ആരോഗ്യ ഇൻഷുറൻസ് പ്രായപരിധി നീക്കി

ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞു. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ഇൻഷുറൻസ് ലഭിക്കും. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ ) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ നിർദേശിച്ചു. ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 […]

മനുഷ്യായുസ്സിൽ ഒന്നരവർഷം കൊറോണ അപഹരിച്ചു ?

ന്യുയോർക്ക് : കൊറോണ ബാധ മനുഷ്യായുസ്സിൽ ഒന്നരവർഷം കുറച്ചതായി ലാന്‍സറ്റ് ജേണലിലെ പഠനത്തില്‍ കണ്ടെത്തി. കോവിഡ് പടര്‍ന്നു പിടിച്ച 2019 നും 2021 നുമിടയില്‍ ലോകത്തെ 84% രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് പഠനത്തിൽ പറയുന്നു.മെക്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തിലെ ഏറ്റവും രൂക്ഷമായ ഇടിവ്. 2020–21 വര്‍ഷത്തില്‍ ലോകത്താകമാനം 13 കോടി ആളുകളാണ് മരിച്ചത്. ഇതില്‍ കോവിഡ് മരണങ്ങള്‍ മാത്രം 1.6 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതേ […]

ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്സിനല്ല : മന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകൾ ഹൃദയാഘാതത്തിന് കാരണമാകുന്നു എന്ന പ്രചരണം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.’ഇന്ന് ആർക്കെങ്കിലും സ്ട്രോക്ക് ഉണ്ടായാൽ, അത് കോവിഡ് വാക്സിൻ കാരണമാണെന്ന് അവർ കരുതുന്നു. വാക്സിൻ ഹൃദയാഘാതത്തിന് കാരണമാവില്ലെന്ന് ഐസിഎംആർ നടത്തിയ വിശദമായ പഠനത്തിൽ മനസ്സിലായിട്ടുണ്ട്’- അദ്ദേഹം വിശദീകരിച്ചു. ഒരാളുടെ ജീവിതശൈലി, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങി ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ട് എന്ന് […]

ഏഷ്യയില്‍ അർബുദ മരണങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡല്‍ഹി:രാജ്യത്ത് അർബുദ ബാധ കാട്ടുതീ പോലെ പടരുന്നു. 2019ല്‍ ഇന്ത്യയില്‍ 9.3 ലക്ഷം പേര്‍ ഈ രോഗം ബാധിച്ച്‌ മരിച്ചു ഇക്കാലയളവില്‍ ഏകദേശം 12 ലക്ഷത്തോളം പേര്‍ക്ക് പുതുതായി അർബുദ ബാധ കണ്ടു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.2019ല്‍ 94 ലക്ഷം പുതിയ കേസുകളും 56 ലക്ഷം മരണങ്ങളുമായി അർബുദം പൊതുജനാരോഗ്യ ഭീഷണിയായി മാറിയെന്ന് ഗവേഷകര്‍ കണ്ടെത്തി.പഠനത്തിന്റെ കണ്ടെത്തലുകള്‍ ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ചു. 48 […]

വരുന്നു… പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍

പുരുഷന്മരുടെ ഗര്‍ഭനിരോധന ഗുളികകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് പഠനം. ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ നടക്കുന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ പഠനം അവതരിപ്പിക്കും. DMAU, 11b-MNTDC എന്ന മരുന്നുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പ്രൊജസ്റ്റോജെനിക് ആന്‍ഡ്രോജന്‍സ് എന്ന മരുന്നുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഈ മരുന്നുകള്‍ ടെസ്റ്റോസ്റ്റിറോണിനെ നിയന്ത്രിക്കുകയും തുടര്‍ന്ന് ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സാധാരണയായി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പരീക്ഷണം നടത്തിയ മിക്ക പുരുഷന്മാരും മരുന്നുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നു. […]

പ്രമേഹത്തിനെതിരെ പോരാടാനും മുരിങ്ങയില

ന്യൂഡൽഹി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, കാല്‍സ്യം, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, ഇരുമ്ബ്, വിറ്റാമിൻ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ജീവകം സി ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കും. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. […]