അന്‍വറിന്‍റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സർക്കാർ

കൊച്ചി: ഇടതൂമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പിവി അൻവറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കി.ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നല്‍കിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസ് […]

എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ള എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് കേൾക്കുന്നത്. കേസ് കോടതിയിൽ ലിസ്റ്റ് ചെയ്യുന്നത് ഇത് 31-ാം തവണയാണ് ഇതിനുമുമ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. മൂന്നരയ്ക്ക് ശേഷമാണ് ലാവലിൻ ഹർജികൾ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത്. കേസ് പരി​ഗണനയ്ക്കായി വിളിച്ച സമയത്ത് സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് […]

പെൻഷൻ നൽകാൻ പുതിയ പദ്ധതി പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അനിശ്ചിതത്വം ജീവനക്കാരില്‍ വലിയ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ […]

ധനകാര്യ മാനേജ്മെൻ്റിലെ പിടിപ്പുകേട് പ്രതിസന്ധിക്ക് കാരണം

ന്യൂഡൽഹി : പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്‍റുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യമാനേജ്മെന്‍റിന്‍റെ പിടുപ്പുകേടാണ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള 46 േപജുള്ള കുറിപ്പ് കേന്ദ്രം നൽകിയത്.2018–2019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021–22 ല്‍ 39 ശതമാനമായി ഉയര്‍ന്നെന്ന് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ റവന്യൂ […]

ഗോഡ്‌സെയെ പ്രകീർത്തിച്ച അധ്യാപിക കേസിൽ കുടുങ്ങി

കോഴിക്കോട് : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന കേസിൽ തൂക്കിലേററിയ നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്.  എസ് എഫ് ഐ യുടെ പരാതിയിൽ ആണ് ഈ നടപടി. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്നായിരുന്നു ഷൈജയുടെ ഫേസ്ബുക്ക് കമന്റ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു സംഭവം. നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും […]

അയോധ്യയിലേക്കുള്ള ആദ്യ തീവണ്ടി ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്നാണ് യാത്ര. ഫെബ്രുവരിയിൽ കൂടുതൽ വണ്ടികൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ഉണ്ടാവും. വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെടുന്നത്. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും […]

കുടിശ്ശിക 339.3 കോടി; ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങി

തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങി.1600 രൂപയുടെ പ്രതിമാസപെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസമായി. 339.3 കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ കുടിശ്ശികയായിട്ടുള്ളത്.കിടപ്പുരോഗികളോ ശയ്യാലവംബികളോ ആയ തീവ്രഭിന്നശേഷിക്കാര്‍ക്കുള്ള 600 രൂപയുടെ ആശ്വാസകിരണം പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. സാമൂഹിക സുരക്ഷാ പെന്‍ഷനെക്കാള്‍ കൂടിയ തുക ഭിന്നശേഷി പെന്‍ഷന്‍ നല്‍കുമായിരുന്നു. ഇപ്പോള്‍ അത് 1600 രൂപയായി ഏകീകരിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങുമ്ബോള്‍ 21 വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കും അതു കിട്ടാതാവുന്നു. ഓഗസ്റ്റിനുശേഷം ഈ പെന്‍ഷന്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ സാമ്ബത്തികവര്‍ഷം മുന്‍കാല […]

തിരഞ്ഞെടുപ്പ് വരുന്നു; ‘മാസപ്പടി’യിൽ സി പി എം പ്രതിരോധത്തിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൊച്ചിയിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും എതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം ഒട്ടും വൈകില്ല. ഇതോടെ സി പി എമ്മും പിണറായി വിജയനും കനത്ത സമ്മർദ്ദത്തിലാവും. വീണയെ ചോദ്യം ചെയ്യാനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർ ഒ സി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് […]

Editors Pick, കേരളം
February 01, 2024

അമിത് ഷാ 13ന് കേരളത്തില്‍

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13-ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരള പദയാത്ര 12-ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. വൈകീട്ട് മൂന്നിനാണ് പൊതുയോഗം. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ശനിയാഴ്ച നടക്കും.

Editors Pick, കേരളം
February 01, 2024

കമലയുടെ വിരമിക്കല്‍ ആനുകൂല്യമാണ് വീണയുടെ മൂലധനമെന്ന് മുഖ്യന്‍

തിരുവനന്തപുരം: മകള്‍ വീണയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് ആദ്യമായി വിശദമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിരമിച്ചപ്പോള്‍ കിട്ടിയ തുക കൊണ്ടാണ് മകള്‍ കമ്പനി തുടങ്ങിയതെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ആരോപണങ്ങള്‍ തന്നെ ഒരു രീതിയിലും ബാധിക്കില്ല. പ്രതിപക്ഷം ആരോപണങ്ങള്‍ തുടരട്ടെ. ജനം അത് സ്വീകരിക്കുകയോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘എന്തെല്ലാം കഥകള്‍ നേരത്തേയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഇവിടെ ഏല്‍ക്കില്ല. കാരണം ഈ […]