം വരുമാനം കൂടിയതിൽ ഉപരി എൻ്റെ മനസ്സ് ഉടക്കിയത് മറ്റൊരു കാര്യത്തിലാണ്‌. ജി എസ് ടി വരുമാനം കൂടിയ പ്രദേശങ്ങളുടെ പട്ടികയിലിതാ ജമ്മു കശ്മീർ , മണിപ്പൂർ, പുതുച്ചേരി, അരുണാചൽ പ്രദേശ്. ഉപഭോഗം കൂടുന്നതിൻ്റെ […]

എന്തു പറ്റി കമ്മ്യൂണിസ്റ്റ് ക്യൂബയ്ക്ക്?

എസ്. ശ്രീകണ്ഠൻ കമ്മ്യൂണിസ്റ്റ് ക്യൂബയിൽ എന്താണ് സംഭവിക്കുന്നത്?. “The Caribbean island is going through its harshest economic crisis in three decades”. ബ്ളുംബർഗിൻ്റെ വിഖ്യാത പംക്തീകാരൻ ജുവാൻ പാബ്ളോ സ്പിനെറ്റോ അൽപ്പം മുമ്പ് എഴുതിക്കണ്ടത്. The world should prepare for an eventual and sorely needed regime change. ലാറ്റിൻ അമേരിക്കൻ സമ്പത്തിൻ്റെ രാഷ്ട്രീയത്തിൻ്റ കച്ചവടത്തിൻ്റെ പൊരുളറിയാവുന്ന വിദ്വാൻറ വിലയിരുത്തൽ . ഭക്ഷണമില്ല; വൈദ്യുതിയില്ല. ജനത്തിന് വല്ലാത്ത നരകയാതന . […]

റിലയൻസ് വെച്ചടി വെച്ചടി വളരട്ടെ….

എസ്. ശ്രീകണ്ഠൻ ഇരുപതു ലക്ഷം കോടി കടന്നു റിലയൻസിൻ്റെ കമ്പോള മൂല്യം. ഒരു ഇന്ത്യൻ കമ്പനിക്ക് ഈ നേട്ടം നടാടെ. ഇക്കൊല്ലം ഇതിനകം റിലയൻസ് ഓഹരി കയറിയത് 14 % ൽ ഏറെ. ബിഎസ്ഇയിൽ ഇന്ന് ഒരു വർഷത്തെ ഉയർന്ന വിലയായ 2957 രൂപ വരെ ഒരു വേള എത്തി. 2005 ആഗസ്തിലാണ് റിലയൻസ് ഒരു ലക്ഷം കോടി കടക്കുന്നത്. രണ്ടു കൊല്ലം കൊണ്ട് ഇത് രണ്ടു ലക്ഷം കോടി കടന്നു. തിയ്യതി പറഞ്ഞാൽ 2007 ഏപ്രിലിൽ . […]

ബാലഗോപാലനും പ്ലാൻ ബിയും

എസ്. ശ്രീകണ്ഠൻ  എന്താവും ബാലഗോപാലൻ്റെ പ്ളാൻ ബി?. മനസ്സിലാകെ ഉദ്വേഗം നിറയുന്നു. ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്ക് മാറ്റി രണ്ടു കാലിലും മന്തെന്ന അവസ്ഥയിൽ നിൽക്കുന്ന കേരളത്തിൽ എന്തു പ്ളാൻ ബിയാവും ബാലഗോപാലൻ മനസ്സിൽ കണ്ടിരിക്കുന്നത്?. സംസ്ഥാനത്തിൻ്റെ ധന മാനേജ്മെൻറ് അതി മോശം അവസ്ഥയിലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ നൽകിയ കുറിപ്പിൽ പറയുന്നു. ഏറ്റവും അധികം കടമുള്ള 5 സംസ്ഥാനങ്ങളിൽ ഒന്ന്. മൊത്തം വരുമാനവുമായുള്ള കടത്തിൻ്റെ തോത് അടിക്കടി കൂടി വരുന്നു. പലിശ ഭാരത്താൽ വീർപ്പുമുട്ടുന്നു. കടം […]

മോദിക്ക് മാർക്കിടുമ്പോൾ…

എസ്. ശ്രീകണ്ഠൻ സർക്കാരിൻ്റെ ഭരണ മികവ് എങ്ങനെ അളക്കാം?.അതിൽ ഏറ്റം പ്രധാനം ധനസമാഹരണവും വിനിയോഗവും . രണ്ടിലും മോദിയുടെ പത്തുവർഷം എങ്ങനെ?. മികച്ചതെന്ന് കണക്കുകൾ പറയുന്നു. പ്രത്യക്ഷ നികുതി, മുഖ്യമായും ആദായ നികുതിയും കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന കോർപ്പറേറ്റ് നികുതിയും കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ മൂന്നു മടങ്ങ് കൂടിയെന്നത് ശ്രദ്ധേയമായ നേട്ടം തന്നെ. എല്ലാ റീഫണ്ടും കിഴിച്ച് ഖജനാവിൽ വന്ന പ്രത്യക്ഷ നികുതി വരുമാനം 2013 – 14 സാമ്പത്തിക വർഷം 6.38 ലക്ഷം കോടിയായിരുന്നു. 2022-23 സാമ്പത്തിക […]

പുതുവർഷത്തിൽ ശുഭസൂചനകൾ…

എസ്.ശ്രീകണ്ഠൻ ഡിസംബറിൽ ഇതുവരെ നമ്മുടെ സ്‌റ്റോക് മാർക്കറ്റിലേക്ക് വന്ന വിദേശ പണം എത്രയെന്നോ?. 57,313 കോടി. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിദേശ നിക്ഷേപം. ഒരു സർക്കാർ കാലാവധി അവസാനിക്കാറാവുമ്പോൾ, ഒരു തിരഞ്ഞെടുപ്പ് സമാഗതമാവുമ്പോൾ ഇത് സാധാരണ ഗതിയിൽ സംഭവിക്കാറില്ല. മോദി തന്നെ വീണ്ടും. ഏതാണ്ട് ആ നിഗമനത്തിൽ സായ് വ് എത്തിച്ചേർന്നുവെന്നു വേണം കരുതാൻ. പൊളിറ്റിക്കൽ റിസ്ക്ക് പ്രീമിയം അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ ഇവിടെ കുറഞ്ഞിരിക്കുന്നു. വന്ന മികച്ച ജിഡിപി കണക്കുകൾ ആവേശം […]

പ്രതീക്ഷയുടെ ഗോപുരങ്ങൾ

എസ്. ശ്രീകണ്ഠൻ  2024ൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഭാരതം മാറുമെന്ന് ഫിച്ച് പറയുന്നു. ജിഡിപി ആറര ശതമാനം വളർന്നാൽ തന്നെ ഈ പ്രവചനം നടക്കുമെന്ന് അവർ ഉറപ്പിക്കുന്നു. ഇന്നത്തെ നിലയ്ക്ക് 6.9% വളർച്ച വരെ പ്രതീക്ഷിക്കാമെന്നാണ് കാര്യങ്ങളെല്ലാം ഹരിച്ച് ഗുണിച്ച് സായ് വ് പറയുന്നത്. സിമൻറ്, വൈദ്യുതി, പെട്രോളിയം . ഇവയുടെ എല്ലാം ഉപഭോഗ കണക്കുകൾ കൂലംകഷമായി പഠിച്ചാണ് ഈ നിഗമനത്തിലേക്ക് അവർ എത്തിയത്. നിർമ്മാണ മേഖലയിൽ പണികൾ തകൃതി. ഉരുക്കിനും നല്ല ഡിമാൻ്റ്. കാർ […]

പൊളിയുന്ന വിദ്യാഭ്യാസ വ്യവസായം…

എസ്.ശ്രീകണ്ഠന്‍   കേരളത്തിലെ ഏറ്റവും വലിയ സർവീസ് ഇൻഡസ്ട്രികളിൽ ഒന്നാണ് വിദ്യാഭ്യാസം. അതു പൊളിയുകയാണെന്ന് ക്രാന്തദർശിയായ എംപി നാരായണപിള്ള പണ്ടേ പച്ചയ്ക്ക് പറഞ്ഞതാണ്. പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ടാറ്റയുടെ എമ്പ്രസ് മിൽ പൊളിഞ്ഞ പോലെ ബീഹാറിലെ മൈക്ക മൈനുകൾ അന്യം നിന്ന പോലെ. വിദ്യാഭ്യാസത്തിൻ്റെ ഹോൾഡിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് മന്ത്രിസഭയാണ്. ചെയർമാൻ മുഖ്യമന്ത്രി, മാനേജിങ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി. നിലവിൽ രണ്ട് എംഡിമാർ ‘ഭാരിച്ച ‘ഈ കൃത്യം നിർവഹിക്കുമ്പോൾ ശതാബ്ദി പിന്നിട്ട ഈ കമ്പനിയുടെ പൊളിച്ചടുക്കലാണ് […]