പത്രപ്രവർത്തകർക്ക് ക്ഷമ വേണം

പി. രാജൻ എന്ത് കേട്ടാലും കണ്ടാലും ക്ഷമിക്കേണ്ടവരാണ് പത്രപ്രവർത്തകർ.കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഒരു പത്രലേഖകനെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പത്രപ്രവർത്തകരുടെ സംഘടന പരാതിപ്പെടുന്നു. സംഘടനയുടെ നേതാക്കൾ അതിൽ പരസ്യമായി പ്രതിഷേധിച്ചിട്ടുമുണ്ട്. സംഗതി ഇങ്ങനെ പെരുപ്പിക്കേണ്ട കാര്യമില്ലെന്നാണ് തോന്നിയത്. പൊതു പ്രവർത്തകരായാലും പത്രപ്രവർത്തകരായാലും പെരുമാറ്റത്തിൽ പരമാവധി ക്ഷമിക്കുകയാണ് വേണ്ടത്. തന്നെയൊക്കെ ആരാണ് പത്രപ്രവർത്തകനാക്കിയതെന്ന് എൻ്റെ സുഹൃത്തായ ഒരു കമ്യൂണിസ്റ്റ് നേതാവ് ഒരിക്കൽ പരസ്യമായിഎന്നോട് ചോദിച്ചിട്ടുണ്ട്. സാക്ഷാൽ ഇ.കെ.നായനാർ തന്നെ എൻ്റെ ലേഖനത്തെ വങ്കത്തമെന്ന് ദേശാഭിമാനിയിൽ ആക്ഷേപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ എന്നെ […]

സാമൂഹ്യ പരിഷ്ക്കര്‍ത്താവായ പത്രാധിപര്‍

പി.രാജന്‍ ലോകത്തെ ആദ്യ സാമൂഹിക പരിഷ്ക്കര്‍ത്താവായി അംഗീകരിക്കപ്പെടേണ്ട ഒരേയൊരു പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയാണ്. സമത്വ പൂര്‍ണ്ണമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പത്രാധിപരാണദ്ദേഹം. സാമൂഹിക സമത്വം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചരിത്രപരമായ കാരണങ്ങളാല്‍ അധഃസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ട ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍. അദ്ദേഹം ഈ ആവശ്യമുന്നയിക്കുന്ന വേളയില്‍ ലോകം യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികളുടെ കീഴിലായിരുന്നു. മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഉണ്ടായിരുന്നില്ല. തലമുറകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പിന്നോക്ക സമുദായങ്ങള്‍ക്ക് പ്രത്യേക […]

കോഴ കൊടുത്ത് ജോലി വാങ്ങുന്നവർ

പി.രാജൻ മത ഭാഷാ ന്യൂനപക്ഷങ്ങൾ ക്ക് ഇഷ്ടപ്പടി വിദ്യാലയങ്ങൾ സ്ഥാപിക്കാനും അവയുടെ ഭരണം നടത്താനുമുള്ള മൗലികാവകാശത്തിന്റെ വ്യാഖ്യാനത്തെപ്പറ്റിയാണ് ഈ അദ്ധ്യാപക ദിനത്തിൽ ഓർത്ത് പോയത്. നിലവിലുള്ള ഭരണഘടനാ വ്യാഖ്യാനം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങളിൽ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നത് സർക്കാറും അവരെ ഇ ഷ്ടപ്പടി നിയമിക്കുന്നത് സ്വകാര്യ മാനേജ്മെന്റം എന്ന രീതി തുടരുക തന്നെ ചെയ്യും. ഈ മാലികാവകാശം നൽകിയിരിക്കുന്നത് മതവിദ്യാഭ്യാസം നൽകുന്ന സെമിനാരികൾക്കും മദ്രസ്സ കൾക്കും മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.. ഇഷ്ടമുള്ള ഭാഷയിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നടത്താൻ […]

മതാധിപത്യ രാഷ്ട്രീയവും ഇസ്ലാമിക നവോത്ഥാനവും

പി.രാജന്‍ സ്വാതന്ത്ര്യസമരക്കാലത്ത് മഹാത്മാഗാന്ധിക്ക് പറ്റിയ ഒരു വലിയ അബദ്ധം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ പിന്തുണയാണ്. തുര്‍ക്കിയിലെ ഖലീഫയുടെ ഭരണം പുനഃസ്താപിക്കുവാന്‍ രൂപീകരിച്ച ആ പിന്തിരിപ്പന്‍ പ്രസ്ഥാനം മതത്തെ ആധാരമാക്കിയുള്ള മുസ്ലിങ്ങളുടെ  രാഷ്ട്രീയാഭിലാഷങ്ങളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉതകിയുള്ളൂ. ജനാധിപത്യം പുലരണമെങ്കില്‍ രാഷ്ട്രീയം മതവിമുക്തമായിരിക്കണം. ഈ സത്യം മനസ്സിലാക്കാനുള്ള മുസ്ലിങ്ങളുടെ കഴിവില്ലായ്മയെക്കുറിച്ച് ഗാന്ധിജിയും മനസ്സിലാക്കിയിട്ടുണ്ടാവണം. അതിനാലാണ്  ജനാധിപത്യത്തില്‍ മതാതിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലന്ന് സ്വാതന്ത്ര്യാനന്തരം ഗാന്ധിജി വ്യക്തമാക്കിയത്. അഫ്ഗാന്‍ യുദ്ധകാലത്ത് ജിഹാദ് ഇന്‍ഡ്യയിലേക്കും വ്യാപിച്ചാല്‍ തന്‍റെ മതവിശ്വാസമനുസ്സരിച്ച് അതിനെ […]

പൗരത്വം ഒന്ന്, നിയമം പലത്

പി.രാജൻ. നിയമം മതേതരമാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ നടപ്പിലാക്കണമെന്ന് ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന നടപടി തന്നെയാണിത്.ഭരണഘനയും പൊക്കിപ്പിടിച്ച് നടന്നവർ ഈ നടപടിയിൽ സഹകരിക്കുയാണ് വേണ്ടത്. മാത്രമല്ലാ ഇങ്ങനെ നിയമ നിർമ്മാണം നടത്തണമെന്ന് സുപ്രിം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. വിവാഹം വിവാഹമോചനം പിന്തുടർച്ചാവകാശം സ്വത്തവകാശം,ദത്തെടുക്കൻ എന്നീ കാര്യങ്ങളിൽ ന്യൂനപക്ഷ മതക്കാർക്ക് വ്യത്യസ്തമായ നിയമ വ്യവസ്ഥ തുടരുന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിനു പേർന്നതല്ല. സോഷ്യലിസം ഭാരതത്തിൻ്റെ പ്രഖ്യാപിതമായ ലക്ഷ്യമായിരിക്കെ, സ്ത്രീ പുരുഷന്മാരുടെ […]

സാമൂഹ്യനീതിയിൽ സാമ്പത്തിക സ്ഥിതി

പി.രാജൻ പട്ടികജാതിക്കാരിൽ തന്നെ ഉള്ളവരും ഇല്ലാത്തവരും എന്ന് വേർതിരിച്ച് സംവരണം നൽകുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത് പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിൽ ജാതി മാത്ര വാദികൾക്ക് കിട്ടിയ തിരിച്ചടിയാണ്. പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിന് ജാതി, മത പരിഗണന മാത്രമേ പാടുള്ളൂവെന്ന വാദം നീതി നിഷേധമാണ്. ആയിരം കൊല്ലമായി ഭാരതം ഭരിച്ചുവരാണെന്ന് ഊറ്റം കൊള്ളുന്ന ജിഹാദികൾ ഈ വാദം ഉന്നയിക്കുന്നത് വിചിത്രമാണ്.അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നേയും നായക്ക് മുറുമുറുപ്പ് എന്ന ചൊല്ലാണ് ജിഹാദികളുടെ വാദം ഓർമ്മിപ്പിക്കുന്നത്. ഉദ്യോഗ സംവരണ […]

വിദ്യാലയങ്ങളിൽ നിസ്ക്കാരം

പി. രാജൻ  ക്രൈസ്തവർ  നടത്തുന്ന വിദ്യാലയത്തിൽ മുസ്ലിം കുട്ടികൾക്ക് നിസ്ക്കാരത്തിന് സൗകര്യമുണ്ടാക്കണമെന്ന് മൂവ്വാറ്റുപുഴയിൽ ചിലർ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിവാദമുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ മതവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുമായി കൂട്ടിക്കുഴച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വ്യാഖ്യാനം വരുത്തി വെച്ചിട്ടുള്ള ചിന്താക്കുഴപ്പം കുറച്ചൊന്നുമല്ല. ന്യൂനപക്ഷങ്ങൾ നടത്തുന്നവയാണെന്ന കാരണത്താൽ വിദ്യാലയങ്ങൾക്ക് സർക്കാറിൻ്റ സഹായം നി ഷേധിക്കാവുന്നതല്ലെന്ന ഭരണഘടനാ വ്യവസ്ഥ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ചെന്നെത്തിയിരിക്കുന്നത് സർക്കാർ ചെലവിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന മതവിദ്യാഭ്യാസത്തിലാണ്. ഇസ്ലാമിന്റെ ചരിത്രവും മേന്മയുമൊക്കെ […]

ഉമ്മൻ ചാണ്ടി പറയാത്തത്

പി. രാജൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയും എ കെ.ആൻ്റണിയും എം.എ. ജോണും ഞാനും ഒന്നിച്ച് ഒരു കാറിൽ കണ്ണൂരിലേക്കു യാത്ര നടത്തി. കെ.എസ്സ്.യു.വിൻ്റെ മുരളി സമരം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നൂ യാത്ര. തേവര കോളേജിലെ വിദ്യാർത്ഥിയായിരുന്ന മുരളി ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടുവെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആ സമരത്തിൽ എന്നെ ഉപദേഷ്ടാവായി നിയമിച്ചിരുന്നൂവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. അങ്ങനെയൊരു നിയമനം നടന്നതായി എനിക്ക് ഓർമ്മയില്ല. പക്ഷെ ആ സമരത്തിൽ ഞാൻ വിദ്യാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. അന്ന് […]

സക്കറിയക്കും വകതിരിവ് വേണം

പി.രാജൻ സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയ മനോരമയിൽ എഴുതുന്ന പെൻഡ്രൈവ് എന്ന പംക്തിയിൽ ഇത്തവണ ഭരണഘടനയുടെ മടങ്ങിവരവിനെപ്പറ്റിയാണ് പറയുന്നത്. അതിൻ്റെ കാരണമായി അദ്ദേഹം കാണുന്നത് ബി.ജെ.പി. ഭരണത്തിൽ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി പോലെയൊന്നിനെ സ്ഥാപിച്ചു മതരാഷ്ട്രം ഉണ്ടാക്കണമെന്ന നയം നടപ്പാക്കുന്നതാണ്. ഈ പറഞ്ഞിരിക്കുന്നതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. മനുസ്മൃതിയിൽ പറയുന്ന മതരാഷ്ട്രത്തിലെ ഏത് നയമാണ് ബി.ജെ.പി. നടപ്പിലാക്കുന്നതെന്നു ചൂണ്ടിക്കാണിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള തൽപ്പര കക്ഷികളുടെ കുഴലൂത്തുകാരനായി സക്കറിയ തരം താഴ്ന്നിരിക്കുന്നൂവെന്നു പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. മാദ്ധ്യമങ്ങൾ സംഘടിതമായി […]

അടിയന്തരാവസ്ഥയും ഭരണഘടനയും

പി.രാജൻ   ലോക്‌സഭയിൽ  ഭരണഘടനയും കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയ പ്രതിപക്ഷക്കാർ വടി കൊടുത്തു അടി മേടിക്കുകയാണ് ചെയ്തത്. പുതിയ ലോകസഭയുടെ തുടക്കം മുതൽ തന്നെ മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനു ദ്ദേശിച്ചായിരിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്.ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാനും ഭരണഘടനയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കാനുമായിരുന്നിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ തന്നെ ഇത്തരം കോപ്രായങ്ങൾ കാണിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നു ഓർക്കേണ്ടതായിരുന്നു. ഭരണഘടനയെ താറുമാറാക്കിയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച് കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കാനും പതിപക്ഷത്തെ ഭിന്നിപ്പിക്കാനും […]