കേരളം
August 04, 2023

നടിയെ ആക്രമിച്ച കേസ്: വിധി പറയാന്‍ സമയം ചോദിച്ച് കോടതി

കൊച്ചി: സിനിമ നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണക്കോടതി വീണ്ടും സമയം നീട്ടിച്ചോദിച്ചു. 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പുതിയ ആവശ്യം. ഇതിനായി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ മാസം 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി […]

പിഴ അടയ്ക്കാത്തവർക്ക് വാഹന ഇൻഷൂറൻസില്ല

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കാത്തവർക്ക് വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ സാധിക്കാത്ത രീതിയിൽ നിയമം കൊണ്ടുവരും. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ എന്ന് മന്ത്രി വ്യക്തമാക്കി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ […]

വിശ്വാസികൾ തനിക്കൊപ്പം; സ്പീക്കർ ഷംസീർ

തിരുവനന്തപുരം: മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട് – നിയമസഭാ സ്പീക്കർ എം എം ഷംസീർ ചൂണ്ടിക്കാട്ടുന്നു. ‘‘ തൻ്റെ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്’’–സ്പീക്കർ പറഞ്ഞു. സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീർ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ […]

സ്പീക്കർ ഷംസീർ പ്രസ്താവന തിരുത്തണം

കൊച്ചി : സ്പീക്കർ എന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന എ എം ഷംസീറിനെപ്പോലുള്ളവർ മതപരമായ കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിർദേശിച്ചു. ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി സ്പീക്കര്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്നതാണ്. ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയെന്നും വ്യക്തിപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിച്ചതായും […]

ചലച്ചിത്ര അവാര്‍ഡ് പുനഃപരിശോധിക്കില്ല: മന്ത്രി

ആലപ്പുഴ: ചലച്ചിത്ര അവാര്‍ഡില്‍ പുനഃപരിശോധന ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. നാട്ടില്‍ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകട്ടെ. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.  

മഞ്ചേരി ഗ്രീന്‍വാലി അക്കാഡമി പൂട്ടി എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീന്‍വാലി അക്കാഡമി എന്‍.ഐ.എ കണ്ടുകെട്ടി. ഇവിടെ ആയുധ പരിശീലനം നടത്തിയിരുന്നതായും കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്‍കിയിരുന്നതായും കണ്ടെത്തിയിരുന്നു. 10 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍വാലി അക്കാഡമി യു.എ.പി.എ പ്രകാരമാണ് കണ്ടുകെട്ടിയത്. എന്‍.ഐ.എ കൊച്ചി യൂണിറ്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകിട്ട് സ്ഥലത്തെത്തി നടപടിക്ക് നേതൃത്വം നല്‍കി. സ്ഥാവര ജംഗമ വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് എന്‍.ഐ.എ നോട്ടീസ് പതിച്ചിട്ടുമുണ്ട്. ഇവിടെ സ്‌ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചിരുന്നതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. […]

വന്ദനാദാസ് കൊലക്കേസില്‍ കുറ്റപത്രം

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യപാനിയായ പ്രതി വന്ദനയെ കുത്തുകയായിരുന്നുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാദാസിനെ (23) അദ്ധ്യാപകനായ പ്രതി വെളിയം കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.50ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് […]

അസഫാക് ആലം ഡൽഹിയിലും കുട്ടിയെ പീഡിപ്പിച്ചു

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം, ഡൽഹിയിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരുമാസം തടവിൽ കിടന്നതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു ഇയാൾ.2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിരുന്നു. കേരളത്തിൽ മൊബൈൽ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് രീതി. ജോലിക്ക് […]

സുരാജ് വെഞ്ഞാറമൂടിനെതിരെ കാരണം കാണിക്കല്‍ നോട്ടിസ്

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിനു മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഗതാഗത നിയമത്തെക്കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അലക്ഷ്യമായി വാഹനമോടിച്ചതിനു പോലീസ് കേസെടുത്തു. റുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. കാര്‍ ബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരാജ് […]

5 വയസുകാരിയുടെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ആലുവയില്‍ ദാരുണമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.