മിൽമ ഭരണം പിടിക്കാൻ പിടിക്കാനുള്ള സി പി എം നീക്കം പാളി

ന്യൂഡൽഹി: മില്‍മ ഭരണം പിടിക്കാൻ ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. ഈ ബില്‍കൂടി തള്ളിയതോടെ ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി.ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത് . ക്ഷീരസംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, […]

തോമസ് ഐസക്ക് 12 ന് ഹാജരാവണം എന്ന് വീണ്ടും ഇ ഡി

കൊച്ചി: മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും, റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നുമുള്ള കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥിയായ അദ്ദേഹത്തോട് ഈ മാസം 12 ന് ഹാജരാകാനാണ് നിർദ്ദേശം. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു […]

ആശ്വാസ മഴ രണ്ട് ജില്ലകളിൽ; മററിടങ്ങളിൽ ചൂട് കനക്കും

തിരുവനന്തപുരം: കൊല്ലം,ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള […]

ഐ എസ് ആർ ഒ തലവൻ സോമനാഥിനു അർബുദം ഭേദമായി

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ( ഐ എസ് ആർ ഒ ) മേധാവി എസ് സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. താന്‍ അര്‍ബുദ ബാധിതനെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.വയറ്റിലാണ് രോഗബാധ. “ഞാൻ പതിവായി പരിശോധനകൾക്ക് വിധേയനാകും. പക്ഷേ, ഇപ്പോൾ  പൂർണ്ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു. ജോലി പുനരാരംഭിച്ചിട്ടുണ്ട്” – സോമനാഥ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തി ദിവസം തന്നെയാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം […]

സ്വർണക്കിരീട വിവാദം സുരേഷ് ഗോപിക്ക് കുരിശാവുന്നു

തൃശ്ശൂർ : സിനിമാ നടനും തൃശ്സൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ചെമ്പിൽ സ്വർണ്ണം പൂശിയ കിരീടമാണ് ലൂർദ് പള്ളി മാതാവിന് സമർപ്പിച്ചത് എന്ന വിവാദം കൊഴുക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഈ ‘കിരീട വിവാദം’ യു ഡി എഫും എൽ ഡി എഫും പ്രയോജനപ്പെടുത്തി തുടങ്ങി. കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗണ്‍സിലര്‍ ലീല വർഗീസ് ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടതാണ് വിവാദത്തിന് തുടക്കമിട്ടത്. ‘‘ലൂർദ് […]

മഴ പെയ്യാൻ സാധ്യതയില്ല; കേരളം ഇനിയും ഉരുകും

തിരുവനന്തപുരം : മഴ പെയ്യാൻ തീരെ സാധ്യതയില്ല.കഠിനമായ ചൂട് എല്ലാ ജില്ലകളിലും തുടരും- കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ചൂട് ഉയരുമെന്നാണ് നിരീക്ഷണം. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാര്‍ച്ച്‌ മാസത്തിലെങ്കിലും ആശ്വാസമേകാന്‍ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ മാര്‍ച്ച്‌ […]

സർക്കാർ ജീവനക്കാർക്ക് ശമ്പളം പല തവണയായി നൽകാൻ നീക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തുക പിൻവലിക്കുന്നതിന് പരിധി നിശ്ചയിക്കാൻ ആലോചന.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാലു ദിവസമായി. 50,000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല. ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും ഈ പരിധി ബാധകമായേക്കും.ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല എന്നാണ് സൂചന. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്.മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം […]

പിണറായി വിജയൻ ലോകായുക്തയുടെ കഴുത്ത് ഞെരിക്കുമ്പോൾ

തിരുവനന്തപുരം: വളരെ പുരോഗമനപരവും ചരിത്രത്തിലെ നാഴികക്കല്ലെന്നും പറഞ്ഞ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ കൊണ്ടു വന്ന നിയമമാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അതേ കമ്യൂണിസ്റ്റുകാര്‍ തന്നെ കുഴിച്ചു മൂടുന്നത് – ലോകായുക്തയുടെ പല്ലു കൊഴിച്ച പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചു കൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള കൗമുദിയുടെ പൊളിററിക്കൽ എഡിറററുമായിരുന്ന ബി.വി. പവനൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ബി.വി. പവനൻ   കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:   തെറ്റു തിരുത്തലല്ല, ശരി തിരുത്തല്‍   തെറ്റു തിരുത്തുന്നതില്‍ അസാധാരണ […]

എസ് എഫ് ഐക്കാരും സദാചാരത്തിൻ്റെ കാവൽക്കാരും

കോഴിക്കോട് : പ്രണയാഭ്യർത്ഥനയല്ല,പീഡനം തന്നെ നടത്തിയവർ ഒരു കേസും നേരിടാതെ പാർട്ടികളുടെ തണലിൽ മാന്യന്മാരായി തുടരുന്ന നാടാണ്.അവരെ ഭേദ്യം ചെയ്യാനല്ല,അങ്ങനെ ചെയ്തുവോ എന്ന് വിനീതമായി ചോദിക്കാൻപോലും കരളുറപ്പില്ലാത്ത സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അനുയായികളുമാണ് ഇവിടെ സദാചാരത്തിന്റെ കാവൽക്കാർ ചമയുന്നത് – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് പ്രമുഖ ഇടതുപക്ഷ ചിന്തകൻ ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം താഴെ: സിദ്ധാർത്ഥനു നേരെ അരാഷ്ട്രീയമായ ആൾക്കൂട്ട വിചാരണയും അതിക്രമവുമാണ് നടന്നത് […]