ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെക്കാൻ കോടതി ഉത്തരവ്

കൊച്ചി: സി പി എമ്മിൻ്റെ മുതിർന്ന നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കൾ തമ്മിൽ തർക്കം. പള്ളിയിൽ സംസ്കരിക്കണമെന്ന് മകൾ ആശ ലോറൻസ്. കോളേജിന് വിട്ടു കൊടുക്കണമെന്ന് മററു മക്കൾ. പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. […]

സി പി എം വിരട്ടിയപ്പോൾ അൻവർ മുട്ടുമടക്കുന്നു

കൊച്ചി: സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ, പാർടി നൽകിയ അന്ത്യശാസനത്തിന് കീഴടങ്ങി. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താൻ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ ഉള്ള പോരാട്ടത്തിൽ ലവലേശം കുറ്റബോധമില്ല. അത് തുടരുമെനും അന്‍വര്‍ വ്യക്തമാക്കി. പോലീസിനും എ ഡി ജി പി: എം ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഉയര്‍ത്തിയ […]

മുഖ്യമന്ത്രിക്ക് പിന്നാലെ അന്‍വറിനെ തള്ളി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും സി പി എം സ്വതന്ത്ര എം എൽ എയായ പി വി അൻവറിൻ തള്ളിപ്പറഞ്ഞു. പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്‍മാറണമെന്നും, പാര്‍ട്ടിയേയും ഇടതു മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ നടപടികളെന്നും സെക്രട്ടേറിയേററ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ല. അന്‍വര്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ചില പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. […]

പിണറായി വെറുതെ: ആഭ്യന്തര വകുപ്പിൽ പി.ശശി സർവാധിപതി : അൻവർ

മലപ്പുറം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, പൊളിററിക്കൽ സെക്രട്ടറി പി.ശശിയാണെന്ന് സി പി എം സ്വന്തന്ത്ര എം എൽ എ യായ പി.വി.അൻവർ ആരോപിച്ചു. ശശിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നിലമ്പൂർ എം എൽ എ യായ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നടത്തിയത്. അൻവറിൻ്റെ വാക്കുകൾ ഇങ്ങനെ: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർഥമായും നിർവഹിച്ചിരുന്നെങ്കിൽ ഈ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി വരുന്ന പ്രശ്നമേയില്ല. സർക്കാരിനെയും  സി […]

ശശീന്ദ്രൻ പുറത്തേക്ക്: തോമസ് മന്ത്രിയാകും

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിൽ നിന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെക്കും. ഇത് സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം എൻ സി പി തീരുമാനം അറിയിക്കും. എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയില്‍ ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ തോമസ് കെ. തോമസിന് ജയം ലഭിക്കുകയാണ്. തർക്കം മുറുകുന്ന സാഹചര്യത്തില്‍ തോമസിനെയും ശശീന്ദ്രനെയും ശരത് പവാർ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു.എന്നാല്‍ പവാറിന്‍റെ തീരുമാനം തോമസിന് അനുകൂലമായിരുന്നു. ഇതോടെയാണ് സശീന്ദ്രന് മന്ത്രിസഭ‍യില്‍നിന്ന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്. അന്തിമ തീരുമാനം പവാറിന്‍റേതാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ […]

പോലീസ് മറുപടിയിൽ ഞെട്ടി സി പി ഐ

തൃശ്ശൂര്‍ : പൂരം കലക്കിയതില്‍ അന്വേഷണം നടന്നിട്ടില്ലെന്ന പൊലീസ് നിലപാട് ഞെട്ടിക്കുന്നതെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന സി പി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ജനങ്ങളെ വിഡ്ഢിയാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും വിവരാവകാശ […]

അഞ്ചു ദിവസം വൈകി അജിത് കുമാറിന് എതിരെ അന്വേഷണം

തിരുവനന്തപുരം: സി പി എം സ്വതന്ത്ര എം എൽ എയായ പി.വി.അൻവറിൻ്റെ ആരോപണങ്ങളെ തുടർന്ന് എ ഡി ജി പി: എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പൊലീസ് മേധാവി ഷെയ്ഖ് ദ‍ർവേസ് സാഹിബിൻ്റെ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. പത്തനംതിട്ട മുൻ എസ്‌ പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ ഉടൻ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന […]

ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 മൊഴികളിൽ കേസിന് സാധ്യത ?

കൊച്ചി: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്ന കുററകൃത്യങ്ങളിൽ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമാ കമ്മിറ്റി […]

ആശങ്കയായി മങ്കി പോക്സ് : വിദേശത്ത് നിന്ന് വന്ന രോഗി ചികിൽസയിൽ

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ കേസാണിത്. യു എ ഇ യില്‍ നിന്നും വന്ന മലപ്പുറം എടവണ്ണ സ്വദേശിയായ 38 വയസുകാരനാണ് രോഗം കണ്ടത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ […]

ക്ഷേത്ര നടപ്പന്തലിൽ വീഡിയോ നിയന്ത്രിക്കുന്നു

കൊച്ചി: വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ, ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ഇടപെടൽ. പിറന്നാൾ കേക്ക് മുറിച്ചതിനെ കോടതി വിമർശിച്ചു. ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണ സമിതിക്ക് പൊലീസിന്റെ സഹായം തേടാമെന്നും […]