വയനാട് മണ്ഡലം: അവസാന വാക്ക് സോണിയ പറയും

കൊച്ചി : കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്, റായ് ബറേലി ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നൊഴിയുമ്പോൾ അവിടെ പ്രിയങ്കാ ഗാന്ധി മൽസരിക്കണോ എന്ന കാര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണയകമാവും.കുടുംബത്തിൽ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാർലമെന്റിൽ വേണ്ടെന്നാണ് അവരുടെ നിലപാട്. സോണിയ സമ്മതിച്ചാൽ രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക സ്ഥാനാർഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും.പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും. ഉത്തരേന്ത്യയിൽ പാർട്ടിക്ക് […]

സൂര്യനെല്ലികേസ്: മുൻ ഡിജിപി: സിബി മാത്യൂസ് കേസിൽപ്പെട്ടു.

കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി: സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം. സിബി മാത്യൂസിന്റെ 2017-ൽ പുറത്തിറങ്ങിയ ‘നിർഭയം – ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് കോടതി അസാധുവാക്കി. ജോഷ്വയുടെ പരാതി വീണ്ടും […]

കുടിശ്ശിക 83 കോടി: റേഷന്‍ വിതരണം മുടങ്ങുന്നു

കൊച്ചി: കരാറുകാർക്ക് 83 കോടി രൂപയിലധികം കുടിശ്ശികയായി സർക്കാർ നൽകാനുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലേക്ക്. റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ലോറി ഉടമകളും കരാര്‍ തൊഴിലാളികളും സമരം പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. കുടിശ്ശിക ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാറുകാര്‍. കഴിഞ്ഞ ഒരാഴ്ചയായി കരാറുകാര്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന കടകളില്‍ പലതിലും റേഷന്‍ വിതരണം താളം തെറ്റി.സമരം രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ […]

‘മഞ്ഞുമ്മല്‍ ബോയ്സ്’: അന്വേഷിക്കാൻ ഇ ഡി രംഗത്ത്

കൊച്ചി: കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടിയ്ക്ക് മേല്‍ വരുമാനം ലഭിച്ച ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമ്മാതാക്കൾക്ക് എതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇഡി) അന്വേഷണം ആരംഭിച്ചു സിനിമാ നിർമ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്. .സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, വേറൊരു നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ […]

സി പി എം വിട്ടുവീഴ്ച: കേരള കോൺഗ്രസ്സിന് രാജ്യസഭാ സീററ്

തിരുവനന്തപുരം: രാജ്യസഭയിലേക്ക് തങ്ങൾക്ക് അവകാശപ്പെട്ട സീററ് കേരള കോൺഗ്രസ്സ് (എം) ന് വിട്ടു കൊടുക്കാൻ സി പി എം സമ്മതിച്ചു.അങ്ങനെ ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് വരുന്നത്. അതിൽ രണ്ടെണ്ണം ഇടതുമുന്നണിക്ക് ലഭിക്കും. ഒന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ ഒഴിവിൽ വരുന്നതാണ്. രണ്ടാമത്തെ സീററ് സി പി എമ്മിന് ലഭിക്കാനുള്ളതായിരുന്നു. സി പി ഐയുടെ സീററിൽ കേരള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചതാണ് തർക്ക കാരണം. സിപിഎമ്മിൻ്റെ സീറ്റ് […]

മന്ത്രിസ്ഥാനമില്ല; കളം വിട്ട് രാജീവ് ചന്ദ്രശേഖർ; പിന്നാലെ തിരുത്ത്

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പട്ടികയിൽ ഉൾപ്പെടുത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പ് സമൂഹ മാധ്യമത്തിലിട്ട് ബി ജെ പി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്ര ശേഖർ.മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനിററുകൾക്ക് മുമ്പായിരുന്നു കുറിപ്പ് പുറത്ത് വന്നത്. പതിനെട്ടു വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പാണ് തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനോട് തോററ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ വിവാദം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ തന്റെ ടീമിലെ പരിചയ കുറവുള്ള ഒരാൾക്ക് സംഭവിച്ച […]

രാജ്യസഭ: സി പി ഐ – കേരള കോൺഗ്രസ് തർക്കം തുടരുന്നു

കൊച്ചി : ഇടതുമുന്നണിയിൽ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീററുകളിൽ ഒന്ന് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മാററമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീററു വേണമെങ്കിലും അതിൻ്റെ പേരിൽ ഇടതു മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയർമാർ ജോസ് കെ.മാണി. ഒഴിവ് വരുന്ന രണ്ട് സീററിൽ ഒരെണ്ണം സി പി എം എടുക്കാനാണ് സാധ്യത. രണ്ടാം സീററിൻ്റെ കാര്യത്തിലാണ് തർക്കം. പത്രികാ സമർപ്പണത്തിനുള്ള സമയമായിട്ടും സീറ്റ് ധാരണയിൽ ഇടതു പാർട്ടികൾക്കിടയിൽ സമവായം ആയിട്ടില്ല. കയ്യിലെ […]

സ്വകാര്യ പ്രാക്ടീസ്: ഡോക്ടർമാർ വിജിലൻസ് കേസിൽ കുടുങ്ങുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുള്ള 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി സംസ്ഥാന വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടി വരും. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായും കണ്ടെത്തി. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് […]

സർക്കാർ ഡോക്ടർമാർക്ക് എതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ലെന്നും, ഈ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. പുറത്ത് പ്രാക്ടീസ് ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് അവർ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ […]

ഇനി അഞ്ചു ദിവസം മഴ: രണ്ടു ജില്ലയിൽ ഓറഞ്ച് അലർട്ട്

കൊച്ചി: അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . തീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം,​വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോ‌ഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിൽ 6.45 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിച്ചേക്കും. വെളളിയാഴ്ച ആലപ്പുഴ,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോഡ് ജില്ലകളിലും […]