മതം തിരിച്ച് വാട്സാപ്പ് ഗ്രൂപ്പ്: കേസെടുക്കാൻ പോലീസ്

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർധ വളർത്താനും ഇത് വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ അഭിപ്രായപ്പെട്ടു. ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ നിയമോപദേശം തേടുകയായിരുന്നു. ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി […]

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂര്‍ ജാമ്യം

ന്യൂഡല്‍ഹി:യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.അറസ്റ്റു ചെയ്താല്‍ സിദ്ദിഖിനെ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. പരാതി നല്‍കിയത് എട്ട് വർഷത്തിനുശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി […]

മുനമ്പം: പാണക്കാട് തങ്ങൾ ആർച്ച് ബിഷപ്പിനെ കണ്ടു

  കൊച്ചി: വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച മുനമ്പം ഭൂമി സംബന്ധിച്ച വിവാദത്തിൽ സമവായ നീക്കവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നു. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തി.വരാപ്പുഴ ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച .മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു. പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി […]

മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്ത് തന്നെ: കാന്തപുരം വിഭാഗം

കോഴിക്കോട് : എറണാകുളം മുനമ്പം പ്രദേശത്തെ ഭൂമി സംബന്ധിച്ച തർക്കത്തിൽ വഖഫ് ബോർഡിൻ്റെ അവകാശവാദത്തെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബേക്കർ മുസ്ല്യാർ നയിക്കുന്ന സമസ്ത വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൽ ലേഖനം. വഖഫ് ഭൂമി വില്‍പ്പന നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും ലേഖനത്തിൽ വിമര്‍ശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാര്‍ഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ ഈ ലേഖനം ചര്‍ച്ചയാകുന്നത്. മുനമ്പത്തെ ഭൂമി വഖഫ് […]

സന്ദീപ് വാര്യര്‍ക്ക് ഉറപ്പ്: ഒററപ്പാലം സ്ഥാനാർഥിത്വം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് വന്ന് സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഉറപ്പ് നൽകിയിരിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാനുള്ള അവസരം. ഒപ്പം കെ പി സി സി ഭാരവാഹിത്വവും. തൃത്താല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം മണ്ഡലവും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം എന്ന ധാരണയിലേക്ക് എത്തിയത്. സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ […]

വയനാട് ദുരന്തം: യുഡിഎഫിന് പിന്നാലെ ഹർത്താലിന് എല്‍ഡിഎഫും

കൽപ്പററ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ആരോപിച്ച്‌ നവംബര്‍ 19ന് വയനാട് ജില്ലയില്‍ ഐക്യജനാധിപത്ര്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിഷേധം. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാഥിയും ഐ […]

ആനയെഴുന്നള്ളിപ്പിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ തൃശ്ശൂർ പൂരം അടക്കുമുള്ള ഉൽസവങ്ങളെയും മററ് ആഘോഷങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പാലിക്കേണ്ട  പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ : -ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം -ജനങ്ങളും ആനയും തമ്മിൽ എട്ടു മീറ്റർ ദൂര പരിധി ഉറപ്പാക്കണം – ആനകള്‍ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം – മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് […]

പോലീസ് ഉന്നതരുടെ പീഡനം: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി

കൊച്ചി: മലപ്പുറം മുൻ എസ്.പി, ഡി.വൈ.എസ്.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവടങ്ങിയ  ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആരോപണ വിധേയനായ സർക്കിള്‍ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ നല്‍കിയ ഹർജിയെ തുടർന്നാണ് ഈ നടപടി. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച്‌ പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ […]

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല: ഹൈക്കോടതി

കൊച്ചി: മുസ്ലിം സമുദായ സ്വത്തായ വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എറണാകുളത്തെ മുനമ്പം ,ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് […]

ഒടുവിൽ സസ്പെൻഷൻ: ഗോപാലകൃഷ്ണനും പ്രശാന്തിനും

തിരുവനന്തപുരം: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനേയും എന്‍ പ്രശാന്തിനെയും സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പരസ്യപ്പോരാണ് പ്രശാന്തിനെതിരെയും മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദമാണ് കെ ഗോപാലകൃഷ്ണനെതിരെയും ഉള്ള നടപടിക്ക് കാരണം.ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ,പിണറായി വിജയന് കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി […]