ഉഷ്ണ തരംഗം തുടരും ; മെയ് പകുതിയോടെ ചൂട് കുറയും
കൊച്ചി: കനത്ത ചൂടിന് ഉടനെങ്ങും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.താപനില കുറയാൻ തുടങ്ങുക മെയ് പകുതിയോടെ മാത്രമായിരിക്കും. വടക്കൻ കേരളമുൾപ്പടെ ദക്ഷിണേന്ത്യയിൽ നാല് മേഖലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. 5 ദിവസത്തേക്ക് പലയിടങ്ങളിലും റെഡ് – ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. മെയ് മാസം പകുതിയോടെ മാത്രമേ അന്തരീക്ഷ താപനിലയിൽ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ. മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരും. വടക്കൻ കേരളത്തിലടക്കം അഞ്ച് ദിവസംകൂടി ഉഷ്ണ തരംഗ സാധ്യതയുണ്ട് […]