ഒമ്പത് പ്രതികൾക്ക് 20 വർഷം ജീവപര്യന്തം

കൊച്ചി: സി. പി. എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് വധശിക്ഷയില്ല. ഒമ്പത് പ്രതികൾക്ക് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി വിധിച്ചു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കുമാണ് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷയുണ്ട്. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം […]

കേരളത്തിൽ ബി ജെ പി രണ്ടക്കം കടക്കും : മോദി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി നയിക്കുന്ന എൻ ഡി എ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യം. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും […]

ബഹിരാകാശത്തേക്ക് പറക്കാൻ മലയാളിയായ പ്രശാന്ത് നായരും

തിരുവനന്തപുരം: ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരെ തിരഞ്ഞെടുത്തു. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ, യാത്രയ്ക്കായി പരിശീലനം നടത്തുന്ന ഈ നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിച്ചു. ഈ ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലിച്ചു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് […]

റസൂലേ  നിൻ കനിവാലെ…

സതീഷ് കുമാർ വിശാഖപട്ടണം  ഭക്തിസാന്ദ്രമായ ഗാനങ്ങളാൽ സമ്പന്നമായിരുന്നു  നമ്മുടെ ചലച്ചിത്ര ഗാനശാഖ. ഹൈന്ദവ ഭക്തിഗാനങ്ങളും  ക്രിസ്തീയ ഭക്തിഗാനങ്ങളും ധാരാളമുണ്ടെങ്കിലും മുസ്ലിം ഭക്തിഗാനങ്ങൾ മലയാളത്തിൽ താരതമ്യേന വളരെ കുറവാണ്. ഒരുപക്ഷേ വിഗ്രഹാരാധനയുടെ അഭാവമായിരിക്കാം അതിനു കാരണമെന്ന് തോന്നുന്നു.   1981- ൽ പുറത്തുവന്ന “സഞ്ചാരി “എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ  “റസൂലേ നിൻ കനിവാലേ   റസൂലേ നിൻ വരവാലേ പാരാകെ പാടുകയായ്  വന്നല്ലോ റബ്ബിൻ ദൂതൻ  റസൂലേ നിൻ കനിവാലേ റസൂലേ റസൂലേ റസൂലേ നിൻ വരവാലേ റസൂലേ […]

നമ്മെ നയിക്കാൻ നന്മയുടെ നിറകുടങ്ങൾ

ക്ഷത്രിയൻ പാർലിമെൻറ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഒരു പടി മുന്നേ നിശ്ചയിച്ച് സി.പി.എം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.ബി.ജെ.പി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. എന്തു തീരുമാനിച്ചിട്ടും വലിയ കഥയൊന്നുമില്ല എന്ന് മോദിയ്ക്കും അമിത് ഷായ്ക്കും അറിയാം. പണം വരുമ്പോൾ ‘കുഴൽ പ്രശ്നം’ ഉണ്ടാക്കാതെ നോക്കണം എന്നേ അവർ നിഷ്കർഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം വെറും പൊറാട്ട് നാടകം. കോൺഗ്രസ് സ്ഥാനാർത്ഥികൾ നിലവിലെ എം.പിമാർ തന്നെ ആണെന്നാണ് വെയ്പ്പ്.വയനാട്ടിലെ രാജകുമാരൻ്റെ കാര്യം ഇനിയും തീരുമാനമായില്ല. ഐ ഐ സി സിയിലെ മുഖ്യകാര്യസ്ഥൻ വേണുഗോപാലന് […]

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാൻ വിധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ അറയില്‍ ഹൈന്ദവ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് വാരാണസി കോടതി അനുമതി നല്‍കിയത്. പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. […]

പിണറായി നൂറു കോടി കൈപ്പററി: മാത്യൂ കുഴൽനാടൻ

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ കരിമണൽ കമ്പനിയായ ആലുവ സി എം ആർ എല്ലിൽ നിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടലാണ് മുഖ്യമന്ത്രി നടത്തിയത്. മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. നൽകാത്ത സേവനത്തിന് വിജയന്റെ മകൾ […]

ഒന്നാം ക്ലാസിൽ ചേരാൻ ഇനി ആറുവയസ്സ്

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഫിന്‍ലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസ നയത്തില്‍ ഈ പ്രായനിബന്ധന കര്‍ശനമായി നടപ്പാക്കാറുണ്ട്. കുട്ടിയുടെ തലച്ചോറിന്റെ 90 ശതമാനവും ആറ് വയസാകുമ്പോഴേക്കും വികസിക്കുന്നുവെന്ന ശാസ്ത്രീയ പഠനത്തെ കൂടി അടിസ്ഥാനമാക്കിയാണ് നിര്‍ദേശം.  

വീണ വിജയനെതിരെ ആററംബോംബ് ഉണ്ടെന്ന് സാബു ജേക്കബ്

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വന്‍റി 20 പാർട്ടി കോ- ഓർഡിനേററർ സാബു എം ജേക്കബിന്‍റെ വെല്ലുവിളി. അതിന് പററുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് സാബു ജേക്കബിന്‍റെ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് സ്ഥാനാര്‍ഥി. […]