ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 മൊഴികളിൽ കേസിന് സാധ്യത ?

കൊച്ചി: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്ന കുററകൃത്യങ്ങളിൽ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമാ കമ്മിറ്റി […]

ആശങ്കയായി മങ്കി പോക്സ് : വിദേശത്ത് നിന്ന് വന്ന രോഗി ചികിൽസയിൽ

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ കേസാണിത്. യു എ ഇ യില്‍ നിന്നും വന്ന മലപ്പുറം എടവണ്ണ സ്വദേശിയായ 38 വയസുകാരനാണ് രോഗം കണ്ടത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ […]

ക്ഷേത്ര നടപ്പന്തലിൽ വീഡിയോ നിയന്ത്രിക്കുന്നു

കൊച്ചി: വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ, ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ഇടപെടൽ. പിറന്നാൾ കേക്ക് മുറിച്ചതിനെ കോടതി വിമർശിച്ചു. ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണ സമിതിക്ക് പൊലീസിന്റെ സഹായം തേടാമെന്നും […]

അതിജീവത ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പാലക്കാട്: പാലക്കാട് നഗരത്തിലെ നിർഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപെണ്‍കുട്ടികളെയും ഒരു പതിനാലുകാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച്‌ മുറികളില്‍ നിന്നും ഇവർ പുറത്ത് ചാടുകയായിരുന്നു. കാണാതായതില്‍ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിർഭയ കേന്ദ്രം അധികൃതർ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

നിപ :മലപ്പുറത്ത് 175 പേർ സമ്പ‍ർക്ക പട്ടികയിൽ

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി സമ്പർക്ക പട്ടികയിലുമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് […]

ഉരുൾപൊട്ടൽ: മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2.76 കോടി രൂപ

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന സന്നദ്ധ പ്രവർത്തകർക്ക് യൂസേഴ്സ് കിറ്റ് (ടോര്‍ച്ച്‌, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായി ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ […]

വിവരച്ചോർച്ച: രണ്ട് എസ്.പിമാരും ഒരു ഡി.വൈ.എസ്.പിയും നിരീക്ഷണത്തില്‍

തിരുവനന്തപുരം: പൊലീസിലെ രഹസ്യ വിവരങ്ങൾ സി പി എം സ്വന്തന്ത്ര എം എൽ എയായ പി. വി.അൻവർ ചോർത്തിയ സംഭവത്തിൽ രണ്ട് എസ് പി മാരൂം ഒരു ഡി വൈ എസ് പിയും ഇൻ്റ്‌ലിജൻസ് വിഭാഗം നിരീക്ഷണത്തിലാണിപ്പോൾ. വിവര ചോർച്ചയിൽ പോലീസ് വകുപ്പിലെ ചിലർക്കും പങ്കുണ്ടെന്ന് നേരത്തെ സംസ്ഥാന പോലീസ് മേധാവി ഷെയ്‌ക്ക്‌ ദർവേശ് സാഹേബിന് റിപ്പോർട്ട് ലഭിച്ചിരുന്നു.അൻവറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്. എന്നാല്‍ അൻവറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഫോണ്‍ […]

വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം

തിരുവനന്തപുരം : വൈദ്യുതി നിരക്ക് നവംബർ ഒന്നിനു മുൻപ് വർധിപ്പിച്ചേക്കും.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ് സംസ്ഥാന വൈദ്യുതി ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ ആയിരിക്കും നിരക്കു കൂട്ടുക. ഓണത്തിനു ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, ബോർഡ് പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും. തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ ബോർഡിൻ്റെ മറുപടി അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും […]

നിയമസഭയിലെ അക്രമം; കോൺഗ്രസ് നേതാക്കൾ നിരപരാധികൾ

കൊച്ചി : അന്തരിച്ച മുൻ ധനമന്ത്രി കെ.എം.മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ നിയമസഭയിൽ നടന്ന അക്രമത്തിനിടെ ഇടതുമുന്നണി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത എന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. ബജറ്റ് അവതരണം തടയാൻ ഇടതുമുന്നണി നടത്തിയ […]

‘അമ്മ’യിലെ താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കും ?

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനായ ‘അമ്മ’യിലെ ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക യെ സമീപിച്ചു. നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്.ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്. ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടികളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ ചർച്ച ചെയ്ത ശേഷം നിലപാട് അറിയാക്കാമെന്ന് ഉണ്ണികൃഷ്ണന്‍ അവരെ ധരിപ്പിച്ചു. ട്രേഡ് യൂണിയന്‍ രൂപികരിച്ച്‌ […]