കൊടും ചൂട് തുടരും; ഒപ്പം സൂര്യാഘാത സാധ്യതയും

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണയെക്കാൾ 2മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പകൽസമയങ്ങളിൽ സൂര്യാഘാത സാധ്യത അടക്കം കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. ഇന്ന് എട്ട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ […]

നവീൻ പട്‌നായിക് എൻ ഡി എ യിലേക്ക്

ഭൂവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിലേക്ക് ചേക്കേറാൻ തിരക്കിട്ട നീക്കം തുടങ്ങി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെഡി പിന്തുണ നല്‍കിയത് മുതല്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായ മികച്ച ബന്ധമാണ് ബിജെഡിക്കുള്ളത്. നവീന്‍ പട്‌നായിക് തൻ്റെ പാർടിയായ ബിജെഡിയുറ്റെ നേതാക്കളുമായും, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ബിജെപി […]

അവഗണനയെന്ന് പദ്മജ വേണുഗോപാൽ; ഭാഗ്യം തേടി ബി ജെ പിയിലേക്ക്

ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ മകളും കെ.മുരളീധരൻ എം.പിയുടെ സഹോദരിയുമായ പദ്മജ വേണുഗോപാൽ ബി ജെ പി യിൽ ചേരുന്നു. കെ പി സി സി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് അവർ. ഡൽഹിയിലെത്തി പദ്‍മജ ബി ജെ പി അംഗത്വം സ്വീകരിക്കും. കോൺഗ്രസ് അവഗണിക്കുന്നതു കൊണ്ടാണ് ഈ കൂറുമാററം എന്നാണ് വിശദീകരണം. പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർ തന്നെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ […]

ഇനി മോദി മലയാളത്തിലും പ്രസംഗിക്കും….

ന്യൂഡൽഹി:നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളം ഉൾപ്പെടെയുള്ള എട്ടു ഭാഷകളിൽ പ്രസംഗിക്കും. കന്നട,തമിഴ്, തെലുഗ്, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും മോദിയുടെ പ്രസം​ഗങ്ങൾ തത്സമയം ലഭ്യമാകും. ഇതിനായി എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തർജമ ചെയ്യാനുദ്ദേശിക്കുന്ന എട്ടിൽ നാലും ദക്ഷിണേന്ത്യൻ ഭാഷകളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽനടന്ന കാശി തമിഴ് സംഗമത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം […]

അഭിമന്യു വധക്കേസിലെ കുററപത്രം അടക്കം കാണാനില്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതായി. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി.മുഹമ്മദ് ഗൂാഢലോചന നടത്തി സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു കുറ്റപത്രം. കൊലപാതകം, സംഘം ചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ […]

കാറ്റിൽ ഇളം കാറ്റിൽ 

സതീഷ് കുമാർ വിശാഖപട്ടണം   മലയാള സാഹിത്യത്തിലെ എതിർപ്പിന്റെ ശബ്ദമായിരുന്നു  കേശവദേവ് .   സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിലും വ്യവസ്ഥിതികൾക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം . അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഹൃദയനൊമ്പരങ്ങൾ സാഹിത്യത്തിൽ ഇടം പിടിക്കുന്നത് കേശവദേവിലൂടെയാണ് .    എഴുത്തുകാരൻ എന്ന നിലയിൽ കേശവദേവിനെ ഏറ്റവും ശ്രദ്ധേയനാക്കിയ കൃതിയാണ് “ഓടയിൽ നിന്ന് ‘ . മലയാള സാഹിത്യലോകത്ത് ഈ കൃതിക്ക് ലഭിച്ച സ്വീകാര്യത അത്ഭുതാവാഹമായിരുന്നു . സ്നേഹരാഹിത്യത്തിൻ്റെയും നന്ദികേടിൻ്റേയും ശാദ്വലഭൂമിയിൽ എരിഞ്ഞുതീരുന്ന ഒരു സാധാരണ മനുഷ്യൻ്റെ കഥ പറഞ്ഞ  […]

പല്ല് പോയ കടുവകൾ  പെരുകിക്കോണ്ടേയിരിക്കും

ക്ഷത്രിയൻ  ഓരോ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ടവരെയാണ് നേതാക്കളായി ലഭിക്കുക എന്നൊരു മൊഴിയുണ്ട്. എന്നാൽ ഓരോ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ടതാണ് മൃഗമായി ലഭിക്കുക എന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല.  ഇതിപ്പോൾ അങ്ങനെയും സംഭവിച്ചിരിക്കുന്നു. വയനാട്ടിൽ നിന്ന് പിടികൂടി തൃശൂരിൽ എത്തിച്ച കടുവയ്ക്ക് പല്ലില്ലത്രെ. പല്ലില്ലാത്ത കടുവയെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന വനപാലകരെങ്കിലും ചുരുങ്ങിയത് നാണിച്ചുകാണണം. കടുവയ്ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിൽ പലതിനും പല്ലില്ല എന്നിടത്താണ് കാര്യങ്ങൾ. അഥവാ പല്ലുണ്ടെങ്കിൽ തന്നെ അവ കൊഴിച്ചുകളയാനും അധികാരികൾ റെഡി. ഇ.കെ.നായനാർ കൊട്ടിഘോഷിച്ച് […]

പിണറായിയുടെ ചിത്രമുള്ള പോസ്ററർ അടിക്കാൻ 9.16 കോടി

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും ഇടതുമുന്നണി സർക്കാർ ആഘോഷമായ നടത്തിയ നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു നവകേരള സദസ്. 25,40,000 പോസ്റ്റർ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷർ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ […]

സിദ്ധാർത്ഥന്‍റെ മരണം കൊലപാതകം ?

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ ദുരൂഹതകൾ തുടരുന്നു. മൃതദേഹത്തിൽ തൂങ്ങിമരണത്തിന്‍റെ പരിക്കല്ലെന്ന് പൊലീസ് പറയുന്നു. മർദ്ദനവും മരണവും നടന്ന സ്ഥലം അടച്ചുപൂട്ടി മുദ്ര വെയ്ക്കുന്നതിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് പ്രധാന വിമർശനം. സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ കോളേജിൽ ആംബുലൻസ് എത്തിയതിലും ദൂരുഹതയുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലൻസുകാർ അധികൃതരോട് പറഞ്ഞത്. എന്നാൽ എഫ്ഐആർ അനുസരിച്ച് വൈകിട്ട് നാലരയോടെ മാത്രമാണ് മരണവിവരം […]