കെ.എസ്.ആർ.ടി.സി; പുതിയ ബസുകൾ വാങ്ങാനാവില്ല
തിരുവനന്തപുരം: സർക്കാരിന്റെ 75 കോടിയും കിഫ്ബി വായ്പ 181 കോടിയും ലഭിക്കാത്തതിനാൽ പുതിയ ബസുകൾ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സി പദ്ധതി അവതാളത്തിൽ. ടെൻഡർ തുകയുടെ 90 ശതമാനമാണ് പുതിയ ബസുകൾക്ക് അശോക് ലൈലാൻഡ് കമ്പനി ആവശ്യപ്പെട്ടത്. ഒരു വർഷമായ ടെൻഡറിന്റെ കാലാവധി 26ന് തീരും. അതിനുമുമ്പ് തുക അനുവദിച്ചില്ലെങ്കിൽ പുതിയ ടെൻഡർ വേണ്ടി വരും. ബസിന് ഇപ്പോഴത്തെ വിലയും നൽകേണ്ടി വരും. 6.33 കോടി അധിക ബാദ്ധ്യതയുണ്ടാവും. കഴിഞ്ഞ വർഷം 600 ബസ് വാങ്ങാനുള്ള ടെൻഡറാണ് അശോക് ലൈലാൻഡിനു […]