നേർക്കാഴ്ചകളും ഭാവനയും ചേർന്ന തങ്കമണി

ഡോ ജോസ് ജോസഫ് പ്രേക്ഷക ശ്രദ്ധ നേടിയ ‘ഉടലി’നു ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു 1986 ഒക്ടോബറിൽ ഇടുക്കി ജില്ലയിലെ  തങ്കമണി ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ട്. “പെണ്ണിൻ്റെ പേരല്ല തങ്കമണി, വെന്ത നാടിൻ്റെ പേരല്ലോ തങ്കമണി ” ഗാനവുമായെത്തുന്ന തങ്കമണിയുടെ പശ്ചാത്തലം ഏറെ രാഷ്ട്രീയ കോളിളക്കം നൃഷ്ടിച്ച തങ്കമണി സംഭവമാണ്.ജനപ്രിയ നായകൻ ദിലീപിൻ്റെ കഥാപാത്രം ആബേൽ ജോഷ്വ മാത്തൻ വ്യത്യസ്തമായ രണ്ടു ലുക്കുകളിലാണ് എത്തുന്നത്. തങ്കമണി […]

സിദ്ധാര്‍ത്ഥൻ്റെ കണ്ഠനാളം തകർത്തത് കരാട്ടെ സിജോ

കൽപ്പററ: കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ ഒന്നാം പ്രതി സിൻജോ ജോൺസൻ്റെ മർദ്ദനത്തിലാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥൻ അവശനായതെന്ന വിവരം പുറത്ത്. സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി. ആള്‍ക്കൂട്ട വിചാരണ […]

വേണുഗോപാൽ വീണ്ടും: മുരളിയും ഷാഫിയും മൽസരത്തിന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. കെ.സി.വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലെത്തും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക: തിരുവനന്തപുരം- ശശി തരൂർ ആറ്റിങ്ങൽ- അടൂർ പ്രകാശ് ആലപ്പുഴ- കെ.സി. വേണുഗോപാൽ മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് ഇടുക്കി- ഡീൻ കുര്യാക്കോസ് പത്തനംതിട്ട- ആന്റോ ആന്റണി എറണാകുളം- ഹൈബി ഈഡൻ ചാലക്കുടി- ബെന്നി ബഹനാൻ ആലത്തൂർ- രമ്യാ ഹരിദാസ് പാലക്കാട്- വി.കെ. ശ്രീകണ്ഠൻ തൃശ്ശൂർ- […]

ഇ ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനും രക്ഷിക്കില്ല…

കൊച്ചി : കോൺഗ്രസ് വിട്ട് ബി ജെ പി യിലേക്ക് കൂറുമാറിയ കെ പി സി സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ ഫേസ് ബുക്ക് പേജിൽ തന്നെ പോസ്റ്റ്. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു. ഫെയ്സ്‌ബുക്ക് അഡ്മിൻ തന്നെയാണ് പോസ്ററിട്ടത്.സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. പത്മജയുടെ നിർദേശപ്രകാരം പോസ്റ്റ് […]

പത്മജ ചാലക്കുടിയിൽ ബി ജെ പി സ്ഥാനാർഥി ?

ന്യൂഡൽഹി: കെ പി സി സി ജനറൽ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്. തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ […]

കാലിക്കറ്റ് ,സംസ്കൃത വിസിമാരെ പുറത്താക്കി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.വി. നാരായണൻ എന്നിവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി.ഉത്തരവ് ഉടൻ പുറത്തിറക്കും. നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ടു വിസിമാരെയും പുറത്താക്കിയത്. ഓപ്പൺ,ഡിജിറ്റൽ സർവകലാശാല വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം ഗവർണർ തേടി. ഓപ്പൺ വി.സി രാജിക്കത്തു നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല

പത്തുവർഷത്തിന് ശേഷം സായിബാബയ്ക്ക് ജയിൽ മോചനം

മുംബൈ : നിരോധിത സംഘടനയായ മാവോവാദികളുമായുള്ള ബന്ധം ആരോപിക്കുന്ന കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഡൽഹി സർവകാലശാല മുൻ പ്രൊഫസർ ജി എൻ സായിബാബ പത്തു വർഷത്തെ നിയമപോരാട്ടത്തിനു ശേഷം ജയിൽ മോചിതനായി. ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിട്ടു. നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ […]