വിഴിഞ്ഞത്ത് കപ്പലെത്താൻ വൈകും

തിരുവനന്തപുരം: കാലാവസ്ഥയിൽ വന്ന മാററം മൂലം വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ വൈകിയേക്കും.ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേഗതയിൽ കുറവ് വന്നു, ഇതനുസരിച്ച് ജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുന്നതിനാലാണ് നേരത്തേ നിശ്ചയിച്ച ഉദ്‌ഘാടന തീയതിയായ ഒക്ടോബർ നാലിന് മാറ്റം വന്നത്. ഒക്ടോബർ 13നോ 14നോ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്‌ക്ക് വേണ്ടിയാണ് 15ന് വൈകിട്ട് മൂന്ന് മണി നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങ് […]

Editors Pick, കേരളം
September 23, 2023

രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമമായി

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. കാസര്‍കോട് നിന്ന് രാവിലെ 7ന് സര്‍വീസ് ആരംഭിക്കും. വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസര്‍കോട്ടെത്തും. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച കാസര്‍കോട്ടു നിന്നും സര്‍വീസ് ഉണ്ടാകില്ല. കാസര്‍കോട്ടുനിന്നുള്ള ട്രെയിന്‍ നമ്പര്‍ 20631ഉം തിരുവനന്തപുരത്തു നിന്നുള്ളത് 20632ഉം ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യും. കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംസ്ഥാനത്തെ ചടങ്ങുകള്‍ നടക്കുക. […]

കേരളം
September 23, 2023

ഡോ ഗംഗാധരൻനായർ സമിതിപ്രഥമപുരസ്സ്‌കാരം ഡോ.കുമാരവർമ്മക്ക്

തൃശൂർ :ചിറയിൻകീഴ് ഡോ. ജി ഗംഗാധരൻനായർ സ്മാരക സമിതിയുടെ പ്രഥമപുരസ്സ്‌കാരം പ്രശസ്ത നാടക പ്രവർതകനും അദ്ധ്യാപകനുമായിരുന്ന ഡോ. കുമാരവർമ്മക്കു നൽകി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്സ്‌കാരം. ഡോ. പി.വി. കൃഷ്ണൻനായർ,ആർ. ഗോപാലകൃഷ്ണൻ, പ്രൊഫ പി.എൻ. പ്രകാശ്  എന്നിവരടങ്ങ ിയ അവാർഡ് നിർണ്ണയ സമിതിയാണ്  നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനകളെ കണക്കിലെടുത് , അന്തർദേശീയ തലത്തിലും നാടക രംഗത്തെ നിറ സാ ന്നി ദ്ധ്യ മായ ശ്രീ. കുമാരവർമ്മക്ക ് 2023 വർഷ പ്രഥമപുരസ്കാരം നൽകാൻ തീരുമാനിച്ചത്. […]

Editors Pick, കേരളം
September 15, 2023

സുന്ദർമേനോന് പത്മശ്രീ; ഇടപെടാൻ ആവില്ലെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി ആയിരുന്ന ഡോ. ടി. എ. സുന്ദർ മേനോന് രാഷ്ട്രപതി പത്മശ്രീ ബഹുമതി സമ്മാനിച്ചതിന് എതിരെ സമർപ്പിച്ച പൊതുതാല്പര ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജിയിൽ ഉന്നയിച്ച വിവരങ്ങളുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്നും, ഈ വിഷയം ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നിൽ കൊണ്ടുവന്ന് പരിഹാരം കാണാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. തൃശൂർക്കാരനായ സുന്ദർ മേനോൻ, ഇപ്പോൾ […]

Editors Pick, കേരളം
September 14, 2023

കരുവന്നൂര്‍: മൊയ്തീന് കുരുക്കുമുറുകുന്നു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ.ഡി. മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോസ്സ്‌മെന്റ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീന്‍ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ […]

Editors Pick, കേരളം
September 11, 2023

എ.സി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ എം.എല്‍ എ അടക്കം സിപിഎം നേതാക്കള്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എ സി മൊയ്തീന്‍ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറുപടി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. […]

മിച്ചഭൂമിക്കേസ്: എംഎൽഎ അൻവറിന് തിരിച്ചടി

തിരുവനന്തപുരം : ഇടതുമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പി. വി. അൻവറിൻ്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ട് പറയുന്നു. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]

Main Story, കേരളം
September 07, 2023

ആരൊക്കെ ഭീഷണിപ്പെടുത്തിയാലും പോരാട്ടം

ഇടുക്കി: ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്ന് എം എം മണി എം എൽ എ. ആളുകളുടെ പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും എം എം മണി ആവശ്യപ്പെട്ടു. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ പ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കളക്ടർ നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും എം എൽ എ വിമർശിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങൾ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് […]

സ്റ്റേഷന്‍ ചുമതല വീണ്ടും എസ്‌ഐമാരിലേക്ക്

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ.മാര്‍ക്ക് നല്‍കിയിരുന്നത് എസ്.ഐ.മാര്‍ക്ക് തിരികെനല്‍കിയേക്കും. ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കിയത് വിജയിച്ചില്ലെന്ന  കണ്ടെത്തലുകളെത്തുടര്‍ന്നാണ് ഈ ആലോചന. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായിരിക്കുന്ന സ്റ്റേഷനുകളില്‍ മൂന്നിലൊന്നില്‍ എസ്.ഐ.മാര്‍ക്ക് തിരികെ ചുമതലനല്‍കും. കേസുകള്‍ താരതമ്യേന കുറവുള്ളവയുടെ ചുമതലയാകും കൈമാറുക. 478 പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ ഇന്‍സ്പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുള്ളത്. ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കിയത്. നാനൂറോളം എസ്.ഐ.മാര്‍ക്ക് ഇന്‍സ്പെക്ടര്‍മാരായി […]

നടന്‍ ജയസൂര്യക്കെതിരെ മന്ത്രി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിന്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയത് കൊണ്ടാണ് നെല്‍കര്‍ഷകന് കുടിശിക വന്നത്. ബാങ്ക് കണ്‍സോഷ്യം വഴി കുടിശിക കൊടുത്ത് തീര്‍ക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലെക്കോക്ക് നല്‍കിയ നെല്ലിന്റെ പണം മുഴുവന്‍ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭരിച്ച നെല്ലിന്റെ പണത്തിനായി […]