പോലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി: പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടി. സി പി എം പിന്തുണയോടെ ജയിച്ച പി.വി. അൻവർ എം.എല്‍.എയുടെ ആരോപണങ്ങൾ സർക്കാരിനെയും സി പി എമ്മിനെയും ഞെട്ടിച്ച സാഹചര്യത്തിലാണ് ഈ നടപടി. മുഖ്യമന്ത്രിയുടെ വിശ്വസ്ഥർ എന്ന് കരുതപ്പെടുന്ന അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എതിരെ അൻവർ നടത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏററുപിടിച്ചു കഴിഞ്ഞു. […]

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

കൊച്ചി : പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ.- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പററി നടൻ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം ഫേസ് ബുക്കിൽ വന്നു. ആ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം; മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും […]

‘ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല ‘

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടത് താനല്ലെന്ന് നടൻ മോഹൻലാൽ പറഞ്ഞു.അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനാവില്ല.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു, ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച അദ്ദേഹം. ‘ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് വരാതിരുന്നത്. ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. പിന്നെ ബറോസ് എന്ന സിനിമയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വരാതിരുന്നത്.- അദ്ദേഹം പറഞ്ഞു മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. […]

ഹേമ കമ്മിററി :ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം : മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷൻ കേരള ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഇതുസംബന്ധിച്ച നൽകിയ പരാതിയിലാണ് ഈ നടപടി. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്. ഇത് […]

പീഡനക്കേസിൽ അടുത്ത മാസം 3 വരെ മുകേഷിനെ അറസ്ററ് ചെയ്യില്ല

കൊച്ചി:  ലൈംഗികാരോപണക്കേസില്‍ സി പി എം എം എൽ എ യായ നടൻ  മുകേഷിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3 വരെ  അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബര്‍ 3ന് കോടതി പരിഗണിക്കും. കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് അറസ്ററ് ചെയ്യുമെന്ന  സൂചന […]

ബലാൽസംഗക്കേസ്: സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകൾ

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്തു എന്നാരോപിക്കുന്ന കേസിൽ ‘അമ്മ’ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്. റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ച് നടി മുറിയിലെത്തുകയായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമാണ് ഇരുവരും […]

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി; 51,000 പേര്‍ക്ക് തൊഴിൽ

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ 12 പ്രദേശങ്ങളിൽ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 3806 കോടി  രൂപയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക. ഔഷധ […]

സിപിഎം സുരക്ഷ നൽകുന്ന മുകേഷിൻ്റെ രാജിക്കായി സ്ത്രീ സംഘടനകൾ

  കൊച്ചി : സി പി എം സുരക്ഷാവലയം തീർക്കുകയാണെങ്കിലും, സിനിമ വ്യവസായ രംഗത്തു നിന്ന് ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന കൊല്ലം എം എൽ എ യായ നടൻ മുകേഷിനെതിരെ 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള സംയുക്ത പ്രസ്താവന സർക്കാരിനെ വെട്ടിലാക്കുന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും സർക്കാരിൻ്റെ സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ,കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്‌റ,ഡോ. സോണിയ […]

ആരോപണങ്ങളിൽ വലഞ്ഞ് അമ്മ ഭരണ സമിതി ഒഴിഞ്ഞു

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻ ലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ഭരണ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. നേതൃനിരയിലെ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അമ്മ പ്രതിസന്ധിയിലാവുകയായിരുന്നു. നടിയുടെ ലൈംഗിക ആരോപണങ്ങളിൽ കുരുങ്ങി നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി. മുൻനിര താരങ്ങൾ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്നതിൻ്റെ സൂചനയായിരുന്നു കഴിഞ്ഞ ദിവസം […]

ആരോപണ പ്രവാഹം: അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് ?

കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യിൽ വിമത നീക്ക ശക്തമാവുന്നു. നിലവിലുള്ള ഭരണ സമിതിക്ക് എതിരെ വനിത അംഗങ്ങൾ നടത്തുന്ന പ്രതിഷേധം ഇതിൻ്റെ സൂചനയാണ്. സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും നേതൃത്വം ആലോചിക്കുന്നു. ഇതിനായി നിയമോപദേശം തേടി. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. നേതൃനിരയിലെ താരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നത്. നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ […]